കൊവിഡ് വ്യാപനം: മലപ്പുറത്ത് എട്ടിടത്ത് നിരോധനാജ്ഞ
പ്രതിദിന മരണം 2,000 കടന്നു, ദിവസം രോഗികൾ മൂന്നു ലക്ഷത്തിനടുത്ത്
സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ; ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സർവീസുകൾ മാത്രം
മുംബൈയിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് ചോർന്നു; 22 രോഗികൾ മരിച്ചു
Published:07 April 2021
കണ്ണൂർ :കൂത്ത്പറമ്പിലെ ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടത് ബോംബെറിനെത്തുടർന്ന് ഉണ്ടായ പരുക്ക് മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് .പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച് സൂചനയുള്ളത് .മൻസൂറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കോഴിക്കോട് നിന്നും കൂത്ത്പറമ്പിലേക്ക് കൊണ്ടുപോയി .മരണകാരണമായ ഗുരുതര മുറിവ് ബോംബേറിൽ പറ്റിയതാണ്.അങ്ങനെ രക്തം വാർന്ന് മരിച്ചുവെന്നും റിപ്പോർട്ട് .
വോട്ടെടുപ്പ് ദിവസം രാത്രി എട്ട് മണിയോടെയാണ് പാനൂരിൽ ലീഗ് പ്രവര്ത്തകന് നേരെ അക്രമം ഉണ്ടായത് .ഓപ്പൺ വോട്ട് സംബന്ധിച്ച് തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത് .സഹോദരൻ മുഹ്സിനും വെട്ടേറ്റിരുന്നു .ഇരുവരെയും ആദ്യം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മന്‍സൂറിന്റെ നില ഗുരുതരമായതിനാല്‍ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു .