21
April 2021 - 4:57 pm IST

Download Our Mobile App

Flash News
Archives

Kerala

Covid-kerala

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു, നാളെ മുതൽ കർശന പൊലീസ് പരിശോധന

Published:07 April 2021

മാസ്ക് ധരിക്കൽ, സാമൂഹിക അകലം ഉറപ്പാക്കൽ എന്നിവയ്ക്ക്  നിർദ്ദേശം നൽകി. നാളെ മുതൽ പൊലീസ് പരിശോധന കർശനമാക്കും. കൂടുതൽ സെക്ടറൽ മജിസ്ട്രേറ്റുമാരെ നിയമിക്കും. ഇതര സംസ്ഥാനക്കാർക്ക് ഒരാഴ്ച ക്വാറന്‍റൈൻ തുടരും. പരിശോധനകളുടെ എണ്ണം കൂട്ടാനും നിർദ്ദേശിച്ചു.

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് കേരളം. മാസ്ക് ധരിക്കൽ, സാമൂഹിക അകലം ഉറപ്പാക്കൽ എന്നിവയ്ക്ക്  നിർദ്ദേശം നൽകി. നാളെ മുതൽ പൊലീസ് പരിശോധന കർശനമാക്കും. കൂടുതൽ സെക്ടറൽ മജിസ്ട്രേറ്റുമാരെ നിയമിക്കും. ഇതര സംസ്ഥാനക്കാർക്ക് ഒരാഴ്ച ക്വാറന്‍റൈൻ തുടരും. പരിശോധനകളുടെ എണ്ണം കൂട്ടാനും നിർദ്ദേശിച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എല്ലാ പോളിങ് ഏജന്‍റുമാർക്കും കൊവിഡ് പരിശോധന നടത്തും.

സംസ്ഥാനത്ത് വാക്സിനേഷൻ വർധിപ്പിക്കും. തദ്ദേശസ്ഥാപനങ്ങൾ/ സന്നദ്ധ സംഘടനകൾ തുടങ്ങിയവയെ പങ്കാളികളാക്കാനും കോർ- കമ്മിറ്റി യോഗത്തിൽ തീരുമാനമായി. അതേസമയം കൊവിഡ് വ്യാപിക്കുന്നതിന്‍റെ പശ്ചാത്തലത്തിൽ ബംഗളൂരു‍വിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി. കൂടുതൽ മേഖലകളിൽ നിയന്ത്രണങ്ങളേർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു.

ധർണകളും റാലികളും പൂർണമായും നിരോധിച്ചു. ജനവാസ മേഖലകളിലെ ജിമ്മുകളും സ്വിമ്മിംഗ് പൂളുകളും അടച്ചിടും. പ്രദേശത്ത് പരിശോധനയും നിയന്ത്രണങ്ങളും കർശനമാക്കിയിട്ടുണ്ട്.

 


വാർത്തകൾ

Sign up for Newsletter



top