19
September 2021 - 7:53 pm IST

Download Our Mobile App

Flash News
Archives

Gossip

പൃഥ്വിരാജ് ചിത്രത്തിലെ നായികയെ കള്ളപ്പണകേസില്‍ ചോദ്യം ചെയ്യാന്‍ ഈഡി

Published:02 July 2021

നടിയുടെ ബാങ്ക് അക്കൗണ്ടില്‍ ഒന്നര കോടി രൂപയുടെ വിദേശപണമിടപാട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇത് രണ്ടാം തവണയാണ് നടിയെ ചോദ്യം ചെയ്യാന്‍ വിളിക്കുന്നത്.

പ്രമുഖനടിയും മോഡലുമായ യാമി ഗൗതത്തെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചോദ്യം ചെയ്യും. ദീപന്‍ പൃഥ്വിരാജിനെ നായകനാക്കി ചെയ്ത ഹീറോ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും ഏറെ പരിചിതയായ നടിയാണ് യാമി ഗൗതം. ഫെമ ലംഘിച്ചുവെന്നാരോപിച്ചാണ്  നടിക്ക് സമന്‍സ് അയച്ചിരിക്കുന്നത്.

 നടിയുടെ ബാങ്ക് അക്കൗണ്ടില്‍ ഒന്നര കോടി രൂപയുടെ വിദേശപണമിടപാട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇത് രണ്ടാം തവണയാണ് നടിയെ ചോദ്യം ചെയ്യാന്‍ വിളിക്കുന്നത്.

കാബില്‍, ബദ്‌ലാപൂര്‍, വിക്കി ഡോണര്‍ തുടങ്ങി നിരവധി സിനിമകളിലും പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള താരത്തിന്റെ വിവാഹം അടുത്തിടെയാണ് കഴിഞ്ഞത്.
 


വാർത്തകൾ

Sign up for Newsletter



top