21
April 2021 - 4:39 pm IST

Download Our Mobile App

Flash News
Archives

Cricket

Sanju Samson, IPL 2021, Rajasthan Royals

രാ​ജ​സ്ഥാ​ൻ റോയൽസിന് തെളിയിക്കണം ചി​ല​ത്

Published:07 April 2021

ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ അ​വ​സാ​ന സ്ഥാ​ന​ക്കാ​ര​യ​തി​നെ​ത്തു​ട​ര്‍ന്ന് നാ​യ​ക​ന്‍ സ്റ്റീ​വ് സ്മി​ത്തി​നെ ടീ​മി​ല്‍ നി​ന്നു ത​ന​ന്നെ ഒ​ഴി​വാ​ക്കി​യി​രു​ന്നു. മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണി​ന്‍റെ ക്യാ​പ്റ്റ​ന്‍സി​യി​ല്‍ രാ​ജ​കീ​യ തി​രി​ച്ചു​വ​ര​വി​നാ​ണ് അ​വ​രു​ടെ പ​ട​യൊ​രു​ക്കം. 

ഐ​പി​എ​ല്ലി​ന്‍റെ ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ അ​വ​സാ​ന​സ്ഥാ​ന​ക്കാ​രാ​യി പു​റ​ത്താ​യ ടീ​മാ​ണ് രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍സ്. എ​ന്നാ​ല്‍, ഇ​ത്ത​വ​ണ ചി​ല​തു തെ​ളി​യി​ക്കാ​നാ​ണ് അ​വ​രു​ടെ വ​ര​വ​വ്.  ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ അ​വ​സാ​ന സ്ഥാ​ന​ക്കാ​ര​യ​തി​നെ​ത്തു​ട​ര്‍ന്ന് നാ​യ​ക​ന്‍ സ്റ്റീ​വ് സ്മി​ത്തി​നെ ടീ​മി​ല്‍ നി​ന്നു ത​ന​ന്നെ ഒ​ഴി​വാ​ക്കി​യി​രു​ന്നു. മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണി​ന്‍റെ ക്യാ​പ്റ്റ​ന്‍സി​യി​ല്‍ രാ​ജ​കീ​യ തി​രി​ച്ചു​വ​ര​വി​നാ​ണ് അ​വ​രു​ടെ പ​ട​യൊ​രു​ക്കം. 

 സ​ഞ്ജു നാ​യ​ക​സ്ഥാ​ന​ത്തേ​ക്കു വ​ന്ന​ത് തി​ക​ച്ചും അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നു. ബെ​ന്‍ സ്റ്റോ​ക്സ്, ജോ​സ് ബ​ട്ല​ര്‍ തു​ട​ങ്ങി​യ വ​മ്പ​ന്‍ താ​ര​ങ്ങ​ള്‍ ടീ​മി​ലു​ണ്ടാ​യി​ട്ടും സ​ഞ്ജു​വി​ന് അ​വ​സ​രം ന​ല്‍കാ​ന്‍ ടീം ​മാ​നേ​ജ്മെ​ന്‍റ് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഈ ​റോ​ളി​നോ​ടു അ​ദ്ദേ​ഹ​ത്തി​നു എ​ത്ര​മാ​ത്രം നീ​തി പു​ല​ര്‍ത്താ​ന്‍ ക​ഴി​യു​മെ​ന്ന​ത് ക​ണ്ടു ത​ന്നെ അ​റി​യ​ണം. കേ​ര​ള​ത്തെ ന​യി​ച്ച സ​ഞ്ജു​വി​ന് ഇ​ത് നി​ഷ്പ്ര​യാ​സം സാ​ധി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. സ്റ്റീ​വ് സ്മി​ത്തി​നെ​പ്പോ​ലെ​യൊ​രു ലോ​കോ​ത്ത ബാ​റ്റ്സ്മാ​നെ കൈ​വി​ട്ടി​ട്ടും രാ​ജ​സ്ഥാ​ന്‍ ബാ​റ്റി​ങ് ലൈ​ന​പ്പി​നെ അ​തു ദു​ര്‍ബ​ല​മാ​ക്കി​യി​ട്ടി​ല്ലെ​ന്നു കാ​ണാം. മാ​ച്ച് വി​ന്ന​ര്‍മാ​രാ​യ സ്റ്റോ​ക്സ്, ബ​ട്ല​ര്‍ എ​ന്നി​വ​ര്‍ ത​ങ്ങ​ളു​ടേ​താ​യ ദി​വ​സം ഒ​റ്റ​യ്ക്കു ക​ളി ജ​യി​പ്പി​ക്കാ​ന്‍ ശേ​ഷി​യു​ള്ള​വ​രാ​ണ്. സ​ഞ്ജു​വി​ന്‍റെ കാ​ര്യ​വും വ്യ​ത്യ​സ്ത​മ​ല്ല. ക്രീ​സി​ല്‍ നി​ല​യു​റ​പ്പി​ച്ചു ക​ഴി​ഞ്ഞാ​ല്‍ പു​റ​ത്താ​ക്കാ​ന്‍ വ​ള​രെ ബു​ദ്ധി​മു​ട്ടു​ള്ള താ​ര​മാ​ണ് അ​ദ്ദേ​ഹം. 

ബാ​റ്റി​ങ് ത​ന്നെ​യാ​ണ് രാ​ജ​സ്ഥാ​ന്‍റെ ക​രു​ത്തെ​ന്ന​തി​ല്‍ സം​ശ​യ​മി​ല്ല. അ​തു ക്ലി​ക്കാ​യാ​ല്‍ രാ​ജ​സ്ഥാ​ന്‍റെ കു​തി​പ്പ് ത​ട​യു​ക ബു​ദ്ധി​മു​ട്ടാ​യി​രി​ക്കും. ബൗ​ളി​ങ് ലൈ​ന​പ്പ് രാ​ജ​സ്ഥാ​നെ സം​ബ​ന്ധി​ച്ച് ഏ​റെ ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന കാ​ര്യ​മാ​ണ്. ടീ​മി​ന്‍റെ തു​റു​പ്പു​ചീ​ട്ടാ​യ ഇം​ഗ്ലീ​ഷ് പേ​സ​ര്‍ ജോ​ഫ്ര ആ​ര്‍ച്ച​റി​ന്‍റെ സേ​വ​നം ന​ഷ്ട​മാ​യ​ത് ബൗ​ളി​ങ് ആ​ക്ര​മ​ണ​ത്തി​ന്‍റെ മു​ന​യൊ​ടി​ച്ചി​ട്ടു​ണ്ട്. പ​രി​ക്കു കാ​ര​ണ​മാ​ണ് സീ​സ​ണി​ല്‍ നി​ന്നും അ​ദ്ദേ​ഹ​ത്തി​നു പി​ന്‍മാ​റേ​ണ്ടി വ​ന്ന​ത്. ആ​ര്‍ച്ച​റോ​ളം അ​പ​ക​ട​കാ​രി​യാ​യ ഒ​രു ബൗ​ള​ര്‍ രാ​ജ​സ്ഥാ​ന്‍ നി​ര​യി​ല്‍ ഇ​ല്ല. അ​തു​കൊ​ണ്ടു ത​ന്നെ പ​ക​ര​മാ​രെ​ന്ന​ത് രാ​ജ​സ്ഥാ​നെ കു​ഴ​ക്കു​ന്ന ചോ​ദ്യ​മാ​ണ്. 

ആ​ര്‍ച്ച​റു​ടെ അ​ഭാ​വ​ത്തി​ല്‍ പു​തു​താ​യെ​ത്തി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ പേ​സ​ര്‍ ക്രി​സ് മോ​റി​സി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം വ​ര്‍ധി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. എ​ന്നാ​ല്‍ പ​രു​ക്കി​ന്‍റെ കൂ​ട്ടു​കാ​ര​നാ​യ മോ​റി​സി​നെ എ​ത്ര​ത്തോ​ളം വി​ശ്വ​സി​ക്കാ​മെ​ന്ന​തും സം​ശ​യ​മാ​ണ്. രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍സ്  സ​ഞ്ജു സാം​സ​ണ്‍ (ക്യാ​പ്റ്റ​ന്‍), മ​ഹി​പാ​ല്‍ ലോ​മ​ര്‍, മ​ന​ന്‍ വോ​റ, റി​യാ​ന്‍ പ​രാ​ഗ്, മാ​യ​ങ്ക് മാ​ര്‍ക്കാ​ണ്ഡെ, ശ്രേ​യ​സ് ഗോ​പാ​ല്‍, ജ​യ​ദേ​വ് ഉ​ന​ദ്ക​ട്ട്, കാ​ര്‍ത്തി​ക് ത്യാ​ഗി, രാ​ഹു​ല്‍ തെ​വാ​ത്തി​യ, യ​ശ​സ്വി ജ​യ്‌​സ്വാ​ള്‍, അ​നു​ജ് റാ​വ​ത്ത്, ഡേ​വി​ഡ് മി​ല്ല​ര്‍, ജോ​സ് ബ​ട്‌​ല​ര്‍, കെ ​സി ക​രി​യ​പ്പ, ചേ​ത​ന്‍ സ​ക്ക​രി​യ, ക്രി​സ് മോ​റി​സ്, ശി​വം ദു​ബെ,, മു​സ്ത​ഫി​സു​ര്‍ റ​ഹ്മാ​ന്‍, ലി​യാം ലി​വി​ങ്സ്റ്റ​ണ്‍, കു​ല്‍ദീ​പ് യാ​ദ​വ്, ആ​കാ​ശ് സിം​ഗ്.

വി​ക്ക​റ്റ് കീ​പ്പ​ര്‍ക്കു പ​ല ഗു​ണ​ങ്ങ​ള്‍: സ​ഞ്ജു

ക്രി​ക്ക​റ്റ് ഫീ​ല്‍ഡി​ല്‍ ക​ളി​യെ ഏ​റ്റ​വും ന​ന്നാ​യി വി​ല​യി​രു​ത്താ​ന്‍ ക​ഴി​യു​ന്ന​യാ​ള്‍ വി​ക്ക​റ്റ് കീ​പ്പ​റാ​ണെ​ന്നു ത​നി​ക്കു എ​ല്ലാ​യ്പ്പോ​ഴും തോ​ന്നി​യി​ട്ടു​ണ്ടെ​ന്നു സ​ഞ്ജു പ​റ​ഞ്ഞു. വി​ക്ക​റ്റ് കീ​പ്പ​ര്‍ക്കു ക​ളി​ക്ക​ള​ത്തി​ല്‍ വ​ച്ച് ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ള്‍ കൂ​ടു​ത​ലാ​യി കാ​ണാ​ന്‍ ക​ഴി​യും. മ​റ്റു​ള്ള​വ​രേ​ക്കാ​ള്‍ ന​ന്നാ​യി ക​ളി​യെ വി​ശ​ക​ല​നം ചെ​യ്യാ​നു​മാ​വും, അ​തു​കൊ​ണ്ടു ത​ന്നെ വി​ക്ക​റ്റ് കീ​പ്പ​ര്‍ ഒ​രു​പ​ടി മു​ന്നി​ലു​മാ​ണ്. വി​ക്ക​റ്റ് കീ​പ്പി​ങി​നൊ​പ്പം ക്യാ​പ്റ്റ​ന്‍സി​യും ല​ഭി​ച്ചാ​ല്‍ ഒ​രു​പാ​ട് ജോ​ലി​ഭാ​ര​മ​ണ്ടാ​വു​മെ​ന്ന് ക​രു​തു​ന്ന​വ​രെ സം​ബ​ന്ധി​ച്ച് കാ​ര്യ​ങ്ങ​ള്‍ ദു​ഷ്‌​ക​ര​മാ​യി തീ​രും. എ​ന്നാ​ല്‍ വി​ക്ക​റ്റ് കീ​പ്പ​റാ​യ​തി​നാ​ല്‍ നി​ങ്ങ​ളാ​ണ് ടീ​മി​നെ ന​യി​ക്കാ​ന്‍ ഏ​റ്റ​വും അ​നു​യോ​ജ്യ​നാ​ണെ​ന്ന് ക​രു​തു​ക​യാ​ണെ​ങ്കി​ല്‍ എ​ല്ലാം എ​ളു​പ്പ​മ​വു​മാ​ണ്. 

  താ​ന്‍ ര​ണ്ടാ​മ​ത്തെ ഗ​ണ​ത്തി​ല്‍ പെ​ടു​ന്ന​യാ​ളാ​ണെ​ന്നും സ​ഞ്ജു കൂ​ട്ടി​ച്ചേ​ര്‍ത്തു.  ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ അ​വ​സാ​ന​സ്ഥാ​ന​ത്തേ​ക്കു ഞ​ങ്ങ​ള്‍ പി​ന്ത​ള്ള​പ്പെ​ട്ടെ​ങ്കി​ലും ടീ​മി​ന്‍റെ പ്ര​ക​ട​നം അ​ത്ര​മോ​ശ​മാ​യി​രു​ന്നു​വെ​ന്നു ക​രു​തു​ന്നി​ല്ലെ​ന്നു സ​ഞ്ജു വ്യ​ക്ത​മാ​ക്കി.  നി​ങ്ങ​ള്‍ നോ​ക്കി​യാ​ല്‍ ഇ​പ്പോ​ഴ​ത്തെ ടീം ​മി​ക​ച്ച​വ​യി​ലൊ​ന്നു ത​ന്നെ​യാ​യി​രു​ന്നു. അ​തു​കൊ​ണ്ടു ത​ന്നെ ന​മ്മു​ടേ​ത് ഇ​പ്പോ​ഴും ശ​ക്ത​മാ​യ ഇ​ല​വ​ന്‍ ത​ന്നെ​യാ​ണെ​ന്നും ന​ല്ല ക്രി​ക്ക​റ്റ് ക​ളി​ക്കു​ക മാ​ത്ര​മാ​ണ് ഇ​നി വേ​ണ്ട​ത്. ഒ​രു ടീ​മെ​ന്ന നി​ല​യി​ല്‍ ശ​രി​യാ​യ മാ​ന​സി​കാ​വ​സ്ഥ​യി​ലാ​ണെ​ങ്കി​ല്‍ ന​ല്ല കാ​ര്യ​ങ്ങാ​ണ് ഞ​ങ്ങ​ള്‍ക്കു മു​ന്നി​ലു​ള്ള​ത്. നി​ര്‍ഭ​യ​മാ​യി ക്രി​ക്ക​റ്റ് ക​ളി​ക്കാ​നാ​ണ് ഈ ​ഫോ​ര്‍മാ​റ്റ് നി​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ബാ​റ്റി​ങ്, ബൗ​ളി​ങ്, ഫീ​ല്‍ഡി​ങ് ഏ​തു​മാ​വ​ട്ടെ വേ​ഗം, ക​രു​ത്ത്, സ്വ​യം സ​മ​ര്‍പ്പി​ക്കു​ക എ​ന്നി​വ​യാ​ണ് ടീ​മി​ല്‍ നി​ന്നും താ​ന്‍ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും സ​ഞ്ജു പ​റ​ഞ്ഞു.  ടീ​മി​ലെ ഏ​റ്റ​വും വി​ല പി​ടി​പ്പു​ള്ള താ​ര​മാ​യ ക്രി​സ് മോ​റി​സി​നെ അ​തി​ന്‍റെ പേ​രി​ല്‍ ഒ​രു​പാ​ട് സ​മ്മ​ര്‍ദ്ദ​ത്തി​ലാ​ക്കാ​ന്‍ താ​ന്‍ ഇ​ഷ്ട​പ്പെ​ടു​ന്നി​ല്ലെ​ന്നു സ​ഞ്ജു വ്യ​ക്ത​മാ​ക്കി. എ​ല്ലാ​വ​ര്‍ക്കും ടീ​മി​ല്‍ വ​ലി​യ റോ​ളാ​ണ് വ​ഹി​ക്കാ​നു​ള്ള​ത്, ചി​ല​പ്പോ​ള്‍ ഒ​രോ​വ​ര്‍ മാ​ത്രം ബൗ​ള്‍ ചെ​യ്യു​ന്ന ബൗ​ള​ര്‍ക്കു പോ​ലും നി​ര്‍ണാ​യ​ക റോ​ളു​ണ്ടാ​വും. 

 മോ​റി​സ് രാ​ജ​സ്ഥാ​നി​ല്‍ തി​രി​ച്ചെ​ത്തി​യ​ത് ഞ​ങ്ങ​ളെ​യെ​ല്ലാം ആ​വേ​ശ​ഭ​രി​ത​രാ​ക്കു​ന​ന്നു. എ​പ്പോ​ഴും സ​ന്തോ​ഷ​വാ​നാ​യി​രി​ക്ക​ക്കു​ന്ന, ത​മാ​ശ​ക​ള്‍ പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന വ്യ​ക്തി​യാ​ണ് അ​ദ്ദേ​ഹം. ടീ​മി​ലെ അ​ന്ത​രീ​ക്ഷം എ​പ്പോ​ഴും സിം​പി​ളാ​ക്കി നി​ര്‍ത്താ​ന്‍ മോ​റി​സ് ശ്ര​മി​ക്കാ​റു​ണ്ട്. എ​ന്നാ​ല്‍ ഗ്രൗ​ണ്ടി​ലെ​ത്തി​യാ​ല്‍ അ​ദ്ദേ​ഹം മ​റ്റൊ​രാ​ളാ​ണ്. എ​ല്ലാ​യ്പ്പോ​ഴും പോ​രാ​ട്ട​വീ​ര്യം കാ​ണി​ക്കു​ന്ന മോ​റി​സ് ടീ​മി​നെ വി​ജ​യി​പ്പി​ക്കാ​ന്‍ ക​ഠി​ന​മാ​യി ശ്ര​മി​ക്കും. ടീം ​ഡ​യ​റ​ക്ട​റാ​യ സ​ങ്ക​ക്കാ​ര​യു​ടെ സാ​ന്നി​ധ്യം ത​നി​ക്കു കൂ​ടു​ത​ല്‍ ആ​ത്മ​വി​ശ്വാ​സും ആ​ഹ്ലാ​ദ​വും ന​ല്‍കു​ന്ന​താ​യി സ​ഞ്ജു പ​റ​യു​ന്നു. സ​ങ്ക ഇ​തി​ഹാ​സ​മാ​ണ്, വ​ള​രെ ന​ന്നാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​ന്‍ ക​ഴി​യു​ന്ന വ്യ​ക്തി കൂ​ടി​യാ​ണ് അ​ദ്ദേ​ഹം. ഇ​ത് എ​ന്‍റെ സ​മ്മ​ര്‍ദ്ദം ഒ​രു​പാ​ട് കു​റ​യ്ക്കാ​ന്‍ സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. ആ​ദ്യ​മാ​യി സ​ങ്ക​യു​മാ​യി സം​സാ​രി​ച്ച​പ്പോ​ള്‍ അ​ദ്ദേ​ഹ​ത്തെ ടീ​മി​നെ ല​ഭി​ച്ച​ത് വ​ലി​യ അ​നു​ഗ്ര​ഹ​മാ​യി തോ​ന്നി. ഞാ​ന്‍ എ​വി​ടെ നി​ന്നാ​ണ് വ​രു​ന്ന​തെ​ന്നു സ​ങ്ക​യ്ക്കു കൃ​ത്യ​മാ​യി അ​റി​യാം, ഞാ​ന്‍ ചി​ന്തി​ക്കു​ന്ന​ത് എ​ങ്ങ​നെ​യെ​ന്നും കൃ​ത്യ​മാ​യി അ​റി​യാം. സ​ങ്ക​യേ​ക്കാ​ള്‍ മി​ക​ച്ചൊ​രു പാ​ര്‍ട്ന​റെ ത​നി​ക്കു ആ​വ​ശ്യ​പ്പെ​ടാ​ന്‍ ക​ഴി​യി​ല്ലെ​ന്നും സ​ഞ്ജു വി​ശ​ദ​മാ​ക്കി.  

ക്യാ​പ്റ്റ​ന്‍സി​യെ​ന്ന​ത് ടീ​മി​നെ കൂ​ടു​ത​ലാ​യി സേ​വി​ക്കാ​നു​ള്ള അ​വ​സ​ര​മാ​യി​ട്ടാ​ണ് ഞാ​ന്‍ കാ​ണു​ന്ന​ത്. ഒ​രു ടീ​മി​ന​ക​ത്ത് എ​ല്ലാ​വ​രും ആ​ഗ്ര​ഹി​ക്കു​ന്ന​തു പോ​ലെ​യൊ​രു അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചെ​ടു​ക്കു​ക​യെ​ന്ന​താ​ണ് ക്യാ​പ്റ്റ​ന്‍റെ റോ​ള്‍. എ​ന്നി​ല്‍ എ​ന്തോ ഒ​രു ക​ഴി​വ് ഉ​ള്ള​തു കൊ​ണ്ടാ​ണ് ഫ്രാ​ഞ്ചൈ​സി നാ​യ​ക​സ്ഥാ​നം ഏ​ല്‍പ്പി​ച്ച​ത്. ടീം ​ന​ന്നാ​യാ​ല്‍ മാ​ത്ര​മേ ക്യാ​പ്റ്റ​നും ന​ന്നാ​വു​ക​യു​ള്ളൂ​വെ​ന്ന് വി​ശ്വ​സി​ക്കു​ന്ന​യാ​ളാ​ണ് ഞാ​ന്‍. റോ​യ​ല്‍സി​ന് ഒ​രു​പി​ടി മി​ക​ച്ച ക​ളി​ക്കാ​രും, ശ​ക്ത​മാ​യ സ​പ്പോ​ര്‍ട്ടി​ങ് സ്റ്റാ​ഫു​മാ​രു​ടെ സം​ഘ​വു​മു​ണ്ട്. പ​ല​രെ​യും വ​ര്‍ഷ​ങ്ങ​ളാ​യി എ​നി​ക്ക​റി​യാം. അ​വ​ര്‍ ഒ​രു കു​ടും​ബം പോ​ല​യാ​ണ്. 2013ല്‍ ​കൗ​മാ​ര​കാ​ലം മു​ത​ല്‍ ഞാ​ന്‍ റോ​യ​ല്‍സി​ലു​ണ്ട്. ഇ​ത്ര​യും കാ​ലം ഒ​രേ ടീ​മി​നാ​യി ക​ളി​ക്കു​ക​യെ​ന്ന​തും ഇ​പ്പോ​ള്‍ അ​വ​രു​ടെ ക്യാ​പ്റ്റ​നാ​വു​ക​യെ​ന്ന​തും അ​ഭി​മാ​ന​മു​ഹൂ​ര്‍ത്ത​മാ​ണെ​ന്നും സ​ഞ്ജു പ​റ​ഞ്ഞു.

സഞ്ജു കാത്തിരിക്കുന്നു, റെക്കോഡുകൾക്കായി

ബാ​റ്റി​ങ് റെ​ക്കോ​ര്‍ഡു​ക​ള്‍

ഐ​പി​എ​ല്ലി​ലെ ഏ​റ്റ​വും സ്‌​ഫോ​ട​നാ​ത്മ​ക​ത​യു​ള്ള പ​വ​ര്‍ ഹി​റ്റ​ര്‍മാ​രി​ല്‍ ഒ​രാ​ളാ​ണ് സ​ഞ്ജു സാം​സ​ണ്‍. 107 മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് ഇ​ത് വ​രെ 2584 റ​ണ്‍സ് നേ​ടി​യി​ട്ടു​ണ്ട്. 27.78 ആ​ണ് ശ​രാ​ശ​രി. ര​ണ്ട് സെ​ഞ്ച്വ​റി​ക​ളും 13 അ​ര്‍ധ​സെ​ഞ്ച്വ​റി​ക​ളും ഇ​ത് വ​രെ ഐ​പി​എ​ല്ലി​ല്‍ നേ​ടി​യി​ട്ടു​ണ്ട്. 115 സി​ക്‌​സ​റു​ക​ളും 191 ഫോ​റു​ക​ളും ഇ​ത് വ​രെ അ​ടി​ച്ചി​ട്ടു​ണ്ട്.ക​രി​യ​ര്‍ തു​ട​ക്കം2013ലാ​യി​രു​ന്നു സ​ഞ്ജു സാം​സ​ണി​ന്‍റെ ഐ​പി​എ​ല്‍ അ​ര​ങ്ങേ​റ്റം. ആ​ദ്യ സീ​സ​ണി​ല്‍ ത​ന്നെ 206 റ​ണ്‍സു​മാ​യി എ​മ​ര്‍ജി​ങ് പ്ലെ​യ​ര്‍ ഓ​ഫ് ദി ​ഇ​യ​ര്‍ പു​ര​സ്‌​കാ​രം അ​ദ്ദേ​ഹം സ്വ​ന്ത​മാ​ക്കി. തൊ​ട്ട​ടു​ത്ത സീ​സ​ണി​ല്‍ അ​ജി​ങ്ക്യ ര​ഹാ​നെ​ക്കൊ​പ്പം രാ​ജ​സ്ഥാ​ന്‍റെ ടോ​പ് സ്‌​കോ​റ​റാ​യി​രു​ന്നു യു​വ​താ​രം. 
   339 റ​ണ്‍സാ​ണ് സ​ഞ്ജു​വും ര​ഹാ​നെ​യും നേ​ടി​യി​രു​ന്ന​ത്.ഡ​ല്‍ഹി​ക്ക് വേ​ണ്ടി​യും ക​ളി​ച്ചുഡ​ല്‍ഹി കാ​പ്പി​റ്റ​ല്‍സി​ന് വേ​ണ്ടി​യും സ​ഞ്ജു സാം​സ​ണ്‍ ക​ളി​ച്ചി​ട്ടു​ണ്ട്. 2017 സീ​സ​ണി​ല്‍ ക​ന്നി സെ​ഞ്ച്വ​റി നേ​ടി​യ താ​രം 386 റ​ണ്‍സു​മാ​യി ഡ​ല്‍ഹി​യു​ടെ ടോ​പ് സ്‌​കോ​റ​റു​മാ​യി. 2018ല്‍ ​വീ​ണ്ടും താ​ര​ലേ​ല​ത്തി​ല്‍ സ​ഞ്ജു​വി​നെ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍സ് തി​രി​കെ സ്വ​ന്ത​മാ​ക്കി. 31.50 ശ​രാ​ശ​രി​യി​ല്‍ 441 റ​ണ്‍സാ​ണ് ആ ​സീ​സ​ണി​ല്‍ നേ​ടി​യ​ത്.

2018ന് ​ശേ​ഷം ക​രി​യ​റി​ലെ കു​തി​പ്പ്

2018-തു​ട​ക്ക​ത്തി​ലെ സീ​സ​ണു​ക​ള്‍ക്ക് ശേ​ഷം ബാ​റ്റ്‌​സ്മാ​ന്‍ എ​ന്ന നി​ല​യി​ല്‍ സ​ഞ്ജു കു​തി​ക്കു​ക​യാ​യി​രു​ന്നു. 2019 സീ​സ​ണി​ല്‍ 55 പ​ന്തി​ല്‍ നി​ന്ന് 102 റ​ണ്‍സു​മാ​യി അ​ദ്ദേ​ഹം ര​ണ്ടാം സെ​ഞ്ച്വ​റി നേ​ടി. ഹൈ​ദ​രാ​ബാ​ദി​നെ​തി​രെ​യാ​യി​രു​ന്നു ഈ ​പ്ര​ക​ട​നം. ഐ​പി​എ​ല്ലി​ല്‍ 2000 റ​ണ്‍സ് തി​ക​യ്ക്കു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ക​ളി​ക്കാ​ര​നാ​യും ആ ​സീ​സ​ണി​ല്‍ സ​ഞ്ജു മാ​റി.

കീ​പ്പി​ങ് റെ​ക്കോ​ഡു​ക​ള്‍

ബാ​റ്റ്‌​സ്മാ​നെ​ന്ന നി​ല​യി​ല്‍ മാ​ത്ര​മ​ല്ല വി​ക്ക​റ്റ് കീ​പ്പ​റെ​ന്ന നി​ല​യി​ലും സ​ഞ്ജു ടീ​മി​ന് നി​ര്‍ണാ​യ​ക സം​ഭാ​വ​ന​ക​ള്‍ ന​ല്‍കി​യി​ട്ടു​ണ്ട്. 48 ഇ​ന്നി​ങ്‌​സി​ല്‍ 35 പു​റ​ത്താ​ക്ക​ലു​ക​ളാ​ണ് ന​ട​ത്തി​യി​ട്ടു​ള്ള​ത്. 29 ക്യാ​ച്ചു​ക​ളും 6 സ്റ്റം​പി​ങു​ക​ളും അ​തി​ലു​ള്‍പ്പെ​ടു​ന്നു. ഒ​രു മ​ത്സ​ര​ത്തി​ല്‍ നാ​ല് ഇ​ര​ക​ളെ പു​റ​ത്താ​ക്കി​യ​താ​ണ് ഏ​റ്റ​വും മി​ക​ച്ച നേ​ട്ടം.

കാ​ത്തി​രി​ക്കു​ന്ന റെ​ക്കോ​ഡു​ക​ള്‍

ഐ​പി​എ​ല്ലി​ല്‍ 3000 റ​ണ്‍സ് തി​ക​യ്ക്കാ​ന്‍ ഇ​നി സ​ഞ്ജു​വി​ന് 416 റ​ണ്‍സ് മാ​ത്ര​മാ​ണ് വേ​ണ്ട​ത്. ഐ​പി​എ​ല്ലി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ റ​ണ്‍സ് നേ​ടി​യ​വ​രി​ല്‍ 24ാം സ്ഥാ​ന​ത്താ​ണ് സ​ഞ്ജു. ഇ​തി​ല്‍ ആ​ദ്യ 20ല്‍ ​എ​ത്താ​ന്‍ താ​ര​ത്തി​ന് സാ​ധി​ച്ചേ​ക്കും. മൂ​ന്ന് റ​ണ്‍സ് കൂ​ടി നേ​ടി​യി​ല്‍ രാ​ജ​സ്ഥാ​ന് വേ​ണ്ടി 2000 റ​ണ്‍സ് തി​ക​യ്ക്കു​ന്ന മൂ​ന്നാ​മ​ത്തെ ബാ​റ്റ്‌​സ്മാ​നാ​വും


വാർത്തകൾ

Sign up for Newsletter



top