Subpage Banner
Subpage Banner
21
September 2018 - 4:16 pm IST
Flash News
Archives

National

narnedra modi

ട്വിറ്ററിലെ വ്യാജന്മാരെ നിയന്ത്രിച്ചതോടെ മോദിക്കും ട്രംപിനും പണി കിട്ടി

Published:14 July 2018

:പ്രധാനമന്ത്രി നരേന്ദ്ര മോഡി അടക്കമുള്ള നേതാക്കളുടെ ട്വിറ്റര്‍ ഫോളോവേഴ്‌സിന്‍റെ  എണ്ണത്തില്‍ വന്‍ ഇടിവ്. വ്യാജവും നിഷ്‌ക്രിയവുമായ അക്കൗണ്ടുകള്‍ പൂട്ടാനുള്ള ട്വിറ്റര്‍ തീരുമാനത്തിനു പിന്നാലെ പ്രധാനമന്ത്രിയുടെ സ്വകാര്യ അക്കൗണ്ട് പിന്തുടരുന്നവരില്‍ 2.84 ലക്ഷവും ഔദ്യോഗിക അക്കൗണ്ടില്‍ 1.40 ലക്ഷം പേരുടെയും ഇടിവാണുണ്ടായത്.

ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോഡി അടക്കമുള്ള നേതാക്കളുടെ ട്വിറ്റര്‍ ഫോളോവേഴ്‌സിന്‍റെ  എണ്ണത്തില്‍ വന്‍ ഇടിവ്. വ്യാജവും നിഷ്‌ക്രിയവുമായ അക്കൗണ്ടുകള്‍ പൂട്ടാനുള്ള ട്വിറ്റര്‍ തീരുമാനത്തിനു പിന്നാലെ പ്രധാനമന്ത്രിയുടെ സ്വകാര്യ അക്കൗണ്ട് പിന്തുടരുന്നവരില്‍ 2.84 ലക്ഷവും ഔദ്യോഗിക അക്കൗണ്ടില്‍ 1.40 ലക്ഷം പേരുടെയും ഇടിവാണുണ്ടായത്.

ഇതോടെ, മോഡിയെ പിന്തുടരുന്നവര്‍ 4.34 കോടിയില്‍നിന്നു 4.31 കോടിയായി കുറഞ്ഞു.കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ടില്‍ നിന്നും 17,503 പേരെയാണ് നഷ്ടമായത്. ശശി തരൂര്‍ 1.51 ലക്ഷം, അരവിന്ദ് കെജ്രിവാള്‍ 9155, സുഷമ സ്വരാജ് 74132, അമിത് ഷാ 33363 എന്നിങ്ങനെ നീളുന്നു ഫോളോവേഴ്‌സിന്‍റെ എണ്ണം കുത്തനെ കുറയുകയാണ്.

ലോകത്ത് ഏറ്റവും കൂടുതല്‍ പിന്തുടരുന്ന രാഷ്ട്രത്തലവനായ അമെരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ അവസ്ഥയും മറിച്ചല്ല. 5.3 കോടി ഫോളോവേഴ്‌സുള്ള ട്രംപിന്‍റെ അക്കൗണ്ടില്‍ നിന്നും ഒരു ലക്ഷം പേരെയാണു ട്വിറ്റര്‍ ഒഴിവാക്കിയത്. അമെരിക്കൻ മുന്‍ പ്രസിഡന്‍റ്  ബറാക് ഒബാമയ്ക്ക് (10.4 കോടി) നാലു ലക്ഷം പേരെ നഷ്ടപ്പെട്ടു. നേരത്തേ പുറത്തുവന്ന ട്വിറ്റര്‍ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ത്തന്നെ പ്രമുഖരുടെ അക്കൗണ്ടിലെ വ്യാജന്മാരുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.

വ്യാജ അക്കൗണ്ടുകളുടെ വര്‍ധന കാരണം കഴിഞ്ഞ രണ്ട് മാസത്തിനിടെ ഏഴ് കോടി അക്കൗണ്ടുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. ട്വിറ്ററില്‍ വ്യാപകമായി പ്രചരിക്കുന്ന വ്യാജ ഉള്ളടക്കങ്ങളും അപവാദ പ്രചരണങ്ങളും തടയുന്നതിനായുള്ള നടപടികളുടെ ഭാഗമായാണ് കോടിക്കണക്കിന് അക്കൗണ്ടുകളെ നീക്കം ചെയ്തത്.

 


വാർത്തകൾ

Sign up for Newsletter



top