21
April 2021 - 4:57 pm IST

Download Our Mobile App

Flash News
Archives

World

palm

രാജ്യത്തെ പാം ഓയിൽ ഇറക്കുമതി അടിയന്തരമായി നിരോധിച്ച് ശ്രീലങ്കൻ പ്രസിഡന്റ് 

Published:06 April 2021

സർക്കാർ തീരുമാനം കസ്റ്റംസ് മേധാവിയെ അറിയിച്ചിട്ടുണ്ട് .ഇനി മുതൽ രാജ്യത്തേക്ക് വരുന്ന  പാം ഓയിൽ ചരക്കുകൾക്ക് കസ്റ്റംസ് അനുമതി നൽകേണ്ടതില്ലെന്ന് ശ്രീലങ്കൻ സർക്കാർ നിർദേശിച്ചിട്ടുണ്ട് .

കൊളംബോ :രാജ്യത്തെ പാം ഓയിൽ ഇറക്കുമതി അടിയന്തരമായി നിരോധിച്ച് ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ  രാജപക്സെ .പ്രാദേശിക പ്ലന്റഷന് കമ്പനികൾ അവരുടെ 10  % എണ്ണപ്പനകൾ നശിപ്പിച്ച് പകരം റബ്ബറോ മറ്റ്  പരിസ്ഥിതി വിളകളോ  കൃഷി ചെയ്യണമെന്ന് ഉത്തരവിൽ പറയുന്നു .രാജ്യത്തെ ആഭ്യന്തര വെളിച്ചെണ്ണ വ്യവസായത്തിന് ഗുണം ചെയ്യുന്നതാണ് സർക്കാർ തീരുമാനം .

വിദേശത്ത് നിന്നുള്ള പാം ഓയിൽ ഇറക്കുമതിയും രാജ്യത്തെ ആഭ്യന്തര പാം ഓയിൽ ഉത്പാദനവും പൂർണമായി നിരോധിച്ചിട്ടുണ്ട് .സർക്കാർ തീരുമാനം കസ്റ്റംസ് മേധാവിയെ അറിയിച്ചിട്ടുണ്ട് .ഇനി മുതൽ രാജ്യത്തേക്ക് വരുന്ന  പാം ഓയിൽ ചരക്കുകൾക്ക് കസ്റ്റംസ് അനുമതി നൽകേണ്ടതില്ലെന്ന് ശ്രീലങ്കൻ സർക്കാർ നിർദേശിച്ചിട്ടുണ്ട് .
 


വാർത്തകൾ

Sign up for Newsletter



top