19
September 2021 - 7:40 pm IST

Download Our Mobile App

Flash News
Archives

Exclusive

Treasury error

ഒ​രു മാ​സം ര​ണ്ട് ശ​മ്പ​ളം: ട്ര​ഷ​റി​യി​ൽ വീ​ണ്ടും പി​ഴ​വ്

Published:02 July 2021

# എം.​ബി. സ​ന്തോ​ഷ്

സോ​ഫ്റ്റ്‌​വെ​യ​ർ പി​ഴ​യാ​ണ് കാ​ര​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. കോ​ഴി​ക്കോ​ട് അ​ഡീ​ഷ​ണ​ൽ സ​ബ് ട്ര​ഷ​റി​യി​ൽ സ​മ​ർ​പ്പി​ച്ച ബി​ല്ലി​ലാ​ണ് ഈ ​വീ​ഴ്ച. ഇ​ര​ട്ട​ശ​മ്പ​ളം ല​ഭി​ച്ച​വ​ർ അ​റി​യി​ച്ച​പ്പോ​ൾ മാ​ത്ര​മാ​ണ് അ​ധി​കൃ​ത​ർ ഈ ​വീ​ഴ്ച തി​രി​ച്ച​റി​ഞ്ഞ​ത്.

തി​രു​വ​ന​ന്ത​പു​രം: കോ​ഴി​ക്കോ​ട്ട് 805 പൊ​ലീ​സു​കാ​ർ​ക്ക് ഒ​രു മാ​സം ര​ണ്ട് ശ​മ്പ​ളം! ശ​മ്പ​ളം മാ​ത്ര​മ​ല്ല, ശ​മ്പ​ള പ​രി​ഷ്ക​ര​ണ​ത്തി​ന്‍റെ ഫ​ല​മാ​യു​ള്ള കു​ടി​ശി​ക ഉ​ൾ​പ്പെ​ടെ ഇ​തോ​ടൊ​പ്പം ര​ണ്ടു ത​വ​ണ കി​ട്ടി. സോ​ഫ്റ്റ്‌​വെ​യ​ർ പി​ഴ​യാ​ണ് കാ​ര​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. കോ​ഴി​ക്കോ​ട് അ​ഡീ​ഷ​ണ​ൽ സ​ബ് ട്ര​ഷ​റി​യി​ൽ സ​മ​ർ​പ്പി​ച്ച ബി​ല്ലി​ലാ​ണ് ഈ ​വീ​ഴ്ച. ഇ​ര​ട്ട​ശ​മ്പ​ളം ല​ഭി​ച്ച​വ​ർ അ​റി​യി​ച്ച​പ്പോ​ൾ മാ​ത്ര​മാ​ണ് അ​ധി​കൃ​ത​ർ ഈ ​വീ​ഴ്ച തി​രി​ച്ച​റി​ഞ്ഞ​ത്.

അ​തീ​വ ഗൗ​ര​വ​മു​ള്ള ഈ ​സം​ഭ​വം ട്ര​ഷ​റി വ​കു​പ്പ് അ​ധി​കൃ​ത​ർ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ, അ​തെ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ൾ "ഓ​ർ​മ വ​രു​ന്നി​ല്ലെ'​ന്നാ​യി​രു​ന്നു വ​കു​പ്പ് ഡ​യ​റ​ക്‌​ട​ർ എ.​എം. ജാ​ഫ​റി​ന്‍റെ പ്ര​തി​ക​ര​ണം.

കോ​ഴി​ക്കോ​ട് സി​റ്റി പൊ​ലീ​സ് ക​മ്മി​ഷ​ണ​ർ ഓ​ഫീ​സി​ലെ അ​ക്കൗ​ണ്ട്സ് ഓ​ഫീ​സ​ർ അ​വി​ട​ത്തെ അ​ഡീ​ഷ​ണ​ൽ സ​ബ് ട്ര​ഷ​റി ഓ​ഫീ​സ​ർ​ക്ക് ശ​മ്പ​ള ബി​ൽ ഇ- ​സ​ബ്മി​ഷ​ൻ ന​ട​ത്തി. അ​തി​ൽ "എ​റ​ർ' എ​ന്ന് ക​ണ്ട​തി​നെ തു​ട​ർ​ന്ന് 805 പേ​രു​ടെ ശ​മ്പ​ള​ബി​ൽ ഒ​രു​മി​ച്ച് പോ​യ​തി​നാ​ലാ​വും എ​ന്ന് ക​രു​തി ഈ ​ബി​ൽ വി​ഭ​ജി​ച്ച് ര​ണ്ടാ​യി വീ​ണ്ടും ഇ- ​സ​ബ്മി​ഷ​ൻ ന​ട​ത്തി. നേ​ര​ത്തെ, ശ​മ്പ​ള​ബി​ല്ലു​ക​ൾ നേ​രി​ട്ട് ട്ര​ഷ​റി ഓ​ഫീ​സി​ലെ​ത്തി​ച്ച് ന​ൽ​കു​ക​യാ​യി​രു​ന്നു. ട്ര​ഷ​റി ആ​ധു​നി​ക​വ​ത്ക​ര​ണ​ത്തെ തു​ട​ർ​ന്ന് ഒ​രു വ​ർ​ഷ​മാ​യി ഓ​ൺ​ലൈ​ൻ മു​ഖേ​ന​യാ​ണ് ബി​ല്ലു​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​ത്. ഇ​ങ്ങ​നെ ബി​ല്ലു​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നെ​യാ​ണ് ഇ- ​സ​ബ്മി​ഷ​ൻ എ​ന്നു​പ​റ​യു​ന്ന​ത്.

പൊ​ലീ​സ് അ​ക്കൗ​ണ്ട്സ് ഓ​ഫീ​സ​ർ​ക്ക് "എ​റ​ർ' എ​ന്നു കാ​ണി​ച്ച​തു​ൾ​പ്പെ​ടെ മൂ​ന്നു ബി​ല്ലു​ക​ളും കോ​ഴി​ക്കോ​ട് അ​ഡി​ഷ​ണ​ൽ സ​ബ് ട്ര​ഷ​റി ഓ​ഫീ​സ​ർ​ക്ക് ല​ഭി​ച്ചു. സാ​ധാ​ര​ണ ഗ​തി​യി​ൽ ബി​ല്ല് കി​ട്ടി​യാ​ൽ അ​തി​ന്‍റെ ആ​ധി​കാ​രി​ക​ത​യേ ട്ര​ഷ​റി ഓ​ഫീ​സ​ർ​ക്ക് നോ​ക്കാ​നാ​വൂ. ഈ ​ബി​ല്ലു​ക​ളി​ൽ അ​തെ​ല്ലാം കൃ​ത്യ​മാ​യി​രു​ന്നു. പൊ​ലീ​സ്, ആ​രോ​ഗ്യം ഉ​ൾ​പ്പെ​ടെ കൊ​വി​ഡ് മു​ൻ​നി​ര പോ​രാ​ളി​ക​ളു​ടെ ശ​മ്പ​ള ബി​ൽ ഒ​രു കാ​ര​ണ​വ​ശാ​ലും പാ​സാ​ക്കാ​തി​രി​ക്കാ​നു​മാ​വി​ല്ല. ശ​മ്പ​ള പ​രി​ഷ്ക​ര​ണ കു​ടി​ശി​ക ഉ​ൾ​പ്പെ​ടെ തു​ക ക​ഴി​ഞ്ഞ മാ​സ​ത്തെ ശ​മ്പ​ള ബി​ല്ലി​ൽ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ ഓ​രോ​രു​ത്ത​രു​ടെ​യും അ​ക്കൗ​ണ്ടി​ലേ​ക്ക് ഉ​യ​ർ​ന്ന തു​ക പോ​യ​ത് സ്വാ​ഭാ​വി​ക​മാ​ണെ​ന്നാ​ണ് ക​രു​തി​യ​ത്.

ക​ഴി​ഞ്ഞ ജൂ​ൺ ഒ​ന്നി​ന് ന​ട​ന്ന ഈ ​സം​ഭ​വ​ത്തി​ൽ ഇ​പ്പോ​ഴും എ​ങ്ങ​നെ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന ആ​ശ​യ​ക്കു​ഴ​പ്പം തു​ട​രു​ക​യാ​ണ്. ഈ ​പൊ​ലീ​സു​കാ​രു​ടെ "പെ​ൻ' ന​മ്പ​ർ (സ്ഥി​രം തൊ​ഴി​ൽ ന​മ്പ​ർ) കാ​ട്ടി ശ​മ്പ​ള സോ​ഫ്റ്റ്‌​വെ​യ​റാ​യ "സ്പാ​ർ​ക്കി'​ൽ നി​ന്ന് കോ​ഴി​ക്കോ​ട് പൊ​ലീ​സ് ക​മ്മി​ഷ​ണ​ർ ഓ​ഫീ​സി​ലെ അ​ക്കൗ​ണ്ട്സ് ഓ​ഫീ​സ​ർ​ക്കും കോ​ഴി​ക്കോ​ട് അ​ഡീ​ഷ​ണ​ൽ ട്ര​ഷ​റി ഓ​ഫീ​സ​ർ​ക്കും ഈ ​മാ​സ​ത്തെ ശ​മ്പ​ളം ന​ൽ​കേ​ണ്ട​തി​ല്ലെ​ന്ന അ​റി​യി​പ്പ് ല​ഭി​ച്ചി​ട്ടു​ണ്ട്. അ​ത് ക​ഴി​ഞ്ഞ മാ​സ​മേ ല​ഭി​ച്ച​തി​നാ​ൽ പൊ​ലീ​സു​കാ​ർ​ക്കും പ​രാ​തി​യി​ല്ല. സോ​ഫ്റ്റ്‌​വെ​യ​ർ പി​ഴ​വ് ആ​വ​ർ​ത്തി​ക്കു​മ്പോ​ൾ സ​ർ​ക്കാ​രി​നാ​ണ് ന​ഷ്ടം.

വ​ഞ്ചി​യൂ​ർ സ​ബ് ട്ര​ഷ​റി​യി​ലെ ത​ട്ടി​പ്പ് "മെ​ട്രൊ വാ​ർ​ത്ത'​യാ​ണ് പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​ത്. അ​തി​നു​ശേ​ഷം ട്ര​ഷ​റി സോ​ഫ്റ്റ്‌​വെ​യ​റി​ൽ പോ​രാ​യ്മ പ​രി​ഹ​രി​ച്ചെ​ന്നും പു​തി​യ സെ​ർ​വ​ർ വ​ന്ന​തോ​ടെ എ​ല്ലാ പ്ര​ശ്ന​ങ്ങ​ളും പ​രി​ഹ​രി​ച്ചെ​ന്നും അ​വ​കാ​ശ​പ്പെ​ടു​ന്ന​തി​നി​ട​യി​ലാ​ണ് പു​തി​യ വീ​ഴ്ച.


വാർത്തകൾ

Sign up for Newsletter



top