Flash News
Archives

Analysis

england-india-cricket

ഇം​ഗ്ല​ണ്ട് കു​റ​വു​ക​ൾ പ​രി​ഹ​രി​ക്ക​ണം

Published:14 July 2018

# സു​നി​ൽ ഗ‌​വാ​സ്ക​ർ

നോ​ട്ടി​ങ്ഹാ​മി​ലെ ആ​ദ്യ ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​യു​ടെ കൃ​ത്യ​ത​യു​ള്ള പ്ര​ക​ട​നം അ​ടു​ത്ത ര​ണ്ടു മ​ത്സ​ര​ങ്ങ​ളെ​ക്കു​റി​ച്ച് ഇം​ഗ്ല​ണ്ടി​ന്‍റെ വി​ദ​ഗ്ധ​ർ​ക്ക് ഒ​രു​പാ​ട് ചി​ന്തി​ക്കാ​നു​ള്ള വ​ക ന​ൽ​കും.

നോ​ട്ടി​ങ്ഹാ​മി​ലെ ആ​ദ്യ ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​യു​ടെ കൃ​ത്യ​ത​യു​ള്ള പ്ര​ക​ട​നം അ​ടു​ത്ത ര​ണ്ടു മ​ത്സ​ര​ങ്ങ​ളെ​ക്കു​റി​ച്ച് ഇം​ഗ്ല​ണ്ടി​ന്‍റെ വി​ദ​ഗ്ധ​ർ​ക്ക് ഒ​രു​പാ​ട് ചി​ന്തി​ക്കാ​നു​ള്ള വ​ക ന​ൽ​കും. ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​മാ​യി ശ​രാ​ശ​രി സ്കോ​ർ 300ൽ ​അ​ധി​ക​ത്തി​ലെ​ത്തു​ന്ന ഒ​രു പി​ച്ചി​ൽ, ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും പ​രി​ച​യ സ​മ്പ​ന്ന​രാ​യ ബൗ​ള​ർ​മാ​രാ​യ ഭു​വ​നേ​ശ്വ​ർ കു​മാ​റി​ന്‍റെ​യും ജ​സ്പ്രീ​ത് ബും​ബ്ര​യു​ടെ​യും അ​ഭാ​വ​ത്തി​ൽ​പ്പോ​ലും 268 റ​ൺ​സി​ന് പു​റ​ത്താ​യ​ത്, വെ​ല്ലു​വി​ളി​ക്കാ​നാ​കു​ന്ന ഒ​രു സ്കോ​ർ ഉ​യ​ർ​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ഴ​ത്തി​ലെ സു​ദീ​ർ​ഘ​മാ​യ ചി​ന്ത​യ്ക്ക് ഇം​ഗ്ല​ണ്ടി​നെ പ്രേ​രി​പ്പി​ക്കും. ഇ​ന്ത്യ​ൻ ബാ​റ്റി​ങ് ലൈ​ന​പ്പി​ന് എ​ന്താ​ണ് ച​ല​ഞ്ചി​ങ് ടോ​ട്ട​ൽ? ഒ​മ്പ​തി​ല​ധി​കം ഓ​വ​റു​ക​ൾ ബാ​ക്കി​വെ​ച്ചാ​ണ് ഇ​ന്ത്യ ജ​യി​ച്ച​ത്. ഒ​രി​ക്ക​ൽ​പ്പോ​ലും അ​വ​ർ ആ​യാ​സ​പ്പെ​ട്ടി​ല്ല. അ​നു​സ്യൂ​തം കു​തി​ക്കു​ന്ന ഒ​രു സൂ​പ്പ​ർ കാ​റി​ന്‍റേ​തി​നു സ​മാ​ന വേ​ഗ​ത്തി​ലാ​യി​രു​ന്നു എ​ല്ലാ​യ്പ്പോ​ഴും രോ​ഹി​ത് ശ​ർ​മ്മ​യു​ടെ ബാ​റ്റി​ങ്. അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രാ​യ ടെ​സ്റ്റി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ൽ നി​ന്ന് രോ​ഹി​ത്തി​നെ ഒ​ഴി​വാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ത​ന്‍റെ ബാ​റ്റി​ങ്ങി​ലൂ​ടെ ടീ​മി​ൽ തി​രി​ച്ചു​വി​ളി​ക്ക​ണ​മെ​ന്ന അ​വ​കാ​ശ​വാ​ദം രോ​ഹി​ത് മു​ന്നി​ൽ​വ​യ്ക്കു​ന്നു. കാ​ലാ​വ​സ്ഥ​യ്ക്ക് അ​നു​സൃ​ത​മാ​യി ക​ളി​ച്ച​തു​കൊ​ണ്ട് മാ​ത്ര​മ​ല്ല പി​ച്ചു​മാ​യി ഇ​ണ​ങ്ങി​യ​തു കൂ​ടി കൊ​ണ്ടാ​ണ​ത്. ര​ണ്ടു വ്യ​ത്യ​സ്ത ഫോ​ർ​മാ​റ്റു​ക​ളി​ലാ​യി ര​ണ്ടു സെ​ഞ്ച്വ​റി​ക​ൾ നേ​ടി​യ ഒ​രു ക​ളി​ക്കാ​ര​ൻ ക്രി​ക്ക​റ്റി​ന്‍റെ ദീ​ർ​ഘ​മേ​റി​യ രൂ​പ​ത്തി​നും ത​യാ​റാ​യെ​ന്നാ​ണ് അ​ർ​ത്ഥം. ജി​മ്മി ആ​ൻ​ഡേ​ഴ്സ​നും സ്റ്റ്യു​വ​ർ​ട്ട് ബ്രോ​ഡും വ​രു​ന്ന​തി​ലൂ​ടെ ടെ​സ്റ്റി​ൽ ഇം​ഗ്ല​ണ്ടി​ന്‍റെ ബൗ​ളി​ങ് നി​ര വ്യ​ത്യ​സ്ത​മാ​കു​മെ​ന്ന​ത് തീ​ർ​ച്ച​യാ​ണ്. എ​ന്നാ​ൽ ടെ​സ്റ്റി​ൽ ബാ​റ്റി​ങ്ങി​ൽ താ​ഴെ​യി​റ​ങ്ങി​യാ​ണ് രോ​ഹി​ത് ക​ളി​ക്കു​ന്ന​ത്. അ​തി​നാ​ൽ​ത്ത​ന്നെ ബ്രോ​ഡി​ന്‍റെ​യും ആ​ൻ​ഡേ​ഴ്സ​ന്‍റെ​യും ന്യൂ​ബോ​ൾആ​ക്ര​മ​ണ​ങ്ങ​ളെ രോ​ഹി​ത്തി​ന് നേ​രി​ടേ​ണ്ടി​വ​രി​ല്ല. 

ടെ​സ്റ്റ് ടീ​മി​ൽ ഇ​ട​ത്തി​ന് അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ച്ച മ​റ്റൊ​രാ​ൾ കു​ൽ​ദീ​പ് യാ​ദ​വാ​ണ്. ഇ​ന്ത്യ​ൻ ബാ​റ്റി​ങ്ങി​നെ എ​ങ്ങ​നെ നേ​രി​ടു​മെ​ന്ന​തി​നെ​ക്കാ​ൾ കു​ൽ​ദീ​പി​നെ ത​ട​യു​മെ​ന്ന​താ​വും ഇം​ഗ്ലി​ഷ് ക്രി​ക്ക​റ്റ് വി​ദ​ഗ്ധ​രു​ടെ ത​ല​പു​ക​യ്ക്കു​ന്ന കാ​ര്യം. ജോ​സ് ബ​ട്ട്ല​റെ ഒ​ഴി​ച്ചു​നി​ർ​ത്തി​യാ​ൽ മ​റ്റു ഇം​ഗ്ലി​ഷ് ബാ​റ്റ്സ്മാ​ൻ​മാ​രെ​ല്ലാം കു​ൽ​ദീ​പി​ന്‍റെ പ​ന്ത് എ​ങ്ങോ​ട്ട് തി​രി​യു​മെ​ന്നു ധാ​ര​ണ​യി​ല്ലാ​തെ ക​ളി​ക്കു​ന്ന​തു​പോ​ലെ തോ​ന്നി. നി​ശ്ചി​ത ഓ​വ​ർ ക്രി​ക്ക​റ്റി​ൽ ആ​റു വി​ക്ക​റ്റ് വീ​ഴ്ത്തു​ന്ന​ത് 150 റ​ൺ​സി​ലേ​റെ സ്കോ​ർ ചെ​യ്യു​ന്ന​തി​ന് തു​ല്യ​മാ​ണ്. രോ​ഹി​ത് ശ​ർ​മ്മ​യു​ടെ സെ​ഞ്ച്വ​റി​ക​ളെ പോ​ലെ ര​ണ്ടു ത​വ​ണ അ​ഞ്ചു വി​ക്ക​റ്റ് നേ​ടി​യ കു​ൽ​ദീ​പി​നും ടെ​സ്റ്റി​ൽ പ​ച്ച​ക്കൊ​ടി കാ​ട്ടാ​ൻ സെ​ല​ക്റ്റ​ർ​മാ​രെ പ്രേ​രി​പ്പി​ക്കും. ചൂ​ടു​ള്ള കാ​ലാ​വ​സ്ഥ തു​ട​രു​ക​യും പി​ച്ച് കൂ​ടു​ത​ൽ വ​ര​ണ്ട​താ​വു​ക​യും ചെ​യ്യു​മ്പോ​ൾ തു​ട​ക്ക​ത്തി​ൽ ത​ന്നെ​യാ​വും സ്പി​ന്നി​ന് ആ​നു​കൂ​ല്യം ല​ഭി​ക്കു​ക. ഇ​തു സെ​ല​ക്റ്റ​ർ​മാ​രെ സ​ന്തോ​ഷി​പ്പി​ക്കു​ന്ന ത​ല​വേ​ദ​ന​യാ​ണ്. എ​ന്നാ​ൽ ഉ​ജ്ജ്വ​ല​മാ​യി ക​ളി​ക്കു​ന്ന ഇ​ന്ത്യ​ൻ ടീ​മി​നെ എ​ങ്ങ​നെ ചെ​റു​ക്കു​മെ​ന്ന അ​തി​ലും വ​ലി​യ ത​ല​വേ​ദ​ന‌​യാ​ണ് ഇം​ഗ്ല​ണ്ടി​നു​ള്ള​ത്. എ​ത്ര​യും വേ​ഗം അ​വ​ർ ഉ​ത്ത​ര​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ല്ലെ​ങ്കി​ൽ ട്വ​ന്‍റി20​യു​ടെ വി​ധി ത​ന്നെ​യാ​യി​രി​ക്കും ഏ​ക​ദി​ന ക്രി​ക്ക​റ്റ് പ​ര​മ്പ​ര​യ്ക്കും. 
Professional Management Group / ESP


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top