19
September 2021 - 6:59 pm IST

Download Our Mobile App

Flash News
Archives

Others

WMF, Covid Death Family, Covid 19, Jappan

കൊവിഡ് മൂലം മരണപ്പെട്ട രമേശൻ്റെ കുടുംബത്തിന് കൈത്താങ്ങായി WMF ജപ്പാൻ ഘടകം

Published:27 June 2021

ഈ സാഹചര്യത്തിൽ കോവിഡ് മൂലം കുടുംബനാഥൻ മരണപ്പെട്ട് വരുമാനം നഷ്ടപ്പെട്ട നിർധന കുടുംബത്തിനെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ WMF ജപ്പാൻ ഘടകം തയ്യാറായി വരികയായിരുന്നു

കൂലി പണിക്കാരനായിരുന്ന എടക്കാട്ടുവയൽ ഗ്രാമ പഞ്ചായത്തിൽ 12-ാം വാർഡിൽ  മാരിപ്പടവിൽ രമേശൻ ഒരു മാസം മുമ്പാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. വിവിധ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന രമേശൻ്റെ ഭാര്യ ശോഭന നിത്യേന മരുന്നു കഴിച്ച് കൊണ്ടിരിക്കുകയാണ്.  ഇവർക്ക് മൂന്ന് മക്കളിൽ 26 ഉം, 32 ഉ വയസുള്ള രണ്ട് പേർ ഓട്ടിസം ബാധിച്ചവരുമാണ്. നിർധനരായ ഈ കുടുംബത്തിൻ്റെ ഏക അത്താണി ആയിരുന്നു രമേശൻ. ഓട്ടിസം ബാധിച്ച കുട്ടികളെ സന്ദർശിച്ച WMF പ്രവർത്തകരുടെ കണ്ണുകൾ ഈറനണിയിച്ചു. 

ഈ സാഹചര്യത്തിൽ കോവിഡ് മൂലം കുടുംബനാഥൻ മരണപ്പെട്ട് വരുമാനം നഷ്ടപ്പെട്ട നിർധന കുടുംബത്തിനെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ WMF ജപ്പാൻ ഘടകം തയ്യാറായി വരികയായിരുന്നു. വൈ.എം.സി.എ യുടെയും എടക്കാട്ടുവയൽ ഗ്രാമ പഞ്ചായത്തിൻ്റെയും സഹായത്തോടെയാണ് തീർത്തും അർഹരായ കുടുംബത്തെ കണ്ടെത്തിയത്. WMF ജപ്പാൻ ഘടകം പ്രസിഡന്റ് സുനീഷ് പാറക്കൽ, കോർഡിനേറ്റർ  ബിജു പോൾ എന്നിവരുടെ നേതൃത്വത്തിൽ നൽകിയ സഹായം എടക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ.ജയകുമാർ, വാർഡ് മെമ്പർ സുചിത്ര സുരേഷ് എന്നിവരുടെ സാന്നിധ്യത്തിൽ മരണപ്പെട്ട രമേശൻ്റെ ഭാര്യ ശോഭനക്ക് കൈമാറി.

WMF ഗ്ലോബൽ ചാരിറ്റി കോർഡിനേറ്റർ റഫീഖ് മരക്കാർ, കേരള സ്റ്റേറ്റ് പ്രസിഡൻ്റ് വി.എം.സിദ്ധീഖ്, വൈ.എം.സി.എ അംഗവും WMF എറണാകുളം ജില്ലാ ഘടകം അംഗവുമായ പോൾ പി തോപ്പിൽ, വൈ.എം.സി.എ പ്രതിനിധികളായ ഡോ.ജോജു ടി അമ്പാടൻ, ജോർജ് മാളികയിൽ തുടങ്ങിയവർ പങ്കെടുത്തു.


വാർത്തകൾ

Sign up for Newsletter



top