21
April 2021 - 4:41 pm IST

Download Our Mobile App

Flash News
Archives

Updates

Flipkart

ഫ്ലി​പ്കാ​ര്‍ട്ട് മ​ഹീ​ന്ദ്ര ലോ​ജി​സ്റ്റി​ക്സ് ലി​മി​റ്റ​ഡു​മാ​യി കൈ ​കോ​ര്‍ക്കു​ന്നു

Published:07 April 2021

2030 ഓ​ടെ ലോ​ജി​സ്റ്റി​ക്സ് രം​ഗ​ത്ത് 100 ശ​ത​മാ​നം ഇ​ല​ക്ട്രി​ക്ക് വാ​ഹ​ന​ങ്ങ​ളാ​ക്കു​മെ​ന്ന ഫ്ലി​പ്കാ​ര്‍ട്ടി​ന്‍റെ ല​ക്ഷ്യം പാ​ലി​ക്കാ​നാ​യി 25,000 ഇ​ല​ക്ട്രി​ക്ക് വാ​ഹ​ന​ങ്ങ​ള്‍ രം​ഗ​ത്തി​റ​ക്കും.

കൊ​ച്ചി : ഇ-​കൊ​മേ​ഴ്സ് ക​മ്പ​നി​യാ​യ ഫ്ളി​പ്കാ​ര്‍ട്ട് ഇ​ല​ക്ട്രി​ക്ക് വാ​ഹ​ന​ങ്ങ​ള്‍ (ഇ​വി)​ക്കാ​യി ഭാ​ഗ​മാ​യി മ​ഹീ​ന്ദ്ര ലോ​ജി​സ്റ്റി​ക്സ് ലി​മി​റ്റ​ഡു​മാ​യി (എം​എ​ല്‍എ​ല്‍) സ​ഹ​ക​രി​ക്കു​ന്നു. 2030 ഓ​ടെ ലോ​ജി​സ്റ്റി​ക്സ് രം​ഗ​ത്ത് 100 ശ​ത​മാ​നം ഇ​ല​ക്ട്രി​ക്ക് വാ​ഹ​ന​ങ്ങ​ളാ​ക്കു​മെ​ന്ന ഫ്ലി​പ്കാ​ര്‍ട്ടി​ന്‍റെ ല​ക്ഷ്യം പാ​ലി​ക്കാ​നാ​യി 25,000 ഇ​ല​ക്ട്രി​ക്ക് വാ​ഹ​ന​ങ്ങ​ള്‍ രം​ഗ​ത്തി​റ​ക്കും.
   
2020 ന്‍റെ അ​വ​സാ​ന​ത്തി​ലാ​ണ് സ്വ​ന്തം ഇ​ല​ക്ട്രി​ക് ഡെ​ലി​വ​റി ബ്രാ​ന്‍ഡാ​യ ഇ​ഡി​ഇ​എ​ലു​മാ​യു​ള്ള മ​ഹീ​ന്ദ്ര ലോ​ജി​സ്റ്റി​ക്സി​ന്‍റെ ക​ട​ന്നു​വ​ര​വ്. ക​ണ്‍സ്യൂ​മ​ര്‍, ഇ-​കൊ​മേ​ഴ്സ് ക​മ്പ​നി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് ഇ​ഡി​ഇ​എ​ല്‍ രാ​ജ്യ​ത്തെ ആ​റു ന​ഗ​ര​ങ്ങ​ളി​ല്‍ ഡെ​ലി​വ​റി സേ​വ​നം ന​ട​ത്തു​ന്നു​ണ്ട്. എം​എ​ല്‍എ​ല്‍ ഇ​ഡി​ഇ​എ​ല്ലി​ലൂ​ടെ ഫ്ലി​പ്പ്ക്കാ​ര്‍ട്ടി​ന്‍റെ സ​പ്ലൈ ചെ​യി​ന്‍ വ​ലി​യ ഇ​വി ഫ്ളീ​റ്റ് വി​ന്യ​സി​ക്കു​ന്നു​ണ്ട്. ചാ​ര്‍ജി​ങ് സ്റ്റേ​ഷ​നു​ക​ള്‍, പാ​ര്‍ക്കി​ങ് സ്ഥ​ല​ങ്ങ​ള്‍, ജീ​വ​ന​ക്കാ​ര്‍ക്ക് പ​രി​ശീ​ല​നം, റൂ​ട്ട് പ്ലാ​നി​ങ്, ബാ​റ്റ​റി കൈ​മാ​റ്റ​ല്‍ കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​ങ്ങ​നെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കും. കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​ത​യ്ക്കാ​യി ക​ണ്‍ട്രോ​ള്‍ ട​വ​റു​ക​ളും സാ​ങ്കേ​തി​ക വി​ദ്യ​ക​ളും ഉ​പ​യോ​ഗി​ക്കും.
   
ഫ്ലി​പ്കാ​ര്‍ട്ട് മ​റ്റ് പ​ല ഉ​ത്പാ​ദ​ക​രു​മാ​യി സ​ഹ​ക​രി​ച്ചു​കൊ​ണ്ട് ഇ​ല​ക്ട്രി​ക്ക് ടു, ​ത്രീ വീ​ല​റു​ക​ള്‍ വി​ത​ര​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. എം​എ​ല്‍എ​ല്‍ ഇ​ഡി​ഇ​എ​ല്ലു​മാ​യു​ള്ള സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​ത് രാ​ജ്യ​ത്തു​ട​നീ​ളം വി​പു​ല​മാ​കും. ഇ​ല​ക്ട്രി​ക്ക് ഡെ​ലി​വ​റി ബ്രാ​ന്‍ഡാ​യ ഇ​ഡി​ഇ​എ​ല്ലി​ലൂ​ടെ എം​എ​ല്‍എ​ല്‍ വി​വി​ധ ത​ര​ത്തി​ലു​ള്ള ഇ​ല​ക്ട്രി​ക്ക് വാ​ഹ​ന​ങ്ങ​ള്‍ വാ​ങ്ങും. ഇ​ഡി​ഇ​എ​ല്ലി​ന് നി​ല​വി​ല്‍ ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ വ​ലി​യൊ​രു നി​ര ത​ന്നെ​യു​ണ്ട്. ഫ്ലി​പ്കാ​ര്‍ട്ടി​ന്‍റെ ല​ക്ഷ്യം സാ​ധ്യ​മാ​ക്കു​ന്ന​തി​നാ​യി വ​രും മാ​സ​ങ്ങ​ളി​ല്‍ ഇ​ത് വ​ര്‍ധി​പ്പി​ക്കും. ബെം​ഗ​ളൂ​രു, മും​ബൈ, ഡ​ല്‍ഹി, പൂ​നെ, കൊ​ല്‍ക്ക​ത്ത, ഹൈ​ദ​രാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ഇ​ഡി​ഇ​എ​ല്ലി​ന്‍റെ സാ​ന്നി​ധ്യം വ​ര്‍ഷാ​വ​സാ​ന​ത്തോ​ടെ 20 ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് കൂ​ടി വ്യാ​പി​പ്പി​ക്കും.


വാർത്തകൾ

Sign up for Newsletter



top