27
September 2021 - 9:40 pm IST

Download Our Mobile App

Flash News
Archives

Kollywood

family-man

ഫാമിലി മാൻ 2 ട്രെയ്‌ലറെത്തി; തീവ്രവാദിയായി സാമന്ത

Published:19 May 2021

രാജ് കൃഷ്ണ സംവിധാനം നിർവഹിച്ചിരിക്കുന്ന വെബ് ത്രില്ലറിൽ മനോജ് വാജ്‌പേയി, പ്രിയാമണി, കിഷോർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഏറെ ജനപ്രീതി നേടിയ വെബ് സീരീസാണ് ദ് ഫാമിലി മാൻ. ദേശീയ രഹസ്യാന്വേഷണ ഏജൻസിയിൽ ജോലി ചെയ്യുന്ന ശ്രീകാന്ത് തിവാരിയ എന്ന വ്യക്തിയുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന സീരീസാണ് ദ ഫാമിലി മാൻ. രാജ് കൃഷ്ണ സംവിധാനം നിർവഹിച്ചിരിക്കുന്ന വെബ് ത്രില്ലറിൽ മനോജ് വാജ്‌പേയി, പ്രിയാമണി, കിഷോർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2019 സെപ്റ്റംബറിൽ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

ഇപ്പോഴിതാ ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിന്‍റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ്. തെന്നിന്ത്യൻ നടി സാമന്ത അക്കിനേനിയും ചിത്രത്തിൽ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. രണ്ടാം ഭാഗം ജൂൺ നാലിനാണ് റിലീസ് ചെയ്യുന്നത്. നിരവധി സസ്പെൻസുകൾ ഒളിപ്പിച്ചാണ് ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഒരുങ്ങുന്നത്. ചിത്രത്തിന്‍റെ ആദ്യ ഭാഗം പത്ത് എപ്പിസോഡുകളിലായാണ് പുറത്തിറങ്ങിയത്. ഇംഗ്ലീഷിലും ഹിന്ദിയിലും റിലീസ് ചെയ്യുന്നുണ്ട് ദ് ഫാമിലി മാൻ.


വാർത്തകൾ

Sign up for Newsletter



top