Subpage Banner
Subpage Banner
21
September 2018 - 2:54 pm IST
Flash News
Archives

Bollywood

vidya-balan-salary

വി​ദ്യ​യു​ടെ പ്ര​തി​ഫ​ലം

Published:14 July 2018

എ​ൻ​ടി​ആ​റി​ന്‍റെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി​യെ​ടു​ക്കു​ന്ന സി​നി​മ ഒ​രു വ​ലി​യ ചി​ത്ര​മാ​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണു ബാ​ല​യ്യ. ചി​ത്ര​ത്തി​നാ​യി ഒ​രു വി​ട്ടു​വീ​ഴ്ച്ച​യും ചെ​യ്യാ​ൻ ബാ​ല​യ്യ ത​യ്യാ​റ​ല്ല. ചി​ത്ര​ത്തി​ലേ​ക്കു താ​ര​മൂ​ല്യ​മു​ള്ള അ​ഭി​നേ​താ​ക്ക​ളെ എ​ത്തി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് അ​ദ്ദേ​ഹം.

എ​ൻ​ടി​ആ​റി​ന്‍റെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി​യെ​ടു​ക്കു​ന്ന സി​നി​മ ഒ​രു വ​ലി​യ ചി​ത്ര​മാ​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണു ബാ​ല​യ്യ. ചി​ത്ര​ത്തി​നാ​യി ഒ​രു വി​ട്ടു​വീ​ഴ്ച്ച​യും ചെ​യ്യാ​ൻ ബാ​ല​യ്യ ത​യ്യാ​റ​ല്ല. ചി​ത്ര​ത്തി​ലേ​ക്കു താ​ര​മൂ​ല്യ​മു​ള്ള അ​ഭി​നേ​താ​ക്ക​ളെ എ​ത്തി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് അ​ദ്ദേ​ഹം. ഇ​തി​നാ​യി ആ​വ​ശ്യ​പ്പെ​ടു​ന്ന പ്ര​തി​ഫ​ലം ന​ൽ​കാ​ൻ അ​ദ്ദേ​ഹം ത​യാ​റാ​കു​ന്നു​ണ്ട്. എ​ൻ​ടി​ആ​റി​ന്‍റെ ഭാ​ര്യ​യാ​യ ബ​സ​വ​താ​ര​ക​ത്തെ അ​വ​ത​രി​പ്പി​ക്കാ​ൻ പ​ല ന​ടി​മാ​രെ​യും ബാ​ല​യ്യ ആ​ലോ​ചി​ച്ചി​രു​ന്നു. എ​ന്നാ​ലി​പ്പോ​ൾ വി​ദ്യാ ബാ​ല​നാ​യി​രി​ക്കും ആ ​ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ക എ​ന്ന​താ​ണു പു​റ​ത്തു വ​രു​ന്ന വാ​ർ​ത്ത​ക​ൾ. ര​ണ്ടു കോ​ടി രൂ​പ​ പ്ര​തി​ഫ​ല​ത്തി​ലാ​ണ് ഈ ​വേ​ഷം ചെ​യ്യാ​മെ​ന്നു വി​ദ്യ സ​മ്മ​തി​ച്ചി​രി​ക്കു​ന്ന​ത്.

നി​ര​വ​ധി ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ലാ​ണ് ഈ ​വേ​ഷം ചെ​യ്യാ​മെ​ന്നു വി​ദ്യ സ​മ്മ​തി​ച്ച​ത്. ആ ​വേ​ഷ​ത്തെ​ക്കു​റി​ച്ച് ആ​ദ്യം പ​റ​ഞ്ഞ​പ്പോ​ൾ വി​ദ്യ സ​മ്മ​തി​ച്ചി​രു​ന്നി​ല്ല. സി​നി​മ​യി​ൽ വ​ള​രെ കു​റ​ച്ചു നേ​രം മാ​ത്ര​മേ വി​ദ്യ ഉ​ണ്ടാ​വു​ക​യു​ള്ളൂ. മാ​ത്ര​വു​മ​ല്ല ക​ഥാ​പാ​ത്രം അ​ത്ര ക​ൺ​വി​ൻ​സി​ങ്ങാ​യി തോ​ന്നി​യ​തു​മി​ല്ല. അ​തു​കൊ​ണ്ടു ത​ന്നെ ഈ ​ക​ഥാ​പാ​ത്രം ചെ​യ്യ​ണ​മോ എ​ന്ന കാ​ര്യ​ത്തി​ൽ താ​രം തീ​രുമാ​ന​മെ​ടു​ത്തി​രു​ന്നി​ല്ല. ഒ​ടു​വി​ൽ പ്ര​തി​ഫ​ലം ര​ണ്ടു കോ​ടി രൂ​പ​യാ​യി ഉ​യ​ർ​ത്തി​യ​തു​കൊ​ണ്ടു മാ​ത്ര​മാ​ണ് ഇ​ത്ത​ര​മൊ​രു റോ​ൾ ചെ​യ്യാ​ൻ വി​ദ്യ സ​മ്മ​തി​ച്ച​തെ​ന്നാ​ണു വി​വ​രം. തെ​ലു​ങ്കി​ൽ നി​ര​വ​ധി ന​ടി​മാ​ർ ഇ​തി​ലും കു​റ​ഞ്ഞ തു​ക​യി​ൽ അ​ഭി​ന​യി​ക്കാ​ൻ ത​യ്യാ​റാ​യി​രു​ന്നെ​ങ്കി​ലും, വി​ദ്യ ത​ന്നെ വേ​ണ​മെ​ന്നു ബാ​ല​യ്യ​യു​ടെ നി​ർ​ബ​ന്ധ​മാ​യി​രു​ന്നു. ചി​ത്ര​ത്തി​ൽ വി​ദ്യ എ​ത്തി​യാ​ൽ ദേ​ശീ​യ ത​ല​ത്തി​ൽ ത​ന്നെ ഈ ​സി​നി​മ ശ്ര​ദ്ധി​ക്ക​പ്പെ​ടു​മെ​ന്ന പ്ര​തീ​ക്ഷ​യും അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ​ക്കു​ണ്ട്. 2019 ജ​നു​വ​രി ഒ​മ്പ​തി​നാ​യി​രി​ക്കും ഈ ​സി​നി​മ തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ക. 


വാർത്തകൾ

Sign up for Newsletter



top