Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
04
July 2022 - 1:59 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Mollywood

velan

മമ്മൂക്ക ദിനേശനായി സൂരി

Published:18 May 2021

നവാഗതനായ കെവിന്‍ ആണ്   ചിത്രം   സംവിധാനം  ചെയ്യുന്നത്. തമിഴ്  ഹാസ്യ   താരം  സൂരി   മമ്മൂട്ടിയുടെ കടുത്ത ആരാധകനായ മമ്മൂക്ക ദിനേശൻ എന്ന കഥാപാത്രത്തെ   അവതരിപ്പിക്കുന്നു    എന്നതാണ്    ഈ   ചിത്രത്തിലെ  ഏറ്റവും   വലിയ   പ്രത്യേകത.

ബിഗ് ബോസ് തമിഴ് സീസണ്‍ 3 ഫെയിം മുഗന്‍ റാവു നായകനാകുന്ന 'വേലന്‍' എന്ന സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ കെവിന്‍ ആണ്   ചിത്രം   സംവിധാനം  ചെയ്യുന്നത്. തമിഴ്  ഹാസ്യ   താരം  സൂരി   മമ്മൂട്ടിയുടെ കടുത്ത ആരാധകനായ മമ്മൂക്ക ദിനേശൻ എന്ന കഥാപാത്രത്തെ   അവതരിപ്പിക്കുന്നു    എന്നതാണ്    ഈ   ചിത്രത്തിലെ  ഏറ്റവും   വലിയ   പ്രത്യേകത. സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷനിലാണ്. സ്കൈമാന്‍ ഫിലിംസിന്‍റെ ബാനറില്‍ കലൈമകന്‍ മുബാറക് നിര്‍മ്മിക്കുന്ന ചിത്രത്തില്‍  കോയമ്പത്തൂരില്‍ നിന്നുള്ള മമ്മൂട്ടി ആരാധകനായാണ് സൂരി എത്തുന്നത്. പ്രഭു, തമ്പി രാമയ്യ, ഹരീഷ് പേരടി, ശ്രീ രഞ്ജനി, സുജാത തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്.

മീനാക്ഷിയാണ് നായികയായെത്തുന്നത്. തിള്ളൈയാര്‍ പളനിസാമി എന്ന കഥാപാത്രമായാണ് പ്രഭു അവതരിപ്പിക്കുന്നത്. പാലക്കാട്ടുകാരനായ 'ആനന്ദക്കുട്ടനെ' തമ്പി രാമയ്യയും ആർകെവി എംഎൽഎ ആയി ഹരീഷ് പേരടിയും എത്തുന്നു. ചിത്രത്തിന്‍റെ മറ്റ് ക്യാരക്റ്റര്‍ പോസ്റ്ററുകള്‍ പുറത്തിറങ്ങിയിട്ടുമുണ്ട്.

ഗോപി സുന്ദര്‍ ആണ് സംഗീതം. ഛായാഗ്രഹണം ഗോപി ജഗദീശ്വരന്‍. എഡിറ്റിംഗ് കെ ശരത്‍കുമാര്‍, കലാസംവിധാനം ടി ബാലസുബ്രഹ്മണ്യം, സംഘട്ടനം മഹേഷ് മാത്യു, നൃത്തസംവിധാനം ദിനേശ് എന്നിവരാണ്.

Tags :

Velan
Movie

വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top