21
April 2021 - 8:05 pm IST

Download Our Mobile App

Flash News
Archives

Updates

Trivandrum

നേ​ട്ട​ത്തി​ന്‍റെ ക​ണ​ക്കു​ക​ളുമാ​യി കേ​ര​ളാ ഫി​നാ​ൻ​ഷ്യ​ൽ കോ​ർ​പ്പ​റേ​ഷ​ൻ

Published:08 April 2021

ഒ​രു സാ​ധാ​ര​ണ ധ​ന​കാ​ര്യ സ്ഥാ​പ​നം എ​ന്ന​തി​ലു​പ​രി​യാ​യി വി​വി​ധ ബി​സി​ന​സ് മേ​ഖ​ല​ക​ൾ​ക്കും അ​നു​യോ​ജ്യ​മാ​യ വാ​യ്പ​ക​ളും ഏ​റ്റ​വും മി​ക​ച്ച സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ന്ന സ്ഥാ​പ​ന​മാ​യി കെ​എ​ഫ്‌​സി മാ​റി​ക്ക​ഴി​ഞ്ഞി​ട്ടു​മു​ണ്ടെ​ന്ന് കെ​എ​ഫ്‌​സി സി​എം​ഡി ടോ​മി​ൻ ജെ. ​ത​ച്ച​ങ്ക​രി പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ പ്ര​മു​ഖ ധ​ന​കാ​ര്യ സ്ഥാ​പ​ന​മാ​യ കേ​ര​ളാ ഫി​നാ​ൻ​ഷ്യ​ൽ കോ​ർ​പ്പ​റേ​ഷ​ന്‍റെ വാ​യ്പാ ആ​സ്തി​യി​ൽ വ​ർ​ധ​ന​വ്. മു​ൻ​വ​ർ​ഷ​ത്തേ​ക്കാ​ൾ 1,349 വ​ർ​ധി​ച്ച് 4,700 കോ​ടി രൂ​പ​യാ​യി ഉ​യ​രു​ക​യാ​യി​രു​ന്നു. അ​തു​പോ​ലെ ത​ന്നെ വാ​യ്പാ തി​രി​ച്ച​ട​വു​ക​ളും ഇ​തേ കാ​ല​യ​ള​വി​ൽ വ​ർ​ധി​ച്ചു. 2020-21 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 4,139 കോ​ടി രൂ​പ​യു​ടെ വാ​യ്പാ അ​നു​മ​തി​ക​ളാ​ണ് ന​ൽ​കി​യി​ട്ടു​ള്ള​ത്. മു​ൻ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 244 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് ഇ​തോ​ടെ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. വാ​യ്പാ വി​ത​ര​ണ​വും ഇ​തേ കാ​ല​യ​ള​വി​ൽ 1,447 കോ​ടി​യി​ൽ നി​ന്ന് 3,729 കോ​ടി രൂ​പ​യാ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. 

കൊ​വി​ഡ് പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തി​ൽ പോ​ലും വാ​യ്പ തി​രി​ച്ച​ട​വ് മു​ൻ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 1,082 കോ​ടി​യി​ൽ നി​ന്ന് 21 സാ​മ്പ​ത്തി​ക വ​ർ​ഷം 2,833 കോ​ടി രൂ​പ​യാ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. പ​ലി​ശ വ​രു​മാ​നം 334 കോ​ടി​യി​ൽ നി​ന്ന് 436 കോ​ടി രൂ​പ​യാ​യി ഉ​യ​രു​ക​യും ചെ​യ്തി​ട്ടു​ണ്ട്. കെ​എ​ഫ്‌​സി​യു​ടെ പൂ​ർ​ണ​മാ​യ പു​ന​രാ​വി​ഷ്‌​ക​ര​ണ​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഒ​രു സാ​ധാ​ര​ണ ധ​ന​കാ​ര്യ സ്ഥാ​പ​നം എ​ന്ന​തി​ലു​പ​രി​യാ​യി വി​വി​ധ ബി​സി​ന​സ് മേ​ഖ​ല​ക​ൾ​ക്കും അ​നു​യോ​ജ്യ​മാ​യ വാ​യ്പ​ക​ളും ഏ​റ്റ​വും മി​ക​ച്ച സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ന്ന സ്ഥാ​പ​ന​മാ​യി കെ​എ​ഫ്‌​സി മാ​റി​ക്ക​ഴി​ഞ്ഞി​ട്ടു​മു​ണ്ടെ​ന്ന് കെ​എ​ഫ്‌​സി സി​എം​ഡി ടോ​മി​ൻ ജെ. ​ത​ച്ച​ങ്ക​രി പ​റ​ഞ്ഞു. വാ​യ്പാ അ​നു​മ​തി സെ​ൻ​ട്ര​ലൈ​സ് ചെ​യ്തും ഇ​ട​പാ​ടു​ക​ൾ​ക്ക് സി​എം​ഡി അ​ട​ക്ക​മു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി നേ​രി​ട്ടും വി​ഡി​യൊ കോ​ൺ​ഫ​റ​ൻ​സി​ങ്ങി​ലൂ​ടെ​യും സം​വ​ദി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​മൊ​രു​ക്കി​യ​തും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച വെ​ക്കു​ന്ന​തി​ന് സ​ഹാ​യി​ച്ച​താ​യും സി​എം​ഡി പ​റ​ഞ്ഞു. അ​തേ​സ​മ​യം ത​ന്നെ കൊ​വി​ഡ് വ്യാ​പ​ന​ത്തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​യ 419 വ്യ​വ​സാ​യ​ങ്ങ​ൾ​ക്ക് 256 കോ​ടി രൂ​പ​യു​ടെ പു​തി​യ വാ​യ്പ അ​നു​വ​ദി​ച്ച​തോ​ടെ കെ​എ​ഫ്സി ഒ​രു റെ​ക്കോ​ഡ് സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്. 6.5 ശ​ത​മാ​ന​ത്തി​ൽ ഫ​ണ്ട് സ്വ​രൂ​പി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​നാ​ൽ അ​ടി​സ്ഥാ​ന വാ​യ്പ പ​ലി​ശ നി​ര​ക്ക് എ​ട്ട് ശ​ത​മാ​ന​മാ​യി കു​റ​ച്ചി​രു​ന്നു.


വാർത്തകൾ

Sign up for Newsletter



top