21
April 2021 - 5:07 pm IST

Download Our Mobile App

Flash News
Archives

Mollywood

marakkar

കല്യാണിക്ക് പിറന്നാൾ സമ്മാനവുമായി മരക്കാർ ടീം; ഗാനത്തിന്‍റെ ടീസർ പുറത്ത്

Published:05 April 2021

പ്രമേയത്തിലും മേക്കിംഗിലുമെല്ലാം പ്രത്യേകതകളുള്ള ചിത്രത്തിലെ പുതിയ ഗാനത്തിന്‍റെ ടീസർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകരിപ്പോൾ.

പ്രഖ്യാപനം മുതൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ചിത്രമാണ് മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ മരക്കാർ-  അറബിക്കടലിന്‍റെ സിംഹം. ചിത്രം മെയ് മാസത്തിൽ തിയെറ്ററുകളിലേക്കെത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുള്ളത്. പ്രമേയത്തിലും മേക്കിംഗിലുമെല്ലാം പ്രത്യേകതകളുള്ള ചിത്രത്തിലെ പുതിയ ഗാനത്തിന്‍റെ ടീസർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകരിപ്പോൾ.

ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്ന നടി കല്യാണി പ്രിയദർശന്‍റെ പിറന്നാളാണ് ഇന്ന്. പിറന്നാൾ സ്പെഷ്യലായാണ് ഗാനത്തിന്‍റെ ടീസർ പുറത്ത് വിട്ടിരിക്കുന്നത്. വിനീത് ശ്രീനിവാസൻ, ശ്വേത മോഹൻ, സിയ ഉൾ ഹക്ക് എന്നിവർ ചേർന്നാലപിച്ച ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് റോണി റാഫേലാണ്. ഹരിനാരായണന്‍റേതാണ് വരികൾ. മികച്ച ചിത്രത്തിനുള്ള 2019ലെ ദേശീയ അവാർഡ് കരസ്ഥമാക്കിയത് മരക്കാറായിരുന്നു.


വാർത്തകൾ

Sign up for Newsletter



top