27
September 2021 - 8:58 pm IST

Download Our Mobile App

Flash News
Archives

Bollywood

vidhya

വിദ്യ ബാലന്‍റെ ഷെർനി ആമസോൺ പ്രൈമിൽ

Published:17 May 2021

ആമസോൺ തന്നെയാണ് ചിത്രത്തിന്‍റെ വരവിനെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്. ചിത്രത്തിന്‍റെ പോസ്റ്ററും പുറത്തുവിട്ടു.

ശകുന്തളദേവിക്ക് ശേഷം വിദ്യ ബാലന്‍റെ മറ്റൊരു ചിത്രം കൂടി ഒടിടിയിലേക്ക്. ഫോറസ്റ്റ് ഓഫിസറായി താരം എത്തുന്ന ഷെർനിയാണ് ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യുന്നത്. ജൂണിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ആമസോൺ തന്നെയാണ് ചിത്രത്തിന്‍റെ വരവിനെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്. ചിത്രത്തിന്‍റെ പോസ്റ്ററും പുറത്തുവിട്ടു. വാക്കി ടോക്കിയും കൈയിൽ പിടിച്ച് പുല്ലുകൾക്കിടയിൽ നിൽക്കുന്ന വിദ്യയാണ് പോസ്റ്ററിൽ. അമിത് മസുർകറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ടി സീരീസും അബുൻഡാൻഡിയ എന്‍റർടെയ്മെന്‍റും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. വിദ്യാ ബാലനൊപ്പം ശരത് സക്സേന, മുകുൾ ഛദ്ദ, വിജയ് റാസ്, ഇല അരുൺ, ബ്രിജേന്ദ്ര കല, നീരജ് കബി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.

 


വാർത്തകൾ

Sign up for Newsletter



top