27
September 2021 - 9:52 pm IST

Download Our Mobile App

Flash News
Archives

Europe

germany

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ജര്‍മനിയോട് പ്രിയമേറുന്നു

Published:03 April 2021

# ജോസ് കുമ്പിളുവേലില്‍

ജര്‍മ്മനിയിലെ ഫെഡറല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പറയുന്നതനുസരിച്ച്, 2019 ല്‍ ജര്‍മ്മനിയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 20 ശതമാനം വര്‍ധനയുണ്ടായി. ജര്‍മ്മന്‍ സര്‍വകലാശാലകളില്‍ രജിസ്റ്റര്‍ ചെയ്ത അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ രണ്ടാമത്തെ വലിയ ദേശീയ ഗ്രൂപ്പാണ് ഇന്ത്യക്കാര്‍.

ബര്‍ലിന്‍: ജര്‍മനിയില്‍ ഉന്നത വിദ്യാഭ്യാസം നേടാന്‍ തീരുമാനിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം കൂടുന്നു. ട്യൂഷന്‍ ഫീസ് ഇല്ലാത്തത് അടക്കമുള്ള ആകര്‍ഷണങ്ങള്‍ ഇവിടെയുണ്ട്. നിലവില്‍ യുകെയെയും യുഎസിനെയും മറികടന്നാണ് വിദേശ വിദ്യാര്‍ഥികള്‍ക്ക് ജര്‍മനിയോടുള്ള പ്രിയം വര്‍ധിക്കുന്നത്.

ജര്‍മ്മനിയിലെ ഫെഡറല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പറയുന്നതനുസരിച്ച്, 2019 ല്‍ ജര്‍മ്മനിയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 20 ശതമാനം വര്‍ധനയുണ്ടായി. ജര്‍മ്മന്‍ സര്‍വകലാശാലകളില്‍ രജിസ്റ്റര്‍ ചെയ്ത അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ രണ്ടാമത്തെ വലിയ ദേശീയ ഗ്രൂപ്പാണ് ഇന്ത്യക്കാര്‍.

കഴിഞ്ഞ വര്‍ഷം ജര്‍മ്മനിയിലേക്ക് പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവുണ്ടായെങ്കിലും, ജര്‍മ്മനിയില്‍ പഠിക്കാനുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ താത്പര്യം കുറയ്ക്കാന്‍ മഹാമാരിക്കാലത്തിനു സാധിച്ചിട്ടില്ലെന്ന് ജര്‍മ്മന്‍ അക്കാദമിക് എക്‌സ്‌ചേഞ്ച് സര്‍വീസ് അവകാശപ്പെടുന്നു.

കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാ യാത്രാ നിയന്ത്രണങ്ങള്‍ തുടരുകയാണെങ്ക്ിലും, ഇന്ത്യക്കാര്‍ക്ക് നിലവില്‍ ചില ഉപാധികളുടെ അടിസ്ഥാനത്തില്‍ ജര്‍മ്മനിയിലേക്ക് പോകാന്‍ സാധിക്കും.

ജര്‍മ്മന്‍ സ്റ്റഡി വിസയ്ക്കും റെസിഡന്‍സ് പെര്‍മിറ്റിനും അപേക്ഷിക്കുന്നതിന്, പ്രവേശനം ലഭിച്ച സര്‍വ്വകലാശാലയില്‍ നിന്നുള്ള കത്ത്, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം തെളിയിക്കുന്ന രേഖ, സാധുവായ പാസ്‌പോര്‍ട്ട് എന്നിവ ഉള്‍പ്പെടെയുള്ള രേഖകള്‍ ആവശ്യമാണ്. ജര്‍മ്മന്‍ സ്റ്റഡി വിസയ്ക്ക് അപേക്ഷിക്കാന്‍ ആവശ്യമായ രേഖകളുടെ മുഴുവന്‍ പട്ടികയും ജര്‍മ്മന്‍ എംബസി അതിന്റെ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

ശരാശരി 25 ദിവസമാണ് വിസ പ്രോസസിങ് സമയമെങ്കിലും ഇപ്പോഴത്തെ അവസ്ഥയില്‍ ഇതിന് മൂന്നു മാസം വരെ എടുക്കാം. അപേക്ഷ സ്വീകരിക്കുന്ന കോണ്‍സുലേറ്റുകളുടെ പട്ടിക ഇന്ത്യന്‍ എംബസി വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ജര്‍മ്മനിയില്‍ എത്തിക്കഴിഞ്ഞാല്‍, എന്റോള്‍മെന്റ് കത്ത് ഹാജരാക്കി രണ്ടാഴ്ചയ്ക്കുള്ളില്‍ താമസസ്ഥലം രജിസ്റ്റര്‍ ചെയ്ത് വിദ്യാര്‍ഥിയാണെന്ന് തെളിയിക്കണം. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഇപ്പോള്‍ ആറാഴ്ച വരെ സാവകാശം അനുവദിക്കുന്നുണ്ട്.

ആരോഗ്യ ഇന്‍ഷുറന്‍സിനായി സൈന്‍ അപ്പ് ചെയ്യുന്നതും ഇന്‍ഷ്വര്‍ ചെയ്തതിനു തെളിവ് നല്‍കുന്നതുമാണ് മറ്റൊരു പ്രധാന പ്രക്രിയ. ജര്‍മ്മന്‍ സര്‍വകലാശാലയില്‍ ഒരു ഡിഗ്രി പ്രോഗ്രാമില്‍ ചേര്‍ന്നിട്ടുള്ള 30 വയസ്സിന് താഴെയുള്ള വിദ്യാര്‍ഥിയാണെങ്കില്‍, ഒരു പൊതു ആരോഗ്യ ഇന്‍ഷുറന്‍സ് ദാതാവില്‍ രജിസ്റ്റര്‍ ചെയ്യാന്‍ തിരഞ്ഞെടുക്കാം.

30 വയസ്സിന് മുകളിലുള്ള വിദ്യാര്‍ത്ഥികള്‍, ഭാഷ, പ്രിപ്പറേറ്ററി കോഴ്‌സ് വിദ്യാര്‍ത്ഥികള്‍, പിഎച്ച്ഡി വിദ്യാര്‍ത്ഥികള്‍, അതിഥി ശാസ്ത്രജ്ഞര്‍ എന്നിവര്‍ക്ക് സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സ് ലഭിക്കാനുള്ള സാധ്യത മാത്രമേയുള്ളൂ.

ജര്‍മ്മനിയില്‍ വാടകയ്ക്ക് ഒരു അപ്പാര്‍ട്ട്‌മെന്റ് കണ്‌ടെത്തുന്നത് ബുദ്ധിമുട്ടാണ്, അതിനാല്‍ കാലേകൂട്ടി അന്വേഷണം തുടങ്ങുക എന്നത് അത്യാവശ്യം. പൊതു വിദ്യാര്‍ത്ഥികളുടെ ഭവനത്തിനായി അപേക്ഷിക്കുക എന്നതാണ് താങ്ങാനാവുന്ന ഓപ്ഷന്‍. ഇവയെ 'ഹാള്‍സ് ഓഫ് റെസിഡന്‍സ്' എന്ന് വിളിക്കുന്നു, അവ നടത്തുന്നത് സ്റ്റുഡന്‍വെന്‍വര്‍ക്ക് എന്ന സര്‍ക്കാര്‍ എന്‍ജിഒയാണ്.

അവര്‍ ജര്‍മ്മനിയിലുടനീളമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് താമസവും ജര്‍മ്മനിയുടെ അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥി ജനസംഖ്യയുടെ 40 ശതമാനത്തോളം വരുന്ന വീടുകളും വാഗ്ദാനം ചെയ്യുന്നു. എങ്ങനെ അപേക്ഷിക്കാം എന്നതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് സ്റ്റുഡന്റ്‌വെര്‍ക്കിന്റെ വെബ്‌സൈറ്റ് ക്ലിക്കുചെയ്യുക.

സ്വകാര്യ താമസ സൗകര്യമാണ് അന്വേഷിക്കുന്നതെങ്കില്‍ വാടകയ്ക്ക് അപ്പാര്‍ട്ടുമെന്റുകള്‍ കണ്‌ടെത്താന്‍ സഹായിക്കുന്ന വെബ്‌സൈറ്റുകള്‍ പ്രയോജനപ്പെടുത്താം.


വാർത്തകൾ

Sign up for Newslettertop