കൊവിഡ് വ്യാപനം: മലപ്പുറത്ത് എട്ടിടത്ത് നിരോധനാജ്ഞ
പ്രതിദിന മരണം 2,000 കടന്നു, ദിവസം രോഗികൾ മൂന്നു ലക്ഷത്തിനടുത്ത്
സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ; ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സർവീസുകൾ മാത്രം
മുംബൈയിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് ചോർന്നു; 22 രോഗികൾ മരിച്ചു
Published:31 March 2021
അശ്വതി : വിനയത്തോടുകൂടിയ സമീപനം സര്‍വ്വകാര്യവിജയത്തിനും വഴിയൊരുക്കും. പുതിയ തൊഴിലവസരം വന്നുചേരും. പാഠ്യപദ്ധതിയുടെ അന്തിമഭാഗം സമര്‍പ്പിയ്ക്കും.
ഭരണി : പുതിയ പ്രവര്‍ത്തനരീതി അവലംബിയ്ക്കും. മുന്‍കോപം നിയന്ത്രിയ്ക്കണം. മേ ലധികാരിയുടെ ജോലി ചെയ്യേണ്ടതായിവരും.
കാര്‍ത്തിക : കൃത്യനിര്‍വ്വഹണത്തില്‍ ലക്ഷ്യപ്രാപ്തിനേടും. വിജയസാദ്ധ്യതകളെക്കുറിച്ചു വിലയിരുത്തും. പരിശ്രമങ്ങള്‍ക്ക് ഫലമുണ്ടാകും.
രോഹിണി : പഠിച്ച വിഷയത്തില്‍ പ്രവര്‍ത്തിയ്ക്കുവാന്‍ അവസരമുണ്ടാകും. മത്സരരംഗ ങ്ങളില്‍ വിജയിയ്ക്കും. പാരമ്പര്യപ്രവൃത്തികള്‍ക്ക് പരിശീലനം തേടും.
മകയിരം : വ്യവസ്ഥകള്‍ക്കതീതമായി പ്രവര്‍ത്തിയ്ക്കുവാന്‍ സാധിയ്ക്കും. പുതിയ ചുമ തലകള്‍ ഏറ്റെടുക്കും. ആത്മവിശ്വാസവും പ്രവര്‍ത്തനശേഷിയും വര്‍ദ്ധിയ്ക്കും.
തിരുവാതിര : പിതാവിന്റെ ആഗ്രഹങ്ങള്‍ സാധിപ്പിയ്ക്കും. അസുഖങ്ങളാല്‍ അവധിയെടു ക്കും. തീരുമാനങ്ങളില്‍ ഔചിത്യമുണ്ടാകും. മദ്ധ്യസ്ഥതയ്ക്ക് പോകരുത്.
പുണര്‍തം : കുടുംബത്തില്‍ രമ്യതയും സംതൃപ്തിയും ഉണ്ടാകും. ഊര്‍ജ്ജസ്വലമായി പ്ര വര്‍ത്തിയ്ക്കുവാന്‍ സന്നദ്ധനാകും. പിന്‍ഗാമികള്‍ക്ക് പ്രവര്ത്തനനിര്ദ്ദേശം നല്‍കും.
പൂയ്യം : തന്ത്രപൂര്‍വ്വം പ്രവര്‍ത്തിയ്ക്കുവാന്‍ ആത്മധൈര്യമുണ്ടാകും. പ്രവര്‍ത്തനങ്ങള്‍ക്ക് പുരോഗതിയുണ്ടാകും. അധികൃതരുടെ പ്രീതി സമ്പാദിയ്ക്കും.
ആയില്യം : പരാജയത്തെക്കുറിച്ച് വ്യാകുലപ്പെടാതെ ജീവിയ്ക്കുവാന്‍ തയ്യാറാകും. വ്യവ സ്ഥകളില്‍ നിന്നും വ്യതിചലിയ്ക്കരുത്. സഹപ്രവര്‍ത്തകരെ അനുമോദിയ്ക്കും.
മകം : ആശയങ്ങള്‍ യാഥാര്‍ത്ഥ്യമാകും. പുതിയ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിയ് ക്കും. പ്രവര്‍ത്തനക്ഷമത വര്‍ദ്ധിയ്ക്കും. അസുഖങ്ങള്‍ കുറയും.
പൂരം : ഉത്സാഹവും ഉന്മേഷവും ഓര്‍മ്മശക്തിയും വര്‍ദ്ധിയ്ക്കും. വാക്കും പ്രവൃത്തിയും ഫലപ്രദമായിത്തീരും. ആഗ്രഹങ്ങള്‍ സഫലമാകും.
ഉത്രം : ബന്ധുവിന്റെ പ്രേരണയാല്‍ പരിചിതമേഖലയില്‍ പണം മുടക്കും. ഉദ്യോഗത്തില്‍ പുനര്‍ നിയമനം ഉണ്ടാകും. മാതാപിതാക്കളുടെ ആവശ്യങ്ങള്‍ സാധിപ്പിയ്ക്കും.
അത്തം : അപൂര്‍ണ്ണമായ പദ്ധതികള്‍ തിരസ്കരിയ്ക്കപ്പെടും. സ്വയം പര്യാപ്തത ആര്ജ്ജി യ്ക്കുവാന്‍ സന്നദ്ധനാകും. അര്‍ദ്ധമനസ്സോടുകൂടി പുതിയ ചുമതലകള്‍ ഏറ്റെടുക്കും.
ചിത്ര : ആഗ്രഹങ്ങള്‍ സഫലമാകും. വ്യവസ്ഥകളില്‍ നിന്നും വ്യതിചലിയ്ക്കരുത്. വരവും ചെലവും തുല്യമായിരിയ്ക്കും. വീഴ്ചകളുണ്ടാവാതെ സൂക്ഷിയ്ക്കണം.
ചോതി : പുതിയ ഉദ്യോഗത്തില്‍ പ്രവേശിയ്ക്കും. സംഘനേതൃത്വസ്ഥാനം ഏറ്റെടുക്കും. ദീര്ഘകാലസുരക്ഷാപദ്ധതികള്ക്ക് പണം മുടക്കും.
വിശാഖം : അധികസ്വാതന്ത്ര്യം അബദ്ധങ്ങള്‍ക്കു വഴിയൊരുക്കും. ചുമതലകള്‍ മറ്റൊരാ ളെ ഏല്പിയ്ക്കരുത്. അപരിചിതമായ മേഖലകളില്‍ പണം മുടക്കരുത്.
അനിഴം : വിപണനവിതരണമേഖലകളില് ഉണര്‍വ്വ് ഉണ്ടാകും. പുതിയ പദ്ധതികളെപ്പറ്റി ആസൂത്രണം ചെയ്യും. വാഹനം മാറ്റിവാങ്ങും. അസുഖം കുറയും.
തൃക്കേട്ട : പുതിയ വ്യാപാരവ്യസായങ്ങള്ക്ക് തുടക്കം കുറിയ്ക്കും. മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ സഫലമാക്കും. പ്രതിസന്ധികള്‍ തരണം ചെയ്യും.
മൂലം : വിശ്വസ്തസേവനത്തിന് പ്രശസ്തിപത്രം ലഭിയ്ക്കും. മനസ്സന്തോഷവും കുടുംബ സൌഖ്യവും ആഗ്രഹസാഫല്യവും സാമ്പത്തികനേട്ടവും ഉണ്ടാകും.
പൂരാടം : പ്രയത്നങ്ങള്‍ക്ക് ഫലമുണ്ടാകും. പുതിയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല് കും. മേലധികാരിസ്ഥാനം ലഭിയ്ക്കും.
ഉത്രാടം : കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. പ്രവര്‍ത്തനക്ഷമത വര് ദ്ധിയ്ക്കും. ആഗ്രഹ സാഫല്യമുണ്ടാകും. പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണതയുണ്ടാകും.
തിരുവോണം : സംതൃപ്തിയുള്ള കാര്യങ്ങള്‍ ചെയ്തുതീര്‍ക്കും. മേലധികാരിയുടെ ചുമ തലകള്‍ ചെയ്തു തീര്‍ക്കും. കര്‍ത്തവ്യബോധം നിര്‍വ്വഹിയ്ക്കും.
അവിട്ടം : പുതിയ ഉത്തരവാദിത്ത്വങ്ങള്‍ ഏറ്റെടുക്കും. അവസരങ്ങള്‍ പരമാവധി പ്രയോജ നപ്പെടുത്തും. അറിവുള്ളതിനേക്കാള്‍ കൂടുതല്‍ അവതരിപ്പിയ്ക്കുവാന്‍ സാധിയ്ക്കും.
ചതയം : പ്രത്യേകവിഭാഗം കൈകാര്യചെയ്യുന്നതിനുള്ള പരമാധികാരിപദം ലഭിയ്ക്കും. സ്വതസ്സിദ്ധമായ കഴിവുകള്‍ പ്രകടിപ്പിയ്ക്കുവാന്‍ അവസരമുണ്ടാകും. വിദേശയാത്രയ്ക്ക് അനുമതി ലഭിയ്ക്കും.
പൂരോരുട്ടാതി : സ്വപ്നസാക്ഷാല്‍ക്കാരത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും. പുതിയ ചുമത ലകള്‍ ഏറ്റെടുക്കാന്‍ ഉത്സാഹമുണ്ടാകും. കുടുംബത്തില്‍ സമാധാനം ഉണ്ടാകും.
ഉത്രട്ടാതി : മാതാപിതാക്കളുടെ വാക്കുകള്‍ അനുസരിയ്ക്കും. പുത്രപൌത്രാദിസംരക്ഷണ ത്താല്‍ ആശ്വാസം ഉണ്ടാകും. സേവനസാമര്‍ത്ഥ്യത്താല്‍ അധികൃതരുടെ പ്രീതിനേടും.
രേവതി : ആഗ്രഹങ്ങള്‍ സഫലമാകും. പ്രയത്നങ്ങള്‍ക്ക് ഫലമുണ്ടാകും. വ്യവസ്ഥകള്‍ പാലിയ്ക്കും. പുതിയ ഉദ്യോഗത്തില്‍ പ്രവേശിയ്ക്കും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും.