Published:19 May 2021
ജയ്പൂർ: രാജസ്ഥാൻ എം എൽ എ ഗൗതം ലാൽ മീന അന്തരിച്ചു. കൊവിഡ് ബാധയെ തുടർന്നായിരുന്നു അന്ത്യം. കൊവിഡ് ബാധയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ധരിയവാഡ് നിയോജകമണ്ഡലത്തിലെ എംഎൽഎയാണ് ഗൗതം ലാൽ മീന. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട് അനുശോചിച്ചു. ഉത്തർപ്രദേശ് മന്ത്രി വിജയ് കശ്യപും ഇന്ന് കൊവിഡ് ബാധയെ തുടർന്ന് മരിച്ചിരുന്നു.