കൊവിഡ് വ്യാപനം: മലപ്പുറത്ത് എട്ടിടത്ത് നിരോധനാജ്ഞ
പ്രതിദിന മരണം 2,000 കടന്നു, ദിവസം രോഗികൾ മൂന്നു ലക്ഷത്തിനടുത്ത്
സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ; ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സർവീസുകൾ മാത്രം
മുംബൈയിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് ചോർന്നു; 22 രോഗികൾ മരിച്ചു
Published:08 April 2021
കൊച്ചി: വീടുകളിൽ വളർത്തുന്ന പക്ഷിമൃഗാദികളുടെ പരിപാലനം എളുപ്പമാക്കാൻ ഹാച്ചികോ. വളർത്തുമൃഗങ്ങളുമായി ബന്ധപ്പെട്ട എന്തിനും സമീപിക്കാവുന്ന പ്രീമിയം സ്ഥാപനമാണിത്. 2021 മാർച്ച് 18ന് വെണ്ണലയിൽ പ്രവർത്തനം ആരംഭിച്ച ഹാച്ചികോയിൽ പെറ്റ് ബോർഡിങ്, ഗ്രൂമിങ് സൗകര്യങ്ങളും, വാക്സിനേഷനും ഭക്ഷണവും ന്യൂട്രീഷ്യനും അടക്കം എല്ലാ വെറ്ററിനറി സേവനങ്ങളും ലഭ്യമാണ്. പ്രശസ്തമായ ജാപ്പനീസ് അകിത ഡോഗിൽനിന്നു വന്നതാണ് ഹാച്ചികോ എന്ന വാക്ക്. നഗരത്തിൽ പ്രീമിയം പെറ്റ് കെയർ സേവനങ്ങളുടെ അപര്യാപ്തത ശ്രദ്ധയിൽപ്പെട്ടതാണ് ഇങ്ങനെയൊരു സംരംഭം തുടങ്ങുന്നതിലേക്കു നയിച്ചതെന്ന് ഹാച്ചികോ ഉടമകളായ രാഹുൽ സുധാകരൻ, രേഷ്മ സോണി, കെ.എ. സാലിഹ്, കെ.എസ്. ഷഫീക്ക് എന്നിവർ പറയുന്നു. ഹാച്ചികോയുടെ വളപ്പിൽ തന്നെ പരിചയ സമ്പന്നരായ വെറ്ററിനേറിയന്റെയും നഴ്സിന്റെയും സേവനം ലഭ്യമായ മുഴുവൻ സമയ ക്ലിനിക്കും പ്രവർത്തിക്കുന്നു. മികച്ച പരിശീലനം ലഭിച്ചവരാണ് ഗ്രൂമർമാർ. ദീർഘകാലാടിസ്ഥാനത്തിൽ കേരളത്തിലുടനീളം പ്രീമിയം പെറ്റ് കെയർ സൗകര്യങ്ങൾ ലക്ഷ്യമാക്കാനാണ് അണിയറ പ്രവർത്തകർ ലക്ഷ്യമിടുന്നത്. ഉടമകൾ വീടുകളിൽനിന്നു വിട്ടുനിൽക്കുന്ന സമയത്ത് വളർത്തുമൃഗങ്ങളെ സൂക്ഷിക്കാൻ ലോകോത്തര നിലവാരമുള്ള സൗകര്യങ്ങളാണ് ഹാച്ചികോ വാഗ്ദാനം ചെയ്യുന്നത്. ബ്രാൻഡഡ് പെറ്റ് കെയർ ഉത്പന്നങ്ങളും മരുന്നുകളും ഇവിടെ ലഭ്യമാക്കുന്നു.