17
September 2021 - 12:12 am IST

Download Our Mobile App

Flash News
Archives

National

kj

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പഞ്ചാബ് സന്ദർശിക്കും; സന്ദർശനം നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്  

Published:20 June 2021

അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആം ആദ്മി പാർട്ടി  ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ പഞ്ചാബ് സന്ദർശിക്കുന്നത്.

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നാളെ പഞ്ചാബ് സന്ദർശിക്കും. അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആം ആദ്മി പാർട്ടി  ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ പഞ്ചാബ് സന്ദർശിക്കുന്നത്. അരവിന്ദ് കെജ്രിവാൾ തിങ്കളാഴ്ച്ച അമൃതസർ സന്ദർശിക്കുമെന്ന്  ആം ആദ്മി പാർട്ടി ഔദ്യോഗികമായി അറിയിച്ചു.

തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അദ്ദേഹത്തിന്റെ രണ്ടാമത്തെ സന്ദർശനമാണിത്. അരവിന്ദ് കെജ്രിവാൾ നാളെ പഞ്ചാബ് സന്ദർശിക്കും,മാറ്റം വേണമെന്ന് പഞ്ചാബ് ആഗ്രഹിക്കുന്നുവെന്നും ആം ആദ്മി പാർട്ടി ട്വീറ്റ് ചെയ്തു. മുൻ ഇൻസ്പെക്റ്റർ ജനറൽ കുൻവർ വിജയ് കെജ്രിവാളിന്റെ സാന്നിധ്യത്തിൽ പാർട്ടി അംഗത്വം സ്വീകരിക്കും. 


വാർത്തകൾ

Sign up for Newsletter



top