കൊവിഡ് വ്യാപനം: മലപ്പുറത്ത് എട്ടിടത്ത് നിരോധനാജ്ഞ
പ്രതിദിന മരണം 2,000 കടന്നു, ദിവസം രോഗികൾ മൂന്നു ലക്ഷത്തിനടുത്ത്
സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ; ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സർവീസുകൾ മാത്രം
മുംബൈയിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് ചോർന്നു; 22 രോഗികൾ മരിച്ചു
Published:03 April 2021
വാഷിങ്ടൺ: യുഎസ് കാപ്പിറ്റോള്‍ ആക്രമണത്തില്‍ ദു:ഖം രേഖപ്പെടുത്തി പ്രസിഡന്റ് ജോ ബൈഡന്. കാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന്റെ ദു:ഖത്തിനൊപ്പം രാജ്യമൊന്നാകെ പങ്കുചേരുന്നുവെന്ന് ബൈഡന് പറഞ്ഞു. വെള്ളിയാഴ്ചയാണ് യുഎസ് കാപ്പിറ്റോളിന് നേരെ ആക്രമണമുണ്ടായത്. കാപ്പിറ്റോൾ മന്ദിരത്തിന് മുൻപിലെ സുരക്ഷാ ബാരിക്കേഡിലേക്ക് ആക്രമി കാർ ഇടിച്ചു കയറ്റുകയായിരുന്നു.
വാഹനമോടിച്ചയാളെ പൊലീസ് വെടിവച്ചു കൊന്നു. സംഭവത്തിൽ വില്യം ബില്ലി എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് മരിച്ചത്. മറ്റൊരാൾക്ക് ഗുരുതര പരുക്കേറ്റിരുന്നു. ആക്രമണത്തെ തുടർന്ന് കാപ്പിറ്റോള്‍ മന്ദിരം അടച്ചു. ഇവിടേക്കുള്ള വഴികളും അടച്ചിട്ടിരിക്കുകയാണ്. മന്ദിരത്തിന് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.