Published:15 May 2021
കൊവിഡ് പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്നവർക്ക് സഹായവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. ഓക്സിജൻ കോൺസെൻട്രേറ്റുകൾ സംഭാവന നൽകി മാതൃകയായിരിക്കുകയാണ് അദ്ദേഹം. ഗുഡ്ഗാവ് പൊലീസിനാണ് അദ്ദേഹം ഓക്സിജൻ കോൺസെൻട്രേറ്റുകൾ കൈമാറിയത്. ഗുഡ്ഗാവ് പൊലീസ് തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയ വഴി അറിയിച്ചത്.
'എന്റെ ചെറിയ സഹായത്തിലൂടെ ഈ മഹാമാരിക്കിടെ ജനങ്ങളെ സേവിക്കാൻ പറ്റുന്നതിൽ സന്തോഷമുണ്ട്. എന്റെ ജനങ്ങളെയും സമൂഹത്തെയും സഹായിക്കാൻ ഞാൻ സന്നദ്ധൻ ആയിരിക്കും. ഈ മഹാമാരിയിൽ തളരാതെ ഇന്ത്യ വിജയിക്കും' ഗുഡ്ഗാവ് പൊലീസിന്റെ ട്വീറ്റ് ശിഖർ റീട്വീറ്റ് ചെയ്തു പറഞ്ഞു.