Subpage Banner
Subpage Banner
20
September 2018 - 2:45 am IST
Flash News
Archives

Trends

whatsapp-new

വാട്സ്ആപ്പിൽ ഫോർവേഡെഡ് മെസ്സേജുകൾ തിരിച്ചറിയാം

Published:14 July 2018

ഫോ​ര്‍വേ​ഡ​ഡ് മെ​സേ​ജു​ക​ള്‍ക്കൊ​പ്പം ഫോ​ര്‍വേ​ഡ​ഡ് എ​ന്ന ടാ​ഗും ഇ​നി ഉ​ണ്ടാ​കും. സ​ന്ദേ​ശ​ത്തി​നു മു​ക​ളി​ലാ​യി ഇ​വ കാ​ണി​ക്കും.വ്യ​ക്തി​പ​ര​മാ​യി അ​യ​ക്കു​ന്ന മെ​സേ​ജു​ക​ളും ഫോ​ര്‍വേ​ഡ​ഡ് മെ​സേ​ജു​ക​ളും ത​മ്മി​ല്‍ തി​രി​ച്ച​റി​യാ​നാ​ണു​ള്ള എ​ളു​പ്പ മാ​ർ​ഗ​മാ​ണി​ത്. വാ​ട്ട്‌​സ​പ്പി​ല്‍ വ്യാ​പ​ക​മാ​യി വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ള്‍ പ്ര​ച​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പു​തി​യ ഫീ​ച്ച​ര്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്

ഒ​ട്ടു മി​ക്ക വാ​ട്സ​പ്പ് ഗ്രൂ​പ്പു​ക​ളി​ലും ഫോ​ർ​വേ​ഡ​ഡ് മെ​സേ​ജു​ക​ളു​ടെ പ്ര​ള​യ​മാ​ണ്. വ​ലി​യ സ​ന്ദേ​ശ​ങ്ങ​ൾ വ​രു​മ്പോ​ൾ വാ​യി​ച്ചു നോ​ക്കാ​ൻ മ​ടി​യു​ള്ള​വ​ർ സാ​ധാ​ര​ണ ഫോ​ർ​വേ​ഡ് ചെ​യ്യു​ന്ന​താ​ണ് എ​ളു​പ്പ​മാ​ർ​ഗം. മാ​ത്ര​വു​മ​ല്ല ഇ​ത്ത​ര​ത്തി​ൽ ഫോ​ർ​വേ​ഡ് ചെ​യ്യു​ന്ന സ​ന്ദേ​ശ​ങ്ങ​ൾ സ​ത്യ​മാ​ണോ, അ​സ​ത്യ​മാ​ണോ എ​ന്നു തി​രി​ച്ച​റി​യാ​നും മാ​ർ​ഗ​ങ്ങ​ളൊ​ന്നു​മി​ല്ല. ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വാ​ട്സ​പ്പ് ഫോ​ർ​വേ​ഡ് മെ​സേ​ജ് ഇ​ൻ​ഡി​ക്കേ​റ്റ​ർ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്. 

വാ​ട്ട്‌​സ്ആ​പ്പി​ല്‍ ല​ഭി​ക്കു​ന്ന മെ​സേ​ജു​ക​ള്‍ ഫോ​ര്‍വേ​ഡ​ഡ് മെ​സേ​ജ് ആ​ണെ​ങ്കി​ല്‍ അ​ത് ഉ​പ​യോ​ക്താ​വി​നെ അ​റി​യി​ക്കു​ന്ന പു​തി​യ ഫീ​ച്ച​റാ​ണ് ഇ​ത്. ഫോ​ര്‍വേ​ഡ​ഡ് മെ​സേ​ജു​ക​ള്‍ക്കൊ​പ്പം ഫോ​ര്‍വേ​ഡ​ഡ് എ​ന്ന ടാ​ഗും ഇ​നി ഉ​ണ്ടാ​കും. സ​ന്ദേ​ശ​ത്തി​നു മു​ക​ളി​ലാ​യി ഇ​വ കാ​ണി​ക്കും. കു​റ​ച്ചു​ദി​വ​സ​ങ്ങ​ൾ​ക്ക​കം ത​ന്നെ ഇ​തു നി​ല​വി​ൽ. ഇ​പ്പോ​ൾ ത​ന്നെ ചി​ല ഫോ​ണു​ക​ളി​ൽ ഇ​വ വ​ന്നു തു​ട​ങ്ങി​യി​ട്ടു​ണ്ട്. വ്യ​ക്തി​പ​ര​മാ​യി അ​യ​ക്കു​ന്ന മെ​സേ​ജു​ക​ളും ഫോ​ര്‍വേ​ഡ​ഡ് മെ​സേ​ജു​ക​ളും ത​മ്മി​ല്‍ തി​രി​ച്ച​റി​യാ​നാ​ണു​ള്ള എ​ളു​പ്പ മാ​ർ​ഗ​മാ​ണി​ത്. വാ​ട്ട്‌​സ​പ്പി​ല്‍ വ്യാ​പ​ക​മാ​യി വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ള്‍ പ്ര​ച​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പു​തി​യ ഫീ​ച്ച​ര്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. 

ഫോ​ര്‍വേ​ഡ​ഡ് മെ​സേ​ജ് മ​റ്റൊ​രാ​ള്‍ക്ക് അ​യ​ച്ച് കൊ​ടു​ക്കു​ന്ന​തി​നു മു​ന്‍പ് ര​ണ്ടു വ​ട്ടം ചി​ന്തി​ക്ക​ണ​മെ​ന്ന സ​ന്ദേ​ശ​മാ​ണ് വാ​ട്ട്‌​സ്ആ​പ്പ് ഉ​പ​യോ​ക്താ​ക്ക​ളി​ലേ​ക്ക് എ​ത്തി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ളെ എ​ങ്ങ​നെ തി​രി​ച്ച​റി​യാം എ​ന്ന് വി​ശ​ദീ​ക​രി​ക്കു​ന്ന പ​ര​സ്യം മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു.  എ​ല്ലാ ത​ര​ത്തി​ലും വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ക എ​ന്ന​താ​ണ് വാ​ട്ട്‌​സ്പ്പിന്‍റെ ന​യം.

 


വാർത്തകൾ

Sign up for Newsletter



top