21
April 2021 - 5:18 pm IST

Download Our Mobile App

Flash News
Archives

Mollywood

joji

ജോജി നാളെ പ്രേക്ഷകരിലേക്ക്; പുതിയ ടീസർ

Published:06 April 2021

ഡയറക്ട് ഒടിടി റിലീസ് ആയി എത്തുന്ന ചിത്രം പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വഴിയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.

ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്‍ത ജോജി നാളെ റിലീസിനെത്തും. ഡയറക്ട് ഒടിടി റിലീസ് ആയി എത്തുന്ന ചിത്രം പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വഴിയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. റിലീസിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ചിത്രത്തിന്‍റെ പുതിയ ടീസര്‍ പുറത്തെത്തി. ഒരു സമ്പന്ന ക്രിസ്ത്യന്‍ കുടുംബത്തിലെ ഇളയ മകനാണ് ഫഹദ് അവതരിപ്പിക്കുന്ന ജോജി. വിദേശത്തു പോകാനും ധനികനാകാനും ആഗ്രഹിക്കുന്ന, എന്നാല്‍ എഞ്ചിനീയറിംഗ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച ജോജിയെ ഒരു പരാജിതനായാണ് അച്ഛന്‍ കാണുന്നത്.

വില്യം ഷേക്സ്പിയറിന്‍റെ വിഖ്യാത നാടകം 'മാക്ബത്തി'ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിരിക്കുന്ന ചിത്രത്തില്‍ തന്‍റെ ആഗ്രഹങ്ങള്‍ സാധിക്കാന്‍ ജോജി ചില പദ്ധതികള്‍ക്ക് കണക്കു കൂട്ടുകയാണ്. ശ്യാം പുഷ്‍കരന്‍റേതാണ് തിരക്കഥ. ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ഫഹദും തന്നെയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണവും. ഭാവന സ്റ്റുഡിയോസ്, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സ്, വര്‍ക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിലാണ് ജോജി ഒരുങ്ങുന്നത്. ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം. 


വാർത്തകൾ

Sign up for Newsletter



top