21
April 2021 - 5:03 pm IST

Download Our Mobile App

Flash News
Archives

Mollywood

uthara

നടിയും നർത്തകിയുമായ ഉത്തര ഉണ്ണി വിവാഹിതയായി; ചിത്രങ്ങൾ

Published:05 April 2021

കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ഒരു വർഷം നീണ്ട കാത്തിരിപ്പിന് ഒടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്.

നടിയും നർത്തകിയുമായ ഉത്തര ഉണ്ണി വിവാഹിതയായി. ബാം​ഗളൂരുവിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്ന നിതേഷാണ് വരൻ. കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ഒരു വർഷം നീണ്ട കാത്തിരിപ്പിന് ഒടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. 2020 ഏപ്രിലിൽ ആണ് ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്. കൊവിഡിനെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഇത് നീട്ടിവെക്കുകയായിരുന്നു.

കൊറോണ പടർന്നു പിടിച്ച പശ്ചാത്തലത്തിൽ വിവാഹം താലികെട്ട് മാത്രമായി നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ ലോക്ക്ഡൗണിനെ തുടർന്ന് ക്ഷേത്രങ്ങളെല്ലാം അടച്ചിട്ടതോടെ അത് മാറ്റുകയായിരുന്നു. ഓ​ഗസ്റ്റിൽ വിവാഹമുണ്ടാകുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്.

പിന്നീട് ഇതും മാറ്റുകയായിരുന്നു. ജനുവരി 14നായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. നടി ഊർമിള ഉണ്ണിയുടെ മകളായ ഉത്തര ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത ഇടവപ്പാതിയിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്.

 

 


വാർത്തകൾ

Sign up for Newsletter



top