21
April 2021 - 5:09 pm IST

Download Our Mobile App

Flash News
Archives

Cricket

ഇ​നി ഐ​പി​എ​ല്‍ താ​ര​ങ്ങ​ളെ​ത്തു​ന്നു

Published:31 March 2021

ഇ​ത്ത​വ​ണ ഇ​ന്ത്യ​യി​ലെ ആ​റ് വേ​ദി​ക​ളി​ലാ​യി ആ​ര്‍ക്കും ത​ട്ട​ക​ത്തി​ന്‍റെ ആ​ധി​പ​ത്യം ന​ല്‍കാ​തെ​യാ​ണ് ടൂ​ര്‍ണ​മെ​ന്‍റ് ന​ട​ത്തു​ന്ന​ത്. ഇ​ത്ത​വ​ണ ത​ര്‍ക്ക​ങ്ങ​ള്‍ പ​ര​മാ​വ​ധി കു​റ​യ്ക്കു​ന്ന​തി​നാ​യി നി​യ​മ​ങ്ങ​ളി​ല്‍ പ​രി​ഷ്‌​കാ​രം വ​രു​ത്തി​യി​ട്ടു​ണ്ട്.

മും​ബൈ: അ​ന്താ​രാ​ഷ്ട്ര പ​ര്യ​ട​ന​ങ്ങ​ള്‍ക്ക് താത്കാലിക വിരാമം. ഇ​നി ഐ​പി​എ​ല്‍ പൂ​ര​ക്കാ​ല​ത്തി​ലേ​ക്ക് ക്രി​ക്ക​റ്റ് ലോ​കം.  ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ന്‍റെ 14ാം സീ​സ​ണ്‍ ഏ​പ്രി​ല്‍ 9ന് ​ആ​രം​ഭി​ക്കും്. ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ക്രി​ക്ക​റ്റ് ലീ​ഗാ​ണ് ഐ​പി​എ​ല്‍. പ്ര​തി​ഫ​ല​ത്തി​ലും വ​രു​മാ​ന​ത്തി​ലും ഐ​പി​എ​ല്ലി​നോ​ട് കി​ട​പി​ടി​ക്കാ​ന്‍ ക​ഴി​യു​ന്ന മ​റ്റ് ലീ​ഗു​ക​ളി​ല്ലെ​ന്ന​താ​ണ് വ​സ്തു​ത. ഇ​ത്ത​വ​ണ ഇ​ന്ത്യ​യി​ലെ ആ​റ് വേ​ദി​ക​ളി​ലാ​യി ആ​ര്‍ക്കും ത​ട്ട​ക​ത്തി​ന്‍റെ ആ​ധി​പ​ത്യം ന​ല്‍കാ​തെ​യാ​ണ് ടൂ​ര്‍ണ​മെ​ന്‍റ് ന​ട​ത്തു​ന്ന​ത്. ഇ​ത്ത​വ​ണ ത​ര്‍ക്ക​ങ്ങ​ള്‍ പ​ര​മാ​വ​ധി കു​റ​യ്ക്കു​ന്ന​തി​നാ​യി നി​യ​മ​ങ്ങ​ളി​ല്‍ പ​രി​ഷ്‌​കാ​രം വ​രു​ത്തി​യി​ട്ടു​ണ്ട്. സോ​ഫ്റ്റ് സി​ഗ്‌​ന​ല്‍ ഇ​നി വേ​ണ്ട ഐ​പി​എ​ല്ലി​ല്‍ സോ​ഫ്സ്റ്റ് സി​ഗ്‌​ന​ല്‍ ഉ​ണ്ടാ​വി​ല്ല. തേ​ര്‍ഡ് അം​പ​യ​ര്‍ക്ക് കൈ​മാ​റു​ന്ന​തി​ന് മു​മ്പ് ഫീ​ല്‍ഡ് അം​പ​യ​ര്‍ വി​ധി പ​റ​യു​ന്ന സം​വി​ധാ​നം ഇ​ത്ത​വ​ണ വേ​ണ്ടെ​ന്നാ​ണ് ഐ​പി​എ​ല്‍ ഗ​വേ​ണി​ങ് കൗ​ണ്‍സി​ല്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. 

അ​തി​നാ​ല്‍ത്ത​ന്നെ അം​പ​യ​റു​ടെ തീ​രു​മാ​നം പ​രി​ഗ​ണ​ന​ക്കെ​ടു​തെ സു​താ​ര്യ​മാ​യ തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ തേ​ര്‍ഡ് അം​പ​യ​ര്‍ക്ക് സാ​ധി​ക്കും. ഇ​ത് പു​റ​ത്താ​ക്ക​ലു​ക​ളു​ടെ കൃ​ത്യ​ത ഉ​യ​ര്‍ത്തും. തെ​റ്റാ​യ വി​ധി​യെ​ത്തു​ട​ര്‍ന്നു​ണ്ടാ​കു​ന്ന വി​വാ​ദ​ങ്ങ​ളും കു​റ​ക്കാ​ന്‍ ഇ​തി​ലൂ​ടെ സാ​ധി​ക്കും. ഷോ​ര്‍ട്ട് റ​ണ്‍ തേ​ര്‍ഡ് അം​പ​യ​ര്‍ പ​രി​ഗ​ണി​ക്കും ര​ണ്ട് റ​ണ്‍സി​നാ​യു​ള്ള ഓ​ട്ട​ത്തി​നി​ടെ ബാ​റ്റ്സ്മാ​ന്‍റെ ബാ​റ്റ് ക്രീ​സി​ല്‍ പൂ​ര്‍ണ്ണ​മാ​യും എ​ത്താ​തെ ര​ണ്ടാം റ​ണ്‍സ് ഓ​ടു​മ്പോ​ള്‍ ഒ​രു റ​ണ്‍സ് ഷോ​ര്‍ട്ട് റ​ണ്ണാ​യി ആ​വും പ​രി​ഗ​ണി​ക്കു​ക. ഇ​ത് ഫീ​ല്‍ഡ് അം​പ​യ​റാ​ണ് പ​ല​പ്പോ​ഴും വി​ളി​ക്കാ​റ്. 

എ​ന്നാ​ല്‍ ഇ​നി മു​ത​ല്‍ ഷോ​ര്‍ട്ട് റ​ണ്‍ തേ​ര്‍ഡ് അം​പ​യ​റാ​വും പ​രി​ഗ​ണി​ക്കു​ക. ഫീ​ല്‍ഡ് അം​പ​യ​ര്‍ക്ക് സം​ശ​യം വ​രി​ക​യാ​ണെ​ങ്കി​ലും തേ​ര്‍ഡ് അം​പ​യ​ര്‍ക്ക് കൈ​മാ​റു​ക​യും ഷോ​ര്‍ട്ട് റ​ണ്ണി​ല്‍ കൃ​ത്യ​മാ​യ വി​ധി പ​റ​യാ​നും സാ​ധി​ക്കും. അ​വ​സാ​ന സീ​സ​ണി​ലും ഷോ​ര്‍ട്ട് റ​ണ്‍സി​നെ​ച്ചൊ​ല്ലി വി​വാ​ദം ഉ​ണ്ടാ​യി​രു​ന്നു. പു​തി​യ പ​രി​ഷ്‌​കാ​ര​ത്തി​ലൂ​ടെ ഈ ​പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണാ​നാ​വും.  നോ ​ബോ​ളു​ക​ള്‍ പ​ല​പ്പോ​ഴും തെ​റ്റാ​യി വി​ളി​ക്കാ​റു​ണ്ട്. പ​ല​പ്പോ​ഴും ഫു​ള്‍ടോ​സു​ക​ള്‍ തെ​റ്റാ​യി നോ ​ബോ​ളെ​ന്ന് വി​ധി​ക്കാ​റു​ണ്ട്. എ​ന്നാ​ല്‍ ഇ​ത്ത​വ​ണ മു​ത​ല്‍ നോ​ബോ​ള്‍ അം​പ​യ​ര്‍ വി​ധി​ച്ചാ​ലും തേ​ര്‍ഡ് അം​പ​യ​ര്‍ക്ക് പ​രി​ശോ​ധി​ച്ച് തീ​രു​മാ​നം തി​രു​ത്താ​നാ​വും. നി​ല​വി​ല്‍ ക്രീ​സി​ല്‍ നി​ന്ന് കാ​ല്‍ മു​ന്നോ​ട്ട് ക​യ​റി​യു​ള്ള നോ ​ബോ​ളു​ക​ള്‍ തേ​ര്‍ഡ് അം​പ​യ​റു​ടെ സ​ഹാ​യ​ത്തോ​ടെ കൃ​ത്യ​മാ​യി വി​ധി​ക്കാ​ന്‍ സാ​ധി​ക്കു​ന്നു​ണ്ട്. മ​ത്സ​രം സ​മ​നി​ല​യി​ല്‍ അ​വ​സാ​നി​ച്ചാ​ല്‍ സൂ​പ്പ​ര്‍ ഓ​വ​റി​ലൂ​ടെ​യാ​വും വി​ജ​യി​യെ ക​ണ്ടെ​ത്തു​ക. സൂ​പ്പ​ര്‍ ഓ​വ​ര്‍ സ​മ​നി​ല​യാ​യാ​ല്‍ വീ​ണ്ടും സൂ​പ്പ​ര്‍ ഓ​വ​ര്‍ ന​ട​ത്തു​ന്ന​താ​ണ് നി​ല​വി​ലെ രീ​തി. പു​തി​യ പ​രി​ഷ്‌​കാ​രം അ​നു​സ​രി​ച്ച് മ​ത്സ​രം സ​മ​നി​ല​യി​ല്‍ അ​വ​സാ​നി​ച്ച ശേ​ഷം ഒ​രു മ​ണി​ക്കൂ​ര്‍ വ​രെ സൂ​പ്പ​ര്‍ ഓ​വ​ര്‍ ന​ട​ത്താ​നാ​വും. ഇ​ത്ത​രം ഒ​രു സ​ന്ദ​ര്‍ഭം ഉ​ണ്ടാ​വാ​ന്‍ സാ​ധ്യ​ത വ​ള​രെ കു​റ​വാ​ണെ​ങ്കി​ലും ഇ​ത്ത​വ​ണ വ​രു​ത്തി​യ പ​രി​ഷ്‌​കാ​ര​ങ്ങ​ളി​ലൊ​ന്നാ​ണി​ത്.

താ​ര​ങ്ങ​ള്‍ ടീ​മു​ക​ള്‍ക്കൊ​പ്പം

മും​ബൈ: ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ന്‍റെ 14ാം സീ​സ​ണി​ന് മു​ന്നോ​ടി​യാ​യു​ള്ള ത​യ്യാ​റെ​ടു​പ്പു​ക​ള്‍ കൂ​ടു​ത​ല്‍ ആ​വേ​ശ​ത്തി​ലേ​ക്ക്. സൂ​പ്പ​ര്‍ താ​ര​ങ്ങ​ളെ​ല്ലാം ടീ​മി​നൊ​പ്പം ചേ​ര്‍ന്ന് ക​ഴി​ഞ്ഞു. ഏ​പ്രി​ല്‍ 9നാ​ണ് 14ാം സീ​സ​ണ്‍ ആ​രം​ഭി​ക്കു​ന്ന​ത്. ഇ​നി ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ള്‍ മാ​ത്ര​മാ​ണു​ള്ള​തെ​ന്ന​തി​നാ​ല്‍ അ​വ​സാ​ന ഘ​ട്ട ത​യ്യാ​റെ​ടു​പ്പി​ലാ​ണ് ടീ​മു​ക​ള്‍. ഇ​ന്ത്യ​ക്കെ​തി​രാ​യ പ​ര​മ്പ​ര​ക്ക് ശേ​ഷം ഇം​ഗ്ല​ണ്ട് താ​ര​ങ്ങ​ളി​ല്‍ ഐ​പി​എ​ല്ലി​ല്‍ ക​ളി​ക്കു​ന്ന​വ​ര്‍ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​തെ ഐ​പി​എ​ല്‍ ടീ​മു​ക​ള്‍ക്കൊ​പ്പം ചേ​രു​ക​യാ​യി​രു​ന്നു.

മും​ബൈ ഇ​ന്ത്യ​ന്‍സ് നാ​യ​ക​ന്‍ രോ​ഹി​ത് ശ​ര്‍മ​ക്ക് ആ​വേ​ശ വ​ര​വേ​ല്‍പ്പാ​ണ് ടീം ​ന​ല്‍കി​യ​ത്.  അ​ഞ്ച് ത​വ​ണ മും​ബൈ​യെ ചാ​മ്പ്യ​ന്‍പ​ട്ടം ചൂ​ടി​ച്ച രോ​ഹി​ത് ഇ​ത്ത​വ​ണ ഹാ​ട്രി​ക് കി​രീ​ട​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. സൂ​ര്യ​കു​മാ​ര്‍ യാ​ദ​വും ടീ​മി​നൊ​പ്പം ചേ​ര്‍ന്നു. ഇ​ഷാ​ന്‍ കി​ഷ​ന്‍ നേ​ര​ത്തെ ത​ന്നെ മും​ബൈ ക്യാം​പി​ലെ​ത്തി​യി​രു​ന്നു. ഒ​ട്ടു​മി​ക്ക വി​ദേ​ശ താ​ര​ങ്ങ​ളും മും​ബൈ​യി​ലെ​ത്തി​യി​ട്ടു​ണ്ട്. ജ​സ്പ്രീ​ത് ബും​റ ഏ​പ്രി​ല്‍ ഒന്നിന് ​ടീ​മി​നൊ​പ്പം ചേ​രു​മെ​ന്നാ​ണ് വി​വ​രം. ബും​റ ഏ​പ്രി​ല്‍ 1ന് ​ടീ​മി​നൊ​പ്പം ചേ​രു​മെ​ന്നാ​ണ് വി​വ​രം. 

കൊ​ല്‍ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നൊ​പ്പം ഓ​യി​ന്‍ മോ​ര്‍ഗ​നും പ്ര​സി​ദ്ധ് കൃ​ഷ്ണ​യും ശു​ഭ്മാ​ന്‍ ഗി​ല്ലും ചേ​ര്‍ന്നു. ഇം​ഗ്ല​ണ്ട് ക്യാ​പ്റ്റ​നാ​യ ഓ​യി​ന്‍ മോ​ര്‍ഗ​ന്‍ ഇ​ന്ത്യ​ക്കെ​തി​രാ​യ അ​വ​സാ​ന ര​ണ്ട് ഏ​ക​ദി​ന​ങ്ങ​ളും ക​ളി​ച്ചി​രു​ന്നി​ല്ല. പ​രി​ക്കാ​യി​രു​ന്നു പ്ര​ശ്നം. കൊ​ല്‍ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ​യും ന​യി​ക്കു​ന്ന​ത് മോ​ര്‍ഗ​നാ​ണ്. അ​തി​നാ​ല്‍ത്ത​ന്നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രി​ക്ക് ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന​താ​ണ്. പ്ര​സി​ദ്ധ് കൃ​ഷ്ണ ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലൂ​ടെ അ​ര​ങ്ങേ​റി​യ​പ്പോ​ള്‍ ശു​ഭ്മാ​ന്‍ ഗി​ല്ലി​ന് പ​രി​മി​ത ഓ​വ​റി​ല്‍ അ​വ​സ​രം ല​ഭി​ച്ചി​ല്ല. മൂ​ന്നാം ഏ​ക​ദി​ന​ത്തി​ലൂ​ടെ ആ​രാ​ധ​ക​രു​ടെ മ​നം ക​വ​ര്‍ന്ന ഇം​ഗ്ല​ണ്ടി​ന്‍റെ സാം ​ക​റാ​നും സ്പി​ന്ന​ര്‍ മോ​യി​ന്‍ അ​ലി​യും ചെ​ന്നൈ സൂ​പ്പ​ര്‍ കി​ങ്സി​നൊ​പ്പം ചേ​ര്‍ന്നു. 

ഇ​ത്ത​വ​ണ​ത്തെ ലേ​ല​ത്തി​ല്‍ സി​എ​സ്‌​കെ സ്വ​ന്ത​മാ​ക്കി​യ താ​ര​മാ​ണ് മോ​യി​ന്‍ അ​ലി. ആ​ര്‍സി​ബി​ക്കൊ​പ്പം വേ​ണ്ട​ത്ര തി​ള​ങ്ങാ​ന്‍ അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ക്കാ​ത്ത​തി​നാ​ല്‍ ടീം ​ഒ​ഴി​വാ​ക്കി​യി​രു​ന്നു. പ​ഞ്ചാ​ബ് കി​ങ്സി​നൊ​പ്പം കെ ​എ​ല്‍ രാ​ഹു​ലും ചേ​ര്‍ന്നി​ട്ടു​ണ്ട്. സ​ജീ​വ​മാ​യി പ​ഞ്ചാ​ബ് ക്യാം​പ് മു​ന്നോ​ട്ട് പോ​വു​ക​യാ​ണ്. ഇ​ത്ത​വ​ണ പ​ഞ്ചാ​ബ് ടീ​മി​ലെ​ത്തി​ച്ച ത​മി​ഴ്നാ​ട് ബാ​റ്റ്സ്മാ​ന്‍ ഷാ​രൂ​ഖ് ഖാ​ന്‍ നെ​റ്റ്സി​ല്‍ ഗം​ഭീ​ര പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വെ​ക്കു​ന്ന​ത്. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ടി20 ​പ​ര​മ്പ​ര​യി​ല്‍ തി​ള​ങ്ങാ​തി​രു​ന്ന രാ​ഹു​ല്‍ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ല്‍ ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തി​രു​ന്നു. അ​തേ സ​മ​യം വി​രാ​ട് കോ​ഹ്‌ലി ഏ​പ്രി​ല്‍ 1ന് ​മാ​ത്ര​മെ ആ​ര്‍സി​ബി ടീ​മി​ല്‍ ചേ​രു​ക​യു​ള്ളു. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ടി20,​ഏ​ക​ദി​ന പ​ര​മ്പ​ര​ക​ളി​ല്‍ തി​ള​ങ്ങി​യ കോഹ്‌​ലി ഇ​ത്ത​വ​ണ ക​ന്നി ഐ​പി​എ​ല്‍ കി​രീ​ട​മാ​ണ് ല​ക്ഷ്യംവയ്​ക്കു​ന്ന​ത്. 


വാർത്തകൾ

Sign up for Newsletter



top