21
April 2021 - 4:03 pm IST

Download Our Mobile App

Flash News
Archives

Special

giraff

മൃഗശാലയിലെ ജിറാഫിന് ഇല കൊടുത്ത് കുട്ടി, ചിരിയടക്കാനാകാതെ സോഷ്യൽ മീഡിയ

Published:29 March 2021

മാതാപിതാക്കൾക്കൊപ്പം മൃ​ഗശാലയിലെത്തിയ കുട്ടിയാണ് ജിറാഫിന് ഇല കൊടുക്കുന്നത്. ഇതിനിടെ കുട്ടിയുടെ കൈയിൽ നിന്നും ജിറാഫ് ഇല വലിച്ചെടുക്കാൻ ശ്രമിക്കുന്നതിന്‍റെ ശക്തിയിൽ കുട്ടി ഉയർന്നുപൊങ്ങുന്നതും കാണാം.

മൃ​ഗശാലകൾ സന്ദര്‍ശിക്കാന്‍ കുട്ടികൾക്ക് പൊതുവേ ഇഷ്ടമുള്ള കാര്യമാണ്. മൃഗങ്ങൾക്ക് ഭക്ഷണം കൊടുക്കാനും അവരെ തൊടാനുമൊക്കെ പലപ്പോഴും കുട്ടികൾ ശ്രമിക്കാറുമുണ്ട്. അത്തരത്തില്‍ ഒരു മൃ​ഗശാലയില്‍ നിന്നുള്ള ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ജിറാഫിന് ഭക്ഷണം കൊടുക്കാന്‍ ശ്രമിക്കുന്ന ഒരു കുട്ടി ആണ് വിഡിയോയില്‍.

മാതാപിതാക്കൾക്കൊപ്പം മൃ​ഗശാലയിലെത്തിയ കുട്ടിയാണ് ജിറാഫിന് ഇല കൊടുക്കുന്നത്. ഇതിനിടെ കുട്ടിയുടെ കൈയിൽ നിന്നും ജിറാഫ് ഇല വലിച്ചെടുക്കാൻ ശ്രമിക്കുന്നതിന്‍റെ ശക്തിയിൽ കുട്ടി ഉയർന്നുപൊങ്ങുന്നതും കാണാം. മാതാപിതാക്കൾ ഉടൻ കുട്ടിയുടെ കാലുകളിൽ പിടിച്ച് താഴേയ്ക്ക് വലിച്ചതുകൊണ്ട് അപകടത്തിൽ നിന്നും രക്ഷപ്പെട്ടു. മുന്‍ ബാസ്കറ്റ്ബോള്‍ താരമായ റെക്സ് ചാപ്മാന്‍ ആണ് വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്.

 

 


വാർത്തകൾ

Sign up for Newsletter



top