21
April 2021 - 4:01 pm IST

Download Our Mobile App

Flash News
Archives

Wellness

Sugar Patience, Insulin, Health

പ്ര​മേ​ഹ​രോ​ഗി​ക​ളു​ടെ ര​ക്ഷ​ക​ൻ

Published:30 March 2021

# എ​ന്‍. അ​ജി​ത് കു​മാ​ര്‍

1922ല്‍ ​പ്ര​മേ​ഹ ചി​കി​ത്സ​യ്ക്കാ​യി ഇ​ന്‍സു​ലി​ന്‍ ഉ​പ​യോ​ഗി​ച്ചു തു​ട​ങ്ങി. അ​തു​വ​രെ രോ​ഗം നി​ശ്ച​യി​ച്ചു ക​ഴി​ഞ്ഞാ​ല്‍ വ​ള​രെ കു​റ​ഞ്ഞ ആ​യു​സേ ഉ​ണ്ടാ​യി​രു​ന്നു​ള്ളു.14 വ​യ​സു​ള്ള ലി​യോ​നാ​ര്‍ഡ് തോം​പ്‌​സ​ണ്‍ ആ​ണ് ആ​ദ്യ​മാ​യി ഇ​ന്‍സു​ലി​ന്‍ സ്വീ​ക​രി​ച്ച പ്ര​മേ​ഹ​രോ​ഗി

ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് പ്ര​മേ​ഹ​രോ​ഗി​ക​ളു​ടെ ജീ​വ​ന്‍ ര​ക്ഷി​ച്ച അ​ത്ഭു​ത മ​രു​ന്നാ​ണ് ഇ​ന്‍സു​ലി​ന്‍. 1921 ല്‍ ​ക്യാ​ന​ഡ​യി​ലെ ടൊ​റ​ന്‍റോ സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ ഫ്രെ​ഡ​റി​ക് ബാ​ന്‍റി​ങ് എ​ന്ന സ​ര്‍ജ​നും ചാ​ള്‍സ്‌ ബെ​സ്റ്റ് എ​ന്ന മെ​ഡി​ക്ക​ല്‍ വി​ദ്യാ​ർ​ഥി​യും ജെ​യിം​സ്‌ കോ​ളി​പ്പ് എ​ന്ന ര​സ​ത​ന്ത്ര​ജ്ഞ​നും പ്രൊ​ഫ. മ​ക്ലി​യോ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ വൈ​ദ്യ​ശാ​സ്ത്ര​ത്തി​ലെ ഐ​തി​ഹാ​സി​ക​മാ​യ മു​ന്നേ​റ്റം - ഇ​ന്‍സു​ലി​നെ വേ​ര്‍തി​രി​ച്ചെ​ടു​ത്ത് പ്ര​മേ​ഹ​ത്തി​ന് പ്ര​തി​വി​ധി​യാ​യി പ്ര​യോ​ഗി​ച്ചു. അ​ധു​നി​ക വൈ​ദ്യ​ശാ​സ്ത്ര രം​ഗ​ത്തെ ഏ​റ്റ​വും വ​ലി​യ ക​ണ്ടു​പി​ടി​ത്ത​മാ​യി മാ​റി ഇ​ത്. 1923ലെ ​വൈ​ദ്യ​ശാ​സ്ത്ര നൊ​ബേ​ല്‍ ഈ ​ക​ണ്ടു​പി​ടി​ത്ത​ത്തി​ന് ഫെ​ഡ​റി​ക് ബാ​ന്‍റി​ങ്ങും ചാ​ള്‍സ്‌ ബെ​സ്റ്റും പ​ങ്കി​ട്ടു.

1922ല്‍ ​പ്ര​മേ​ഹ ചി​കി​ത്സ​യ്ക്കാ​യി ഇ​ന്‍സു​ലി​ന്‍ ഉ​പ​യോ​ഗി​ച്ചു തു​ട​ങ്ങി. അ​തു​വ​രെ രോ​ഗം നി​ശ്ച​യി​ച്ചു ക​ഴി​ഞ്ഞാ​ല്‍ വ​ള​രെ കു​റ​ഞ്ഞ ആ​യു​സേ ഉ​ണ്ടാ​യി​രു​ന്നു​ള്ളു.14 വ​യ​സു​ള്ള ലി​യോ​നാ​ര്‍ഡ് തോം​പ്‌​സ​ണ്‍ ആ​ണ് ആ​ദ്യ​മാ​യി ഇ​ന്‍സു​ലി​ന്‍ സ്വീ​ക​രി​ച്ച പ്ര​മേ​ഹ​രോ​ഗി. കു​ത്തി​വ​യ്‌​പ്പെ​ടു​ത്ത​തോ​ടെ തോം​പ്സ​ണി​ന്‍റെ ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര അ​ള​വ് കു​റ​ഞ്ഞു. 13 വ​ര്‍ഷം കൂ​ടി ജീ​വി​ച്ച തോം​പ്സ​ണ്‍ ന്യൂ​മോ​ണി​യ പി​ടി​പെ​ട്ടാ​ണ് മ​രി​ച്ച​ത്.  1923ല്‍ ​വ്യാ​വ​സാ​യി​ക​മാ​യി ഇ​ന്‍സു​ലി​ന്‍ ഉ​ത്പാ​ദി​പ്പി​ച്ചു തു​ട​ങ്ങി. പി​ന്നീ​ടു​ള്ള വ​ര്‍ഷ​ങ്ങ​ളി​ല്‍ ഇ​ന്‍സു​ലി​ന്‍ ഗ​വേ​ഷ​ണ രം​ഗ​ത്ത് വ​ന്‍കു​തി​ച്ചു​ചാ​ട്ട​മാ​ണു​ണ്ടാ​യ​ത്.

മ​ധു​ര​ത്തി​ന്‍റെ ര​ഹ​സ്യം തേ​ടി

ഏ​ക​ദേ​ശം 2,000 വ​ര്‍ഷ​ങ്ങ​ള്‍ക്കു മു​മ്പു ത​ന്നെ പ്ര​മേ​ഹ​ത്തെ​ക്കു​റി​ച്ചു​ള്ള പ​രാ​മ​ശ​ങ്ങ​ള്‍ വൈ​ദ്യ​ശാ​സ്ത്ര ഗ്ര​ന്ഥ​ങ്ങ​ളി​ല്‍ കാ​ണാ​മെ​ങ്കി​ലും പ്ര​മേ​ഹ​ത്തെ​ക്കു​റി​ച്ചു​ള്ള ശാ​സ്ത്രീ​യ ധാ​ര​ണ​യു​ണ്ടാ​യി​ട്ട് 200 വ​ര്‍ഷ​ങ്ങ​ളേ ആ​യി​ട്ടു​ള്ളൂ. 1674ല്‍ ​തോ​മ​സ് വി​ല്‍സ് എ​ന്ന ഇം​ഗ്ലീ​ഷ് ഡോ​ക്റ്റ​ര്‍ പ്ര​മേ​ഹ രോ​ഗി​ക​ളു​ടെ മൂ​ത്ര​ത്തി​ന് മ​ധു​ര​മാ​ണെ​ന്ന് ക​ണ്ടെ​ത്തി. ഈ ​മ​ധു​ര​ത്തി​ന് കാ​ര​ണം ക​ണ്ടെ​ത്താ​ന്‍ പി​ന്നെ​യും ഒ​രു നൂ​റ്റാ​ണ്ടെ​ടു​ത്തു. 1776 ല്‍ ​ഡോ​ബ്‌​സ​ണ്‍ എ​ന്ന ഡോ​ക്റ്റ​ര്‍ പ്ര​മേ​ഹ​രോ​ഗി​ക​ളു​ടെ മൂ​ത്രം ചൂ​ടാ​ക്കി വ​റ്റി​ച്ച് പ​ഞ്ച​സാ​ര​പ്പ​ര​ലു​ക​ള്‍ ശേ​ഖ​രി​ച്ചു. അ​ക്കാ​ല​ത്ത് പ​ഞ്ച​സാ​ര ക​ണ്ടു​പി​ടി​ച്ചി​ട്ടു പോ​ലു​മു​ണ്ടാ​യി​രു​ന്നി​ല്ല. അ​തു​കൊ​ണ്ട് താ​ന്‍ ശേ​ഖ​രി​ച്ച പ​ര​ലു​ക​ള്‍ എ​ന്താ​ണെ​ന്ന് ഡോ​ബ്സ​ണ് മ​ന​സി​ലാ​യ​തു​മി​ല്ല.

പ്ര​മേ​ഹ രോ​ഗി​ക​ള്‍ ഇ​ട​യ്ക്കി​ടെ മൂ​ത്ര​മൊ​ഴി​ക്കു​ന്ന​തു കൊ​ണ്ട് ഇ​തൊ​രു വൃ​ക്ക രോ​ഗ​മാ​ണെ​ന്നാ​ണ് ആ​ദ്യം ക​രു​തി​യി​രു​ന്ന​ത്. മൂ​ത്ര​ത്തി​ലൂ​ടെ ന​ഷ്ട​പ്പെ​ടു​ന്ന പ​ഞ്ച​സാ​ര​യു​ടെ അ​ള​വും ആ​ഹാ​ര​വും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ച് ആ​ദ്യം പ​ഠി​ച്ച​ത്. ഡോ. ​ജോ​ണ്‍റ​ലോ എ​ന്ന ശാ​സ്ത്ര​ജ്ഞ​നാ​ണ് - 1800ല്‍. ​അ​രി​യും ഗോ​ത​മ്പും പോ​ലു​ള്ള ധാ​ന്യ​ങ്ങ​ളും പ​ഴ​ങ്ങ​ളു​മൊ​ക്കെ അ​ധി​കം ക​ഴി​ക്കു​മ്പോ​ള്‍ മൂ​ത്ര​ത്തി​ല്‍ പ​ഞ്ച​സാ​ര കൂ​ടു​ന്നു​ണ്ടെ​ന്നും മ​ത്സ്യം, മാം​സം എ​ന്നി​വ ക​ഴി​ക്കു​മ്പോ​ള്‍ ഇ​ത് കൂ​ടു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം നി​രീ​ക്ഷി​ച്ചു. 

ക്രൊ​മാ​റ്റോ​ഗ്രാ​ഫി എ​ന്ന സ​ങ്കേ​ത​ത്തി​ലൂ​ടെ​ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര വേ​ര്‍തി​രി​ച്ചെ​ടു​ക്കാം എ​ന്ന് 1865ല്‍ ​ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് പ്ര​മേ​ഹ പ​ഠ​ന​ത്തി​ല്‍ വി​പ്ല​വ​ക​ര​മാ​യ മു​ന്നേ​റ്റ​മു​ണ്ടാ​യ​ത്. ഇ​തോ​ടെ ര​ക്ത​ത്തി​ല്‍ പ​ഞ്ച​സാ​ര കൂ​ടു​ന്ന​താ​ണ് പ്ര​മേ​ഹ​ത്തി​നു കാ​ര​ണം എ​ന്നു​റ​പ്പാ​യി. 
ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് കൂ​ടു​ന്ന​തെ​ങ്ങ​നെ എ​ന്ന​തു ക​ണ്ടെ​ത്താ​നാ​യി പി​ന്നീ​ട് ശാ​സ്ത്ര ലോ​ക​ത്തി​ന്‍റെ ശ്ര​മം. 1875ല്‍ ​ഫ്ര​ഞ്ച് ശാ​സ്ത്ര ഗ​വേ​ഷ​ക​രാ​ണ് പ്ര​മേ​ഹ​വും പാ​ന്‍ക്രി​യാ​സ് ഗ്ര​ന്ഥി​യും ത​മ്മി​ലു​ള്ള ബ​ന്ധം ആ​ദ്യം വെ​ളി​ച്ച​ത്തു കൊ​ണ്ടു​വ​ന്ന​ത്. പാ​ന്‍ക്രി​യാ​സ് ഗ്ര​ന്ഥി​യി​ലെ വാ​ല​റ്റ​ത്ത് കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്ന കു​ഞ്ഞു തു​രു​ത്തു​ക​ള്‍ പോ​ലു​ള്ള കോ​ശ​ങ്ങ​ളെ ക​ണ്ടെ​ത്തി​യ​ത് ലാം​ഗ​ര്‍ഹാ​ന്‍ എ​ന്ന മെ​ഡി​ക്ക​ല്‍ വി​ദ്യാ​ർ​ഥി​യാ​ണ് - 1869ല്‍. ​വോ​ണ്‍മെ​റി​ങ് എ​ന്ന ഡോ​ക്റ്റ​ര്‍ പ​ട്ടി​ക​ളു​ടെ പാ​ന്‍ക്രി​യാ​സ് ഗ്ര​ന്ഥി മു​റി​ച്ചു മാ​റ്റി ന​ട​ത്തി​യ പ​രീ​ക്ഷ​ണ​ത്തി​ലൂ​ടെ ഈ ​ഗ്ര​ന്ഥി​യി​ല്ലാ​ത്ത പ​ട്ടി​ക​ള്‍ക്ക് പ്ര​മേ​ഹം പി​ടി​പെ​ടു​ന്ന​താ​യി നി​രീ​ക്ഷി​ച്ചു. 1889ല്‍ ​ന​ട​ന്ന ഈ ​ക​ണ്ടെ​ത്ത​ലാ​ണ് പാ​ന്‍ക്രി​യാ​സും പ്ര​മേ​ഹ​വും ത​മ്മി​ലു​ള്ള ബ​ന്ധം ഉ​റ​പ്പി​ച്ച​ത്.

പാ​ന്‍ക്രി​യാ​സി​ല്‍ ലാം​ഗ​ര്‍ഹാ​ന്‍ ക​ണ്ടെ​ത്തി​യ കോ​ശ​ങ്ങ​ളാ​ണ് ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വു കു​റ​യ്ക്കു​ന്ന ഹോ​ര്‍മോ​ണ്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തെ​ന്ന ആ​ശ​യം 1910ല്‍ ​ജീ​ന്‍ ഡി ​മേ​യ​ര്‍ മു​ന്നോ​ട്ടു​വ​ച്ചു. ഈ ​ഹോ​ര്‍മോ​ണി​ന് ഐ​ല​റ്റി​ല്‍ നി​ന്നു​ത്പാ​ദി​പ്പി​ക്കു​ന്ന​ത് എ​ന്ന​ർ​ഥ​ത്തി​ല്‍ ഇ​ന്‍സു​ലി​ന്‍ എ​ന്നു വി​ളി​ച്ച​തും ജീ​ന്‍ ഡി ​മേ​യ​റാ​ണ്. തു​ട​ര്‍ന്ന് ഇ​ന്‍സു​ലി​ന്‍ വേ​ര്‍തി​രി​ച്ചെ​ടു​ക്കാ​നു​ള്ള പ​രി​ശ്ര​മ​ത്തി​ലാ​യി ശാ​സ്ത്ര​ലോ​കം. ഇ​തി​ല്‍ വി​ജ​യി​ച്ച​വ​രാ​ണ് മു​ന്‍പ് പ​രാ​മ​ര്‍ശി​ക്ക​പ്പെ​ട്ട ഫ്രെ​ഡ​റി​ക് ബാ​ന്‍റി​ങും ചാ​ള്‍സ് ബെ​സ്റ്റും.

എ​ന്താ​ണ് ഇ​ന്‍സു​ലി​ന്‍?

പാ​ന്‍ക്രി​യാ​സി​ലെ ലാം​ഗ​ര്‍ഹാ​ന്‍ തു​രു​ത്തി​ലെ പ്ര​ത്യേ​ക കോ​ശ​ങ്ങ​ള്‍ ഉ​ല്പാ​ദി​പ്പി​ക്കു​ന്ന ഹോ​ര്‍മോ​ണാ​ണ് ഇ​ന്‍സു​ലി​ന്‍. ഇ​ത് നേ​രി​ട്ട് ര​ക്ത​ത്തി​ല്‍ ക​ല​രു​ന്നു. ര​ക്ത​ത്തി​ലെ ഗ്ലൂ​ക്കോ​സി​നെ കോ​ശ​ങ്ങ​ള്‍ക്കു വേ​ണ്ട ഊ​ര്‍ജ​മാ​യി മാ​റ്റു​ക​യാ​ണ് ഇ​ന്‍സു​ലി​ന്‍റെ പ​ണി. ടൈ​പ്പ് - 1 പ്ര​മേ​ഹം ബാ​ധി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ള്‍ക്കും മു​തി​ര്‍ന്ന​വ​ര്‍ക്കും ഇ​ന്‍സു​ലി​ന്‍റെ ഉ​ല്പാ​ദ​നം പൂ​ര്‍ണ​മാ​യി​ത്ത​ന്നെ നി​ല​യ്ക്കു​ന്നു. ടൈ​പ്പ് - 2 രോ​ഗി​ക​ള്‍ക്ക് ആ​ഹാ​ര നി​യ​ന്ത്ര​ണ​ത്തി​ലൂ​ടെ​യും വ്യാ​യാ​മ​ങ്ങ​ളി​ലൂ​ടെ​യും പ്ര​മേ​ഹ​ത്തെ ഒ​രു പ​രി​ധി വ​രെ നി​യ​ന്ത്രി​ച്ചു നി​ര്‍ത്താം.

1962 വ​രെ ക​ന്നു​കാ​ലി​ക​ളു​ടെ ആ​ഗ്‌​നേ​യ ഗ്ര​ന്ഥി​യി​ല്‍ നി​ന്ന് വേ​ര്‍തി​രി​ച്ചെ​ടു​ത്ത ഇ​ന്‍സു​ലി​നാ​യി​രു​ന്നു ചി​കി​ത്സ​യ്ക്കാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. പി​ന്നീ​ട് ഹ്യൂ​മ​ന്‍ ഇ​ന്‍സു​ലി​ന്‍ ത​ന്നെ വി​ക​സി​പ്പി​ക്ക​പ്പെ​ട്ടു. ഇ​ന്‍സു​ലി​ന്‍റെ ഉ​പ​യോ​ഗം മൂ​ലം പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് തീ​രെ താ​ഴ്ന്നു​പോ​യാ​ല്‍ അ​തും അ​പ​ക​ട​ക​ര​മാ​വും. 1996ല്‍ ​അ​തി​വേ​ഗം പ്ര​വ​ര്‍ത്തി​ക്കു​ന്ന അ​ന​ലോ​ഗ് ഇ​ന്‍സു​ലി​ന്‍ വി​പ​ണി​യി​ലെ​ത്തി​യ​തോ​ടെ പ്ര​മേ​ഹ ചി​കി​ത്സ കൂ​ടു​ത​ല്‍ കൃ​ത്യ​മാ​യി. ഒ​രു പ്രാ​വ​ശ്യം പ്ര​യോ​ഗി​ച്ചാ​ല്‍ ആ​ഴ്ച​ക​ളോ​ളം ഫ​ല​പ്ര​ദ​മാ​കു​ന്ന ഇ​ന്‍സു​ലി​ന്‍ അ​ണി​യ​റ​യി​ലൊ​രു​ങ്ങു​ന്നു​ണ്ട്. പ്ര​മേ​ഹ ചി​കി​ത്സ കൂ​ടു​ത​ല്‍ സു​ഖ​ക​ര​മാ​കു​ന്ന കാ​ല​ഘ​ട്ട​ത്തി​ലാ​ണ് ഇ​ന്‍സു​ലി​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷി​ക്ക​പ്പെ​ടു​ന്ന​ത് എ​ന്ന​ത് ശു​ഭ​സൂ​ച​ക​മാ​യ ഒ​രു വാ​ര്‍ത്ത ത​ന്നെ​യാ​ണ്. ഓ​രോ ആ​റ് സെ​ക്ക​ന്‍ഡി​ലും ഒ​രാ​ള്‍ പ്ര​മേ​ഹ മൂ​ലം മ​ര​ണ​മ​ട​യു​ന്ന ഇ​ക്കാ​ല​ത്ത് പ്ര​ത്യേ​കി​ച്ചും.


വാർത്തകൾ

Sign up for Newsletter



top