21
April 2021 - 5:41 pm IST

Download Our Mobile App

Flash News
Archives

Special

camel

സെൽഫിയെടുക്കാൻ ഒപ്പം നിന്ന സ്ത്രീയുടെ തലമുടി കടിച്ചു വലിച്ച് ഒട്ടകം; വിഡിയോ

Published:30 March 2021

അത്തരത്തിൽ ഇപ്പോള്‍ ശ്രദ്ധേയമാകുന്നത് ഒരു ഒട്ടകത്തിന്‍റെ വിഡിയോ ആണ്. തനിക്കൊപ്പം സെൽഫി എടുക്കാൻ  ശ്രമിക്കുന്ന സ്ത്രീയുടെ തലമുടി കടിക്കുകയും ചവയ്ക്കുകയും ചെയ്യുന്ന ഒട്ടകത്തെയാണ് വിഡിയോയില്‍ കാണുന്നത്.

മൃഗശാലകളില്‍ നിന്നുള്ള രസകരമായ വിഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിൽ ഇപ്പോള്‍ ശ്രദ്ധേയമാകുന്നത് ഒരു ഒട്ടകത്തിന്‍റെ വിഡിയോ ആണ്. തനിക്കൊപ്പം സെൽഫി എടുക്കാൻ  ശ്രമിക്കുന്ന സ്ത്രീയുടെ തലമുടി കടിക്കുകയും ചവയ്ക്കുകയും ചെയ്യുന്ന ഒട്ടകത്തെയാണ് വിഡിയോയില്‍ കാണുന്നത്.

സെൽഫി എടുക്കാനാണ് സ്ത്രീ ഒട്ടകത്തിന്‍റെ കൂടിനടുത്തേയ്ക്ക് എത്തിയത്. ശേഷം സെല്‍ഫി എടുക്കുന്നതിനിടെ ഒട്ടകം പുറകില്‍ നിന്ന് യുവതിയുടെ മുടിയിൽ കടിച്ചു വലിച്ച് ചവയ്ക്കുകയായിരുന്നു. ഭക്ഷണമാണെന്ന് കരുതിയിട്ടാണോ അതോ ശരിക്കും ആക്രമിക്കാന്‍ വേണ്ടി തന്നെ ചെയ്തതാണോ എന്നാണ് വീഡിയോ കണ്ടവരുടെ സംശയം.


വാർത്തകൾ

Sign up for Newsletter



top