കൊവിഡ് വ്യാപനം: മലപ്പുറത്ത് എട്ടിടത്ത് നിരോധനാജ്ഞ
പ്രതിദിന മരണം 2,000 കടന്നു, ദിവസം രോഗികൾ മൂന്നു ലക്ഷത്തിനടുത്ത്
സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ; ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സർവീസുകൾ മാത്രം
മുംബൈയിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് ചോർന്നു; 22 രോഗികൾ മരിച്ചു
Published:07 April 2021
മുംബൈ: പുതിയ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ധന നയത്തില്‍ നിരക്കുകള്‍ മാറ്റമില്ലാതെ തുടരും. റിപ്പോ നിരക്ക് നിലവിലുള്ള 4 ശതമാനത്തിലും റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനത്തിലും തന്നെ നിലനിര്‍ത്തുവാന്‍ ധനനയ സമിതി തീരുമാനിച്ചു.
നടപ്പ് സാമ്പത്തികവര്‍ഷം രാജ്യം 10.5ശതമാനം വളര്‍ച്ചനേടുമെന്നാണ് പ്രതീക്ഷിക്കുന്നതായും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. നിരക്ക് ഉയര്‍ത്താത്തതിനാല്‍ തന്നെ റിപ്പോ നിരക്ക് ഇപ്പോഴുള്ള നാലുശതമാനത്തിലും റിവേഴ്സ് റിപ്പോ നിരക്ക് 3.35ശതമാനത്തിലും തുടരും. 2019 ഫെബ്രുവരിക്കുശേഷം റിപ്പോനിരക്കില്‍ ആര്‍ബിഐ 2.50 ശതമാനത്തിന്റെ കുറവാണ് വരുത്തിയിട്ടുള്ളത്. എന്നാല്‍ പണപ്പെരുപ്പ നിരക്ക് ഉയരുന്നത് വെല്ലുവിളിയാണെന്നും വിശദമാക്കി. നാലാം പാദത്തില്‍ 5.2 ശതമാനം നിരക്കിലായിരുന്നു ഉപഭോക്തൃ വില സൂചിക. ഇനിയും ഇത് ഉയരാനാണ് സാധ്യത.
കൊവിഡ് രോഗ വ്യാപനം സൃഷ്ടിച്ച സാമ്പത്തിക തിരിച്ചടികളില്‍ നിന്ന് സമ്പദ്ഘടന പതിയെ മെച്ചപ്പെട്ടു വരുന്നതേയുള്ളൂ എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിരക്ക് വര്‍ധന ഒഴിവാക്കിയിരിക്കുന്നത്. പണപ്പെരുപ്പ നിരക്കുകള്‍ ഉയരുന്നത് വെല്ലുവിളിയാണെന്ന് മോണിറ്ററി സമിതി വിലയുരുത്തി. 2021 സാമ്പത്തികവര്‍ഷത്തെ നാലാം പാദത്തില്‍ 5.2ശതമാനം നിരക്കിലായിരുന്നു ഉപഭോക്തൃ വില സൂചിക.
ജനുവരിയിലെ വ്യാവസായികോത്പാദനം 1.6 ശതമാനം ചുരുങ്ങിയതും തിരിച്ചടിയായി. 2019 ഫെബ്രുവരിക്കുശേഷം റിപ്പോനിരക്കില്‍ ആര്‍ബിഐ 2.50 ശതമാനത്തിന്റെ കുറവാണുവരുത്തിയത്. രോഗവ്യാപനം സമ്പദ്ഘടനയില്‍ സൃഷ്ടിച്ച ആഘാതം കുറയ്ക്കുന്നതിനായി എല്ലാവരെയും ചേര്‍ത്ത് നിര്‍ത്തിക്കൊണ്ടുള്ള ആര്‍ബിഐയുടെ നിലപാട് തുടരുമെന്നും അവര്‍ വ്യക്തമാക്കി. വാക്സിനേഷന് ആരംഭിച്ചത് പ്രതീക്ഷകള്‍ നല്‍കുന്നുവെന്നും പറഞ്ഞു. മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളില്‍ കോവിഡ് വ്യാപനം കൂടുന്നതും ഭാഗികമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചതുമൊക്കെ സമ്പദ്ഘടനയ്ക്ക് വീണ്ടും ഭീഷണിയുയര്ത്തുന്നുണ്ട്ന്ന് സമിതി വിലയിരുത്തി.
മറ്റു പ്രധാന പ്രഖ്യാപനങ്ങള്‍
* പേയ്മെന്റ് ബാങ്കുകള്‍ക്ക് വ്യക്തികളില്‍നിന്ന് രണ്ടുലക്ഷം രൂപവരെ നിക്ഷേപമായി സ്വീകരിക്കാം. നേരത്തെ ഇത് ഒരു ലക്ഷം ആയിരുന്നു.
* രാജ്യം 10.5ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷ.
* ടിഎല്‍ടിആര്‍ഒ ഓണ്‍-ടാപ്പ് ലിക്വിഡിറ്റി സൗകര്യത്തിനുള്ള സമയ പരിധി മാര്‍ച്ച് 30 മുതല്‍ സെപ്റ്റംബര്‍ 30 വരെ നീട്ടി. ദീര്‍ഘകാല റിവേഴ്സ് റിപ്പോ ലേലം ബാങ്കുകള്‍ അധിക ലിക്വിഡിറ്റി നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
* സെക്കന്ററി ഗവണ്മെന്റ് സെക്യൂരിറ്റീസ് മാര്‍ക്കറ്റ് കൂടുതല്‍ വിപുലീകരിക്കുമെന്നും പ്രഖ്യാപിച്ചു.
* എല്ലാ ജൂലൈയിലും സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ സൂചിക പ്രഖ്യാപിക്കും. രാജ്യത്തെ സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിന്റെ തോത് അളക്കാനാണ് ഇത്.