Published:14 May 2021
അബു ദാബി: യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1452 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ പ്രകാരമാണിത്. ഈ വര്ഷം റിപ്പോർട്ട് ചെയ്ത ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. ഇതിനു മുൻപ് 1027 കേസുകൾ റിപ്പോർട്ട് ചെയ്തതാണ് ഏറ്റവും കുറവ്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 5,43,610 ആയി ഉയർന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1442 പേർ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 5,23,778 ആയി ഉയർന്നു. കൊവിഡ് മൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ 3 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1626 ആയി.