17
September 2021 - 12:07 am IST

Download Our Mobile App

Flash News
Archives

Kerala

Akkeeraman Kalidasa Bhattathiri, Kerala Temple

ഭക്തജനങ്ങളെ ക്ഷേത്രങ്ങളിൽ പ്രവേശിപ്പിക്കണം: അക്കീരമൺ

Published:20 June 2021

അഖില കേരള ശാന്തി ക്ഷേമ യൂണിയൻ സംസ്ഥാന തല ഗൂഗിൾ മീറ്റിംഗ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോട്ടയം: ലോക്ക് ഡൗൺ ഭാഗികമായി പിൻവലിച്ച സാഹചര്യത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ക്ഷേത്രങ്ങളിൽ ഭക്തജനങ്ങളെ പ്രവേശിപ്പിക്കാത്തത് ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയാണന്ന് തന്ത്രി അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട് പറഞ്ഞു. അഖില കേരള ശാന്തി ക്ഷേമ യൂണിയൻ സംസ്ഥാന തല ഗൂഗിൾ മീറ്റിംഗ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന പ്രസിഡന്റ് ഹരികുമാർ നമ്പൂതിരി അധ്യക്ഷത വഹിച്ചു. യോഗക്ഷേമസഭ സംസ്ഥാന വൈസ് പ്രസിഡൻ്റ് മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ ജനറൽ സെക്രട്ടറി എ.എസ് കൃഷ്ണൻ നമ്പൂതിരി, വി.എസ് മണിക്കുട്ടൻ നമ്പൂതിരി, അഡ്വ നീരജ് നമ്പൂതിരി , പ്രൊഫ.സതീഷ് പോറ്റി, മധു മരങ്ങാട് എന്നിവർ പ്രസംഗിച്ചു. അടുത്ത മാർച്ച് മാസത്തോടു കൂടി സംസ്ഥാനത്തെ സ്വകാര്യ ക്ഷേത്ര പൂജാരിമാരെ ക്ഷേമനിധിയിൽ അംഗത്വം എടുപ്പിക്കുവാനും യുണിയൻ പ്രവർത്തനം ശക്തമാക്കുവാനും, ഓണക്കാലത്ത് യൂണിയൻ അംഗങ്ങൾക്ക് സഹായധനം നൽകുവാൻ നിധി രൂപികരിക്കുവാനും തീരുമാനിച്ചു.


വാർത്തകൾ

Sign up for Newsletter



top