23
June 2021 - 12:05 pm IST

Download Our Mobile App

Trends

aliena

യഥാർഥ റാപുൻസെലിനെ കണ്ടിട്ടുണ്ടോ ? ദേ ഇതാണ്

Published:17 May 2021

ഡിസ്നി കഥയിലെ രാജകുമാരിയെപ്പോലെ നിലത്തിഴയുന്ന സ്വർണ നിറത്തിലുള്ള മുടിയാണ് അലീനയുടെ പ്രത്യേകത. ആറടിയോളം നീളമുള്ള ഈ മുടി ഒറ്റനോട്ടത്തിൽ റാപുൻസെലിനെ അനുസ്മരിപ്പിക്കും.

തുറന്നിട്ട ജനാലയിലൂടെ നീണ്ട മുടിയും പുറത്തേക്കിട്ടിറങ്ങുന്ന റാപുൻസെലിന്‍റെ കഥ കേട്ടിട്ടുണ്ടാകുമല്ലോ. ടാങ്കിൾഡ് എന്ന പേരിൽ റാപുന്‍സെലിന്‍റെ കഥ ഡിസ്നി ചിത്രമായും ഇറങ്ങിയിട്ടുണ്ട്. നിലത്തിഴയുന്ന മുടിയാണ് റാപുൻസെലിന്‍റെ പ്രത്യേകത. കഥയിലും സിനിമയിലും മാത്രം കണ്ട് പരിചയിച്ചിട്ടുള്ള റാപുന്‍സെലിനെ അനുസ്മരിപ്പിക്കുകയാണ് ഉക്രെയിൻ സ്വദേശിനിയായ അലീന ക്രവ്ച്ചെങ്കോ എന്ന 35 കാരിയായ യുവതി. ഡിസ്നി കഥയിലെ രാജകുമാരിയെപ്പോലെ നിലത്തിഴയുന്ന സ്വർണ നിറത്തിലുള്ള മുടിയാണ് അലീനയുടെ പ്രത്യേകത. ആറടിയോളം നീളമുള്ള ഈ മുടി ഒറ്റനോട്ടത്തിൽ റാപുൻസെലിനെ അനുസ്മരിപ്പിക്കും.

മുടിയുടെ പരിപാലനത്തിൽ കഴിഞ്ഞ മുപ്പത് വർഷമായി ഒരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ലെന്നാണ് അലീന പറയുന്നത്. ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് മുടി കഴുകുന്നത് എന്നാണ് അലീന പറയുന്നത്. മുപ്പത് മിനിറ്റോളം സമയം എടുത്താണ് ഈ കഴുകൽ.

അതിനു ശേഷം സ്വാഭാവിക രീതിയിൽ തന്നെ ഉണങ്ങാനും അനുവദിക്കും. അഞ്ച് വയസു മുതലാണ് മുടി നീട്ടി വളർത്താൻ അലീന തുടങ്ങിയത്. മുടി ഭംഗിയായും ആരോഗ്യത്തോടെയും ഇരിക്കുന്നതിന് ഹെയർ മാസ്കുകള്‍ ഉപയോഗിക്കാറുണ്ട്. ഇടയ്ക്ക് ഹെയർ മസാജും ചെയ്യും.

 


വാർത്തകൾ

Sign up for Newsletter



top