21
April 2021 - 5:12 pm IST

Download Our Mobile App

Flash News
Archives

Updates

Mukesh Ambani

ഫോബ്സ് പട്ടിക: ഒ​ന്നാ​മ​ന്‍ മു​കേ​ഷ് അം​ബാ​നി

Published:07 April 2021

റി​ല​യ​ന്‍സി​ന്‍റെ ടെ​ലി​കോം യൂ​ണി​റ്റാ​യ ജി​യോ​യി​ല്‍ ഫേ​സ്ബു​ക്ക്, ഗൂ​ഗി​ള്‍ പോ​ലു​ള്ള വ​ലി​യ നി​ക്ഷേ​പ​ക​ര്‍ക്ക് അ​വ​കാ​ശം ന​ല്‍കു​ക​യും ജ​ന​റ​ല്‍ അ​റ്റ്ലാ​ന്‍റി​ക്, കെ​കെ​ആ​ര്‍ പോ​ലു​ള്ള സ്വ​കാ​ര്യ നി​ക്ഷേ​പ സ്ഥാ​പ​ന​ങ്ങ​ള്‍ റി​ല​യ​ന്‍സ് റീ​ട്ടെ​യി​ലി​ല്‍ 10 ശ​ത​മാ​നം പ​ങ്കാ​ളി​ത്തം ന​ല്‍കു​ക​യും ചെ​യ്ത​ത് ഇ​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു.

മും​ബൈ: ഫോ​ബ്സ് പു​റ​ത്തു​വി​ട്ട ഇ​ന്ത്യ​യി​ലെ സ​മ്പ​ന്ന​രു​ടെ പ​ട്ടി​ക​യി​ല്‍ ഒ​ന്നാം സ്ഥാ​നം റി​ല​യ​ന്‍സ് ഇ​ന്‍ഡ​സ്ട്രീ​സ് ചെ​യ​ര്‍മാ​ര്‍ മു​കേ​ഷ് അം​ബാ​നി​യ്ക്ക്. 84.5 ബി​ല്യ​ണ്‍ ഡോ​ള​റാ​ണ് മു​കേ​ഷ് അം​ബാ​നി​യു​ടെ ആ​സ്തി. അ​ദാ​നി ഗ്രൂ​പ്പ് ത​ല​വ​ന്‍ ഗൗ​തം അ​ദാ​നി​യാ​ണ് പ​ട്ടി​ക​യി​ല്‍ ര​ണ്ടാ​മ​ത്. 2021ഓ​ടു​കൂ​ടി റി​ല​യ​ന്‍സ് ഇ​ന്‍ഡ​സ്ട്രീ​സി​ന്‍റെ നെ​റ്റ് ഡെ​ബ്റ്റ് പൂ​ജ്യ​ത്തി​ലെ​ത്തി​ക്കു​ന്ന​തി​നാ​യി ല​ക്ഷ്യ​മി​ട്ട് കൊ​വി​ഡ് കാ​ല​ത്തും വി​വി​ധ പ​ദ്ധ​തി ശൃം​ഖ​ല​ക​ളി​ല്‍ നി​ന്നാ​യി 35 ബി​ല്യ​ണ്‍ ഡോ​ള​ര്‍ സ്വ​രൂ​പി​ക്കു​ന്ന​തി​നു​ള്ള അം​ബാ​നി​യു​ടെ പ​രി​ശ്ര​മം ഫ​ലം ക​ണ്ടി​രു​ന്നു.
 
റി​ല​യ​ന്‍സി​ന്‍റെ ടെ​ലി​കോം യൂ​ണി​റ്റാ​യ ജി​യോ​യി​ല്‍ ഫേ​സ്ബു​ക്ക്, ഗൂ​ഗി​ള്‍ പോ​ലു​ള്ള വ​ലി​യ നി​ക്ഷേ​പ​ക​ര്‍ക്ക് അ​വ​കാ​ശം ന​ല്‍കു​ക​യും ജ​ന​റ​ല്‍ അ​റ്റ്ലാ​ന്‍റി​ക്, കെ​കെ​ആ​ര്‍ പോ​ലു​ള്ള സ്വ​കാ​ര്യ നി​ക്ഷേ​പ സ്ഥാ​പ​ന​ങ്ങ​ള്‍ റി​ല​യ​ന്‍സ് റീ​ട്ടെ​യി​ലി​ല്‍ 10 ശ​ത​മാ​നം പ​ങ്കാ​ളി​ത്തം ന​ല്‍കു​ക​യും ചെ​യ്ത​ത് ഇ​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു. ഒ​പ്പം റി​ല​യ​ന്‍സ് ഓ​ഹ​രി​ക​ള്‍ ഇ​ഷ്യൂ ചെ​യ്ത​തി​ലൂ​ടെ 7.3 ബി​ല്യ​ണ്‍ ഡോ​ള​റും ക​മ്പ​നി സ്വ​രൂ​പി​ച്ചു.
   
രാ​ജ്യ​ത്തെ ര​ണ്ടാ​മ​ത്തെ ഏ​റ്റ​വും വ​ലി​യ ധ​നി​ക​നാ​യ അ​ദാ​നി​യും പ​ല മേ​ഖ​ല​ക​ളി​ലേ​ക്കാ​യി ത​ങ്ങ​ളു​ടെ ബി​സി​ന​സ് വ്യാ​പി​പ്പി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​ന്ത്യ​യു​ടെ എ​യ​ര്‍പോ​ര്‍ട്ട് മാ​നെ​ജ്മെ​ന്‍റി​ലും ഓ​പ്പ​റേ​ഷ​ന്‍ ബി​സി​ന​സി​ലും മു​ന്നി​ലു​ള്ള​ത് അ​ദാ​നി ഗ്രൂ​പ്പാ​ണ്. 50.5 ബി​ല്യ​ണ്‍ ഡോ​ള​റാ​ണ് ക​മ്പ​നി​യു​ടെ മൊ​ത്തം ആ​സ്തി. ക​ഴി​ഞ്ഞ സെ​പ്തം​ബ​റി​ലാ​ണ് രാ​ജ്യ​ത്തെ ര​ണ്ടാ​മ​ത്ത തി​ര​ക്കേ​റി​യ വി​മാ​ന​ത്താ​വ​ള​മാ​യ മും​ബൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ 74 ശ​ത​മാ​നം ഓ​ഹ​രി അ​ദാ​നി ഗ്രൂ​പ്പ് സ്വ​ന്ത​മാ​ക്കി​യ​ത്. കൂ​ടാ​തെ 2.5 ബി​ല്യ​ണ്‍ ഡോ​ള​ര്‍ തു​ക​യ്ക്ക് അ​ദാ​നി ഗ്രീ​ന്‍ എ​ന​ര്‍ജി സ്ഥാ​പ​ന​ത്തി​ന്‍റെ 20 ശ​ത​മാ​നം ഓ​ഹ​രി ഫ്രാ​ന്‍സി​ലെ ഊ​ര്‍ജ മേ​ഖ​ല​യി​ലെ വ​മ്പ​ന് കൈ​മാ​റി​യി​രു​ന്നു.
 
ഫോ​ബ്സി​ന്‍റെ പ​ട്ടി​ക പ്ര​കാ​രം ഇ​ന്ത്യ​യി​ലെ മൂ​ന്നാ​മ​ത്തെ ഏ​റ്റ​വും വ​ലി​യ സ​മ്പ​ന്ന​ന്‍ എ​ച്ച്സി​എ​ല്‍ സ്ഥാ​പ​ക​ന്‍ ശി​വ് നാ​ടാ​ര്‍ ആ​ണ്. 23.5 ബി​ല്യ​ണാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​സ്തി. ക​ഴി​ഞ്ഞ വ​ര്‍ഷം ജൂ​ലൈ മാ​സ​ത്തി​ലാ​ണ് 9.9 ബി​ല്യ​ണ്‍ ഡോ​ള​ര്‍ വ​രു​മാ​ന​മു​ള്ള എ​ച്ച്സി​എ​ല്‍ ടെ​ക്നോ​ള​ജീ​സി​ന്‍റെ ചെ​യ​ര്‍മാ​ന്‍ സ്ഥാ​ന​മൈാ​ഴി​ഞ്ഞ​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ള്‍ റോ​ഷ്നി നാ​ടാ​ര്‍ മ​ല്‍ഹോ​ത്ര​യാ​ണ് എ​ച്ച്സി​എ​ല്‍ ടെ​ക്നോ​ള​ജീ​സി​ന്‍റെ പു​തി​യ ചെ​യ​ര്‍മാ​ന്‍. അ​വ​ന്യൂ സൂ​പ്പ​ര്‍മാ​ര്‍ട്ടി​ന്‍റെ സ്ഥാ​പ​ക​ന്‍ രാ​ധാ​കൃ​ഷ്ണ​ന്‍ ദ​മാ​നി (16.5 ബി​ല്യ​ണ്‍ ഡോ​ള​ര്‍), കൊ​ഡാ​ക് മ​ഹീ​ന്ദ്ര ബാ​ങ്ക് എം​ഡി ഉ​ദ​യ് കൊ​ഡാ​ക് (15.9 ബി​ല്യ​ണ്‍ ഡോ​ള​ര്‍) എ​ന്നി​വ​രാ​ണ് ഫോ​ബ്സി​ന്‍റെ പ​ട്ടി​ക​യി​ല്‍ നാ​ലും അ​ഞ്ചും സ്ഥാ​ന​ത്തു​ള്ള​ത്.


വാർത്തകൾ

Sign up for Newsletter



top