21
April 2021 - 4:49 pm IST

Download Our Mobile App

Flash News
Archives

Food

potato

മണലിലിട്ട് വറുത്തെടുത്ത ഉരുളക്കിഴങ്ങ്; ഉഗ്രനെന്ന് സോഷ്യൽ മീഡിയ

Published:27 March 2021

തന്തൂർ ഓവനിൽ മണലിട്ട് ഉരുളക്കിഴങ്ങ് വേവിച്ചെടുക്കുകയാണ് യുവാവ്. അടുപ്പിൽ നിന്ന് തിരിച്ചെടുത്ത ഉരുളക്കിഴങ്ങ് തൊലി പൊളിച്ചെടുത്താണ് വിൽക്കാൻ വയ്ക്കുന്നത്.

കടലയും കപ്പലണ്ടിയുമൊക്കെ വറുത്തെടുക്കുന്നതു പോലെ ഉരുളക്കിഴങ്ങ് മണലിലിട്ട് വേവിച്ചെടുക്കുന്ന വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഫുഡ് ബ്ലോഗറായ അമർ സിറോഹി എന്നയാൾ ഉത്തർ‌പ്രദേശിലെ മെയിൻപൂരിയിൽ എത്തിയപ്പോഴാണ് ഈ വ്യത്യസ്ത രുചി കണ്ടെത്തിയത്. സംഗതി കണ്ടയുടൻ വിഡിയോ പകർത്തുകയായിരുന്നു കക്ഷി. തന്തൂർ ഓവനിൽ മണലിട്ട് ഉരുളക്കിഴങ്ങ് വേവിച്ചെടുക്കുകയാണ് യുവാവ്.

അടുപ്പിൽ നിന്ന് തിരിച്ചെടുത്ത ഉരുളക്കിഴങ്ങ് തൊലി പൊളിച്ചെടുത്താണ് വിൽക്കാൻ വയ്ക്കുന്നത്. മല്ലിയില ചമ്മന്തി കൂട്ടിയാണ് ഉരുളക്കിഴങ്ങ് ഓരോ പ്ലേറ്റും വിൽക്കുന്നത്. 20 രൂപയാണ് ഒരു പ്ലേറ്റിന് വില. കഴിഞ്ഞ ഏഴ് വർഷമായി ഉരുളക്കിഴങ്ങ് ഇങ്ങനെ വിൽക്കുന്നുണ്ടെങ്കിലും വിഡിയോ കണ്ട പലർക്കും ഇതൊരു പുതിയ അനുഭവമായിരുന്നു. ഇത്ര ഗംഭീരമായ ഒരു സ്ട്രീറ്റ് ഫുഡ് നിങ്ങൾ ഇതിനു മുൻപ് കഴിച്ചിട്ടുണ്ടാകില്ലെന്നാണ് ബ്ലോഗർ അമർ നൽകുന്ന വിശേഷണം.

 

 


വാർത്തകൾ

Sign up for Newsletter



top