Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
04
July 2022 - 3:16 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Religious

Eid Ul Fitr 2021, Covid 19 Prevention, Covid 19

ദു​രി​ത​മ​ക​റ്റാ​ന്‍ സ​ദാ സ​ന്ന​ദ്ധ​മാ​യി​രി​ക്കു​ക

Published:13 May 2021

# പാ​ണ​ക്കാ​ട് സ​യ്യി​ദ് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍

അ​ധി​കൃ​ത​രും ജ​ന​ങ്ങ​ളും ഒ​ന്നു​ചേ​ര്‍ന്നു​ള്ള ജാ​ഗ്ര​ത​യാ​ര്‍ന്ന പ്ര​യ​ത്ന​ങ്ങ​ളും പ്രാ​ർ​ഥ​ന​യു​മു​ണ്ടാ​യാ​ല്‍ ഈ ​പ്ര​തി​സ​ന്ധി​യെ മ​റി​ക​ട​ക്കാ​നാ​വും. വി​ശ്വാ​സി​യു​ടെ നി​ഷ്‌​ക​ള​ങ്ക​മാ​യ പ്രാ​ർ​ഥ​ന​യ്ക്ക് പ്ര​പ​ഞ്ച​നാ​ഥ​ന്‍റെ സ​ഹാ​യ​മു​ണ്ടാ​കും. 

മ​ഹാ​വ്യാ​ധി​ക​ളും ജീ​വി​ത​പ്ര​യാ​സ​ങ്ങ​ളും പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ന്ന സ​മൂ​ഹ​ത്തി​ന്‍റെ ദു​രി​ത​മ​ക​റ്റാ​ന്‍ സ​ദാ സ​ന്ന​ദ്ധ​രാ​യി​രി​ക്കു​ക എ​ന്ന​താ​ണ് ഈ ​ഈ​ദു​ല്‍ ഫി​ത്വ​റി​ന്‍റെ പ്ര​തി​ജ്ഞ. അ​ധി​കൃ​ത​രും ജ​ന​ങ്ങ​ളും ഒ​ന്നു​ചേ​ര്‍ന്നു​ള്ള ജാ​ഗ്ര​ത​യാ​ര്‍ന്ന പ്ര​യ​ത്ന​ങ്ങ​ളും പ്രാ​ർ​ഥ​ന​യു​മു​ണ്ടാ​യാ​ല്‍ ഈ ​പ്ര​തി​സ​ന്ധി​യെ മ​റി​ക​ട​ക്കാ​നാ​വും. വി​ശ്വാ​സി​യു​ടെ നി​ഷ്‌​ക​ള​ങ്ക​മാ​യ പ്രാ​ർ​ഥ​ന​യ്ക്ക് പ്ര​പ​ഞ്ച​നാ​ഥ​ന്‍റെ സ​ഹാ​യ​മു​ണ്ടാ​കും. 

പ​ല​സ്തീ​നി​ലും ലോ​ക​ത്തി​ന്‍റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ലും ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​ങ്ങ​ള്‍ നി​ഷേ​ധി​ക്ക​പ്പെ​ട്ട് റ​മ​സാ​നി​ന്‍റെ പു​ണ്യ​ദി​ന​ങ്ങ​ളി​ല്‍പോ​ലും ന​ര​ഹ​ത്യ​യ്ക്കി​ര​യാ​വു​ന്ന പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ള​ട​ക്ക​മു​ള്ള നി​ര​പ​രാ​ധി​ക​ളാ​യ മ​നു​ഷ്യ​ര്‍ക്കാ​യി പ്രാ​ർ​ഥി​ക്കു​ക​യും പീ​ഡി​ത ജ​ന​ത​യോ​ട് ഐ​ക്യ​ദാ​ര്‍ഢ്യം പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്യു​ക. മ​സ്ജി​ദു​ല്‍ അ​ഖ്സ​യി​ല്‍ പ്രാ​ർ​ഥ​ന​ക്കെ​ത്തി​യ​വ​ര്‍ക്കു നേ​രെ കി​രാ​ത​മാ​യ ആ​ക്ര​മ​ണ​ങ്ങ​ള്‍ അ​ഴി​ച്ചു​വി​ട്ടാ​ണ് പ​ശ്ചി​മേ​ഷ്യ​യി​ല്‍ വീ​ണ്ടും മ​നു​ഷ്യ​ക്കു​രു​തി​ക്കു തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​ത്. ഐ​ക്യ​രാ​ഷ്‌​ട്ര സ​ഭ​യും ഇ​ന്ത്യ​യു​ള്‍പ്പെ​ടെ​യു​ള്ള ലോ​ക​ത്തെ ശാ​ക്തി​ക രാ​ഷ്‌​ട്ര​ങ്ങ​ളും മ​നു​ഷ്യ​സ്നേ​ഹി​ക​ളും ഈ ​കൂ​ട്ട​ക്കു​രു​തി​ക​ള്‍ക്ക് അ​റു​തി​വ​രു​ത്താ​ന്‍ അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട​ണം.

ജീ​വി​ത​ന​ന്മ​യു​ടെ വ്ര​ത​ശു​ദ്ധ​മാ​യ പ​രി​ശീ​ല​ന​ഘ​ട്ട​മാ​യ പ​രി​ശു​ദ്ധ റ​മ​സാ​നി​നു പ​രി​സ​മാ​പ്തി കു​റി​ച്ച് കൊ​ണ്ടാ​ണ് ഈ​ദു​ല്‍ ഫി​ത്വ​ര്‍ സ​മാ​ഗ​ത​മാ​യി​രി​ക്കു​ന്ന​ത്. കോ​വി​ഡ് മ​ഹാ​മാ​രി​യെ തു​ട​ര്‍ന്നു​ള്ള സാ​മൂ​ഹ്യ​നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ അ​ട​ച്ചു​പൂ​ട്ടി​യ സാ​ഹ​ച​ര്യ​ത്തി​ലെ ര​ണ്ടാ​മ​ത്തെ ചെ​റി​യ പെ​രു​ന്നാ​ളാ​ണി​ത്. ലോ​ക​മെ​ങ്ങും ആ​ശ​ങ്ക​ക​ള്‍ നി​ഴ​ലി​ക്കു​ക​യാ​ണ്. കോ​വി​ഡി​ന്‍റെ ര​ണ്ടാം​വ്യാ​പ​നം ജ​ന​ജീ​വി​ത​ത്തെ ഏ​റെ ദുഃ​സ​ഹ​മാ​ക്കി​യി​രി​ക്കു​ന്നു. അ​നീ​തി​യും അ​ക്ര​മ​വും വ​ര്‍ഗീ​യ​ത​യും മു​മ്പെ​ങ്ങു​മി​ല്ലാ​ത്ത​വി​ധം വ​ര്‍ധി​ച്ചി​രി​ക്കു​ന്നു. ഈ ​സ​ങ്കീ​ര്‍ണ ഘ​ട്ട​ത്തി​ലെ സ​മൂ​ഹ​ത്തോ​ടു​ള്ള സ്‌​നേ​ഹ​വും ക​രു​ത​ലും ത​ന്നെ​യാ​ണ് ഈ​ദു​ല്‍ ഫി​ത്വ​റും ഫി​ത്വ​ര്‍ സ​കാ​ത്തി​ന്‍റെ​യും സ​ന്ദേ​ശം. സ​മൂ​ഹ​ത്തി​ലെ ദു​ര്‍ബ​ല​ര്‍ക്കും ഉ​പ​ജീ​വ​ന​മാ​ര്‍ഗം ത​ട​യ​പ്പെ​ട്ട​വ​ര്‍ക്കും സ​മാ​ശ്വാ​സ​മാ​ണ് നി​ര്‍ബ​ന്ധ സാ​മൂ​ഹി​ക ബാ​ധ്യ​ത​യാ​യ ഫി​ത്വ​ര്‍ സ​കാ​ത്ത്.

മു​ന്‍കാ​ല​ത്തൊ​ന്നും അ​ഭി​മു​ഖീ​ക​രി​ച്ചി​ട്ടി​ല്ലാ​ത്ത ഈ ​മ​ഹാ പ​രീ​ക്ഷ​ണ​ത്തി​നു മു​മ്പി​ല്‍ ആ​ശ​യ​റ്റു നി​ല്‍ക്കാ​തെ അ​ശ​ര​ണ​ര്‍ക്ക് അ​ത്താ​ണി​യാ​വാ​നും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യോ​ടെ സ​ന്ന​ദ്ധ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കു മു​ന്നി​ട്ടി​റ​ങ്ങു​ന്ന​വ​ര്‍ക്കു ക​രു​ത്തു​പ​ക​രാ​നും ത​യ്യാ​റാ​ക​ണം. വ്യ​ക്തി​യു​ടെ​യും കു​ടും​ബ​ത്തി​ന്‍റെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും ആ​രോ​ഗ്യം പ്ര​ധാ​ന​മാ​ണ്. പ​ക​ര്‍ച്ച​വ്യാ​ധി​ക​ളെ പി​ടി​ച്ചു​കെ​ട്ടു​ന്ന​തി​നാ​യി സ​ര്‍ക്കാ​ര്‍ നി​ര്‍ദേ​ശി​ച്ച നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പൂ​ര്‍ണ​മാ​യും പാ​ലി​ച്ചു​കൊ​ണ്ട് മ​റ്റൊ​രാ​ളു​ടെ രോ​ഗ​പ്പ​ക​ര്‍ച്ച​യ്ക്ക് താ​ന്‍ കാ​ര​ണ​ക്കാ​ര​നാ​കി​ല്ലെ​ന്ന് ദൃ​ഢ​നി​ശ്ച​യം ചെ​യ്തു​കൊ​ണ്ടാ​വ​ണം ഈ​ദു​ല്‍ ഫി​ത്വ​റും ആ​ഘോ​ഷി​ക്കേ​ണ്ട​ത്. എ​ല്ലാ​വ​ര്‍ക്കും സ്‌​നേ​ഹ​പൂ​ര്‍ണ​മാ​യ ഈ​ദ് ആ​ശം​സ​ക​ള്‍.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top