Subpage Banner
Subpage Banner
20
September 2018 - 8:26 pm IST
Flash News
Archives

Trends

social-media

ഹാ​യ് സോ​ഷ്യ​ൽ മീ​ഡി​യ

Published:10 July 2018

കു​റ​ച്ചു കാ​ല​ങ്ങ​ൾ​ക്കു മു​ൻ​പ് വ​രെ സ​മൂ​ഹം എ​ന്താ​ണ്  ചെ​യ്യേ​ണ്ട​തെ​ന്ന് തീ​രു​മാ​നി​ച്ചി​രു​ന്ന​ത് ചാ​ന​ലു​ക​ളും പ​ത്ര​ങ്ങ​ളും ആ​യി​രു​ന്നെ​ങ്കി​ൽ  ഇ​ന്ന് അ​ത് സോ​ഷ്യ​ൽ മീ​ഡി​യ ആ​ണ് തീ​രു​മാ​നി​ക്കു​ന്ന​ത്.

ചാ​ന​ലു​കാ​രും പ​ത്ര​ങ്ങ​ളും ത​ങ്ങ​ൾ​ക്ക് ഇ​ഷ്ട​മു​ള്ള​വ​യെ ക​ണ്ടെ​ത്തി സ​മൂ​ഹ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​മ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ ലോ​ക​ത്ത് ന​ട​ക്കു​ന്ന എ​ല്ലാ കാ​ര്യ​ത്തെ​യും സ​മൂ​ഹ​ത്തി​ൽ അ​റി​യി​ക്കു​ന്ന​തി​നു​ള്ള ഒ​രി​ടം ആ​യി മാ​റി. 

സ​മൂ​ഹ​ത്തി​ലെ സാ​ധാ​ര​ണ​ക്കാ​രു​പോ​ലും പ​ത്ര​പ്ര​വ​ർ​ത്ത​ക​രും, പാ​ട്ടു​കാ​രും, ഫോ​ട്ടൊ​ഗ്രാ​ഫ​റു​മാ​രും ഒ​ക്കെ ആ​കു​ന്നു​ണ്ടെ​ങ്കി​ൽ ഒ​രു സം​ശ​യ​വു​മി​ല്ലാ​തെ ന​മു​ക്ക് പ​റ​യാം അ​ത് സോ​ഷ്യ​ൽ മീ​ഡി​യ വ​ന്ന​തി​ൽ പി​ന്നെ​യാ​ണ്. ഇ​ന്ന​ത്തെ സ​മൂ​ഹ​ത്തി​ൽ അ​ത്ര​ത്തോ​ളം  സ്വാ​ധീ​നം ചെ​ലു​ത്തി​യ ഒ​രു ഘ​ട​ക​മാ​ണ് . സ്വാ​ധീ​നം ചെ​ലു​ത്തി​യ​തി​ന​പ്പു​റം മാ​റ്റ​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ സാ​ധി​ച്ച സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ് ഫെ​യ്സ് ബു​ക്ക്, ട്വി​റ്റ​ർ, വാ​ട്സ് ആ​പ്പ് തു​ട​ങ്ങി​യ​വ. കു​റ​ച്ചു കാ​ല​ങ്ങ​ൾ​ക്കു മു​ൻ​പ് വ​രെ സ​മൂ​ഹം എ​ന്താ​ണ്  ചെ​യ്യേ​ണ്ട​തെ​ന്ന് തീ​രു​മാ​നി​ച്ചി​രു​ന്ന​ത് ചാ​ന​ലു​ക​ളും പ​ത്ര​ങ്ങ​ളും ആ​യി​രു​ന്നെ​ങ്കി​ൽ  ഇ​ന്ന് അ​ത് സോ​ഷ്യ​ൽ മീ​ഡി​യ ആ​ണ് തീ​രു​മാ​നി​ക്കു​ന്ന​ത്. ചാ​ന​ലു​കാ​രും പ​ത്ര​ങ്ങ​ളും ത​ങ്ങ​ൾ​ക്ക് ഇ​ഷ്ട​മു​ള്ള​വ​യെ ക​ണ്ടെ​ത്തി സ​മൂ​ഹ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​മ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ ലോ​ക​ത്ത് ന​ട​ക്കു​ന്ന എ​ല്ലാ കാ​ര്യ​ത്തെ​യും സ​മൂ​ഹ​ത്തി​ൽ അ​റി​യി​ക്കു​ന്ന​തി​നു​ള്ള ഒ​രി​ടം ആ​യി മാ​റി. 

1. വാ​ർ​ത്ത​യ​റി​യാ​നും പു​തി​യ ഇ​ടം

കാ​ല​ങ്ങ​ൾ മാ​റി വ​രു​ന്ന​തി​ന​നു​സ​രി​ച്ച് പു​തി​യ വി​പ്ല​വ​ക​ര​മാ​യ പ​ല മാ​റ്റ​ങ്ങ​ൾ​ക്കും ലോ​കം സാ​ക്ഷി​യാ​യി. വാ​ർ​ത്ത​യ​റി​യാ​ൻ മ​നു​ഷ്യ​ൻ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടി​രു​ന്ന പ​ത്ര​വും ചാ​ന​ലും ഇ​ന്ന് ആ​വ​ശ്യ​മി​ല്ലാ​ത്ത ഒ​ന്നാ​യി മാ​റി. ത​നി​ക്ക് പ​റ​യാ​നു​ള്ള കാ​ര്യം ഫെ​യ്സ്ബു​ക്കി​ൽ ഒ​രു പോ​സ്റ്റ് ഇ​ട്ടാ​ൽ മ​തി സ​മൂ​ഹ​മ​റി​യാ​ൻ. ദി​വ​സ​ത്തി​ന്‍റെ പ​കു​തി​യി​ൽ കൂ​ടു​ത​ൽ സ​മ​യം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ചെ​ല​വ​ഴി​ക്കു​ന്ന​വ​ർ​ക്ക് അ​തി​ൽ കൂ​ടി കാ​ര്യം അ​റി​യാ​ൻ ആ​ണ് ആ​ഗ്ര​ഹം. 

2. സ​മൂ​ഹ​ത്തി​ൽ സോ​ഷ്യ​ൽ മീ​ഡി​യ വ​രു​ത്തു​ന്ന മാ​റ്റ​ങ്ങ​ൾ

ഇ​ന്ന് മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​ൻ ഏ​റ്റ​വും സാ​ധ്യ​ത ഉ​ള്ള മാ​ധ്യ​മം സോ​ഷ്യ​ൽ മീ​ഡി​യ ആ​ണ്. തു​റ​ന്നെ​ഴു​ത്തു​ക​ൾ​ക്കും തു​റ​ന്നു പ​റ​ച്ചി​ലു​ക​ൾ​ക്കു​മു​ള്ള ഒ​രു വേ​ദി​യാ​യി സോ​ഷ്യ​ൽ മീ​ഡി​യ മാ​റി ക​ഴി​ഞ്ഞി​രി​ക്കു​ന്നു.

* സ​മൂ​ഹം എ​ന്ത് ചെ​യ്യ​ണം എ​ന്ത് ചി​ന്തി​ക്ക​ണം എ​ന്ന് അ​വ​ർ തീ​രു​മാ​നി​ക്കാ​ൻ തു​ട​ങ്ങും.

* ലോ​ക​ത്തി​ന്‍റെ ഏ​ത് കോ​ണി​ൽ എ​ന്തു ന​ട​ന്നാ​ലും നി​മി​ഷ​ങ്ങ​ൾ​കൊ​ണ്ട് അ​ത് സ​മൂ​ഹം അ​റി​യും.

* സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ എ​ന്തും തു​റ​ന്നെ​ഴു​താ​നു​ള്ള ഒ​രു മാ​ർ​ഗ​മാ​യ​തി​നാ​ൽ ആ​ർ​ക്കും എ​ന്തും പ​റ​യാ​ൻ സാ​ധി​ക്കും.

   സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ൻ​പി​ൽ നി​രാ​ഹാ​രം കി​ട​ന്ന ശ്രീ​ജി​ത്തി​നെ ആ​രും മ​റ​ക്കു​വാ​നി​ട​യി​ല്ല. ഇ​ത് സൂ​ചി​പ്പി​ക്കു​ന്ന​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഒ​രു വി​ഷ​യം പു​റ​ത്തു വ​ന്നാ​ൽ  അ​തി​നെ അ​നു​കൂ​ലി​ക്കു​ന്ന​വ​ർ ലോ​ക​ത്തി​ന്‍റെ ഏ​ത് കോ​ണി​ലാ​ണെ​ങ്കി​ലും ഒ​ന്നി​ച്ചു വ​രും.

3. സോ​ഷ്യ​ൽ മീ​ഡി​യാ​യു​ടെ സാ​ധ്യ​ത​ക​ൾ

പു​ത്ത​ൻ ത​ല​മു​റ​ക്ക് സാ​ധ്യ​ത​ക​ൾ  ഏ​റെ​യു​ണ്ട് ഇ​ന്ന്.  

*എ​ഴു​ത്തി​ന്‍റെ പു​തി​യ വ​ഴി​ക​ൾ, പു​തി​യ എ​ഴു​ത്തു​കാ​രെ സൃ​ഷ്ടി​ക്കു​ന്നു

എ​ഴു​ത്തു​കാ​രെ സം​ബ​ന്ധി​ച്ച് ത​ന്‍റെ ര​ച​ന​ക​ൾ പു​റം​ലോ​കം അ​റി​യു​ക അ​ല്ലെ​ങ്കി​ൽ അ​റി​യി​ക്കു​ക എ​ന്ന​ത് ല​ക്ഷ്യ​ങ്ങ​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് പ​ത്ര​ങ്ങ​ളി​ലും മാ​സി​ക​ക​ളി​ലും ത​ന്‍റെ ര​ച​ന​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​തും നോ​ക്കി​യി​രു​ന്ന​വ​ർ ആ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന് അ​തി​ന്‍റെ ആ​വ​ശ്യ​മി​ല്ല. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ എ​ഴു​തി​യി​ട്ടാ​ൽ ലോ​കം മു​ഴു​വ​ൻ വാ​യി​ക്കും. നി​മി​ഷ​ങ്ങ​ൾ​ക്ക​കം അ​ഭി​പ്രാ​യ​വും ല​ഭി​ക്കും. ന​ല്ല​താ​ണെ​ങ്കി​ൽ‌ പ്രോ​ത്സാ​ഹ​നം ല​ഭി​ക്കും. ഇ​ത് തു​ട​ർ​ന്നെ​ഴു​താ​നു​ള്ള പ്ര​ചോ​ദ​നം ല​ഭി​ക്കാ​നും കാ​ര​ണ​മാ​യി. അ​ങ്ങ​നെ പു​തി​യ എ​ഴു​ത്തി​ന്‍റെ മാ​ർ​ഗ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തോ​ടൊ​പ്പം പു​ത്ത​ൻ എ​ഴു​ത്തു​കാ​രെ​യും സൃ​ഷ്ടി​ക്കാ​ൻ സോ​ഷ്യ​ൽ മീ​ഡി​യ്ക്ക് സാ​ധി​ച്ചു. ഇ​ത് പ​ല​രു​ടെ​യും മ​ന​സി​ൽ ഉ​റ​ങ്ങി കി​ട​ക്കു​ന്ന ക​ഴി​വു​ക​ളെ പു​റ​ത്തെ​ടു​ക്കാ​ൻ സാ​ധി​ച്ചു.

4. വാ​യ​ന​യു​ടെ പു​തി​യ മു​ഖം, വ​ഴി​ക​ൾ തു​റ​ന്നു​കാ​ട്ടു​ന്നു

 കു​ട്ടി​ക​ളി​ൽ വാ​യ​ന കു​റ​ഞ്ഞു​പോ​കു​ന്നു​വെ​ന്ന പ​രാ​തി അ​ധ്യാ​പ​ക​ർ​ക്കും മാ​താ​പി​താ​ക്ക​ൾ​ക്കും ഒ​രേ​പോ​ലു​ള്ള പ​രാ​തി​യാ​ണ്. എ​ന്നാ​ൽ സോ​ഷ്യ​ൽ മീ​ഡി​യ കു​ട്ടി​ക​ളി​ലെ വാ​യ​ന തി​രി​കെ കൊ​ണ്ടു​വ​രാ​ൻ സ​ഹാ​യി​ക്കു​ന്നു​ണ്ട്. ഫോ​ണും സോ​ഷ്യ​ൽ മീ​ഡി​യാ​യും ഇ​ഷ്ട​പ്പെ​ടു​ന്ന ആ​ധു​നി​ക സ​മൂ​ഹം സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന ചെ​റു​ക​ഥ​ക​ളും മ​റ്റ് കാ​ര്യ​ങ്ങ​ളും വാ​യി​ക്കു​ക​യും അ​തി​ലൂ​ടെ വാ​യ​ന​യു​ടെ പു​തി​യ മു​ഖം തു​റ​ന്നി​ടു​ക വ​ഴി കു​ട്ടി​ക​ൾ അ​ത് വാ​യി​ക്കു​ന്നു​വെ​ന്നാ​ണ് പു​തി​യ പ​ഠ​ന​ങ്ങ​ൾ തെ​ളി​യി​ക്കു​ന്ന​ത്.

5. സി​നി​മ​യും എ​ത്തി സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ നി​ന്ന്

വൈ​റ​ൽ 2019 ഇ​തൊ​രു സി​നി​മ​യാ​ണ്. സോ​ഷ്യ​ൽ മീ​ഡി​യ കൂ​ട്ടാ​യ്മ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പു​റ​ത്തി​റ​ങ്ങാ​ൻ ഇ​രി​ക്കു​ന്ന ചി​ത്രം. സി​നി​മ മാ​ത്ര​മേ ഈ ​കൂ​ട്ടാ​യ്മ​യി​ൽ നി​ന്ന് ഇ​റ​ങ്ങാ​ൻ ഉ​ണ്ടാ​യി​രു​ന്നു​ള്ളു. ഇ​പ്പോ​ൾ ഇ​തും. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ഷോ​ട്ട് ഫി​ലിം, ഡോ​ക്യു​മെ​ന്‍റ​റി എ​ന്നി​വ നി​ർ​മി​ച്ച​വ​രെ​യെ​ല്ലം കോ​ർ​ത്തി​ണ​ക്കി​യാ​ണ് പു​തി​യ സി​നി​മ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത്. സി​നി​മ​യു​ടെ എ​ല്ലാ കാ​ര്യ​ങ്ങ​ളും കോ​ർ​ത്തി​ണ​ക്കി​കൊ​ണ്ടാ​യി​രി​ക്കും ചി​ത്രം യാ​ഥാ​ർ​ഥ്യ​മാ​യി​രി​ക്കു​ന്ന​ത്.


വാർത്തകൾ

Sign up for Newsletter



top