21
April 2021 - 5:40 pm IST

Download Our Mobile App

Flash News
Archives

Kerala

pj

ജെയിൻ രാജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ; പ്രതികരണവുമായി  പി.ജയരാജൻ 

Published:07 April 2021

ഏത് സാഹചര്യത്തിലാണ് മകൻ ഇങ്ങനെ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടതെന്ന്  അറിയില്ല .പാനൂർ സംഘർഷവുമായി ബന്ധപ്പെട്ടാണ് പോസ്റ്റെങ്കിൽ താൻ  അതിനോട് യോജിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു .

കണ്ണൂർ :പാനൂർ പുല്ലൂക്കരയിൽ യൂത്ത് ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ട സിപിഎം നേതാവ്  പി.ജയരാജന്റെ മകൻ ജെയിൻ ജയരാജിന്റെ പോസ്റ്റ് വിവാദം ആയിരുന്നു .ഇരന്ന്  വാങ്ങുന്നത് ശീലമായി പോയി എന്നായിരുന്നു പോസ്റ്റ് .മകന്റെ പേരിലുള്ള  ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദമായതോടെ ഇതിനെ തള്ളി പറഞ്ഞിരിക്കുകയാണ് പി.ജയരാജൻ .

ഏത് സാഹചര്യത്തിലാണ് മകൻ ഇങ്ങനെ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടതെന്ന്  അറിയില്ല .പാനൂർ സംഘർഷവുമായി ബന്ധപ്പെട്ടാണ് പോസ്റ്റെങ്കിൽ താൻ  അതിനോട് യോജിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു .ദൗർഭാഗ്യകരമായ സംഭവം നടന്ന സ്ഥലത്ത് സമാധാനം കൊണ്ടുവരാൻ പാർട്ടി ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു .


വാർത്തകൾ

Sign up for Newsletter



top