24
February 2019 - 4:27 am IST
Flash News
Archives

Kerala

state-vice-president

അഭിമന്യുവിന്‍റെ കൊലപാതകം; പോപ്പുലർ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്‍റിനെ ചോദ്യം ചെയ്യുന്നു

Published:14 July 2018

മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ. നേതാവ് അഭിമന്യുവിനെകൊല ചെയ്ത കേസില്‍ പോപുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.എച്ച്. നാസറിനെ പൊീസ് ചോദ്യം ചെയ്യുന്നു. വ്യാഴാഴ്ച രാത്രി വൈകി മുളന്തുരുത്തിയിലെ വീട്ടില്‍നിന്നാണ് പിടികൂടിയത്

കൊച്ചി:മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ. നേതാവ് അഭിമന്യുവിനെകൊല ചെയ്ത കേസില്‍ പോപുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.എച്ച്. നാസറിനെ പൊലീസ് ചോദ്യം ചെയ്യുന്നു. വ്യാഴാഴ്ച രാത്രി വൈകി മുളന്തുരുത്തിയിലെ വീട്ടില്‍നിന്നാണ് പിടികൂടിയത്. ഇയാളുടെ വീട്ടില്‍ ആലുവപൊലീസ് നടത്തിയ തിരച്ചിൽ ചില രേഖകൾ കണ്ടെത്തിയിരുന്നു.

മൂവാറ്റുപുഴയിലെ രഹസ്യകേന്ദ്രത്തില്‍വെച്ച് വെള്ളിയാഴ്ച പുലര്‍ച്ചെവരെ നാസറിനെ ചോദ്യംചെയ്തു. രക്തസമ്മര്‍ദം കൂടിയതിനെത്തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് ആലുവയില്‍ അറസ്റ്റുചെയ്തവരില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു നാസറിന്‍റെ വീട്ടില്‍ തിരച്ചില്‍ നടത്തിയത്പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി, ട്രഷറര്‍ പദവികളും നാസര്‍ വഹിച്ചിട്ടുണ്ട്.


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top