19
September 2021 - 6:44 pm IST

Download Our Mobile App

Flash News
Archives

Others

WMF, Pravasi, Latest News

WMF ഗ്ലോബൽ ജോയിന്റ് സെക്രട്ടറി വർഗീസ് ഫിലിപ്പോസിനു ഇനി ജന്മനാട്ടിൽ അന്ത്യവിശ്രമം

Published:04 July 2021

നോർക്ക റൂട്സ് ഒരുക്കിയ പ്രത്യേക വാഹനത്തിൽ മൃതദേഹം അദ്ദേഹത്തിന്റെ ജന്മനാടായ അടിമാലിക്കടുത്ത് തോപ്രാംകുടിയിൽ എത്തിച്ചു.

ജൂൺ 22 നു ഉഗാണ്ടയിൽ വച്ച്  ഹൃദയാഘാതം മൂലം അന്തരിച്ച വേൾഡ് മലയാളി ഫെഡറേഷർ (WMF) ഗ്ലോബൽ ജോയിൻറ് സെക്രട്ടറി വർഗീസ് ഫിലിപ്പോസിന്റെ (54) മൃതദേഹം നാട്ടിലെത്തിച്ചു. മൃതദേഹം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബന്ധുക്കളും വേൾഡ് മലയാളി ഫെഡറേഷൻ പ്രതിനിധികളും ചേർന്ന് ഏറ്റുവാങ്ങി. നോർക്ക റൂട്സ് ഒരുക്കിയ പ്രത്യേക വാഹനത്തിൽ മൃതദേഹം അദ്ദേഹത്തിന്റെ ജന്മനാടായ അടിമാലിക്കടുത്ത് തോപ്രാംകുടിയിൽ എത്തിച്ചു. വേൾഡ് മലയാളീ ഫെഡറേഷൻ ഗ്ലോബൽ ക്യാബിനറ്റ് പ്രതിനിധികളും മറ്റു റീജിയണൽ, നാഷണൽ, സ്റ്റേറ്റ് പ്രതിനിധികളും മൃതദേഹത്തെ അനുഗമിക്കുകയും അന്ത്യോപചാരം അർപ്പിക്കുകയും ചെയ്തു. 

വർഗീസ് ഫിലിപ്പോസിന്റെ അകാല വേർപാട് സംഘടനക്കു നികത്താനാകാത്ത നഷ്ടമാണെന്ന് ഗ്ലോബൽ ചെയർമാൻ പ്രിൻസ് പള്ളികുന്നേൽ അദ്ദേഹത്തിന്റെ അനുശോചനകുറിപ്പിൽ പറഞ്ഞു. ഒപ്പം ഗ്ലോബൽ കോഓർഡിനേറ്റർ ഡോ. രെത്നകുമാർ, ഗ്ലോബൽ സെക്രട്ടറി  പൗലോസ് തേപ്പാല, ഗ്ലോബൽ ട്രെഷറർ  സുനിൽ എസ്.എസ്, മറ്റു ഗ്ലോബൽ ക്യാബിനറ്റ് പ്രതിനിധികൾ, ഫോറം കോർഡിനേറ്റർമാർ എന്നിവർ അനുശോചനം അറിയിച്ചു.  

2017 ൽ WMF ആഫ്രിക്കൻ റീജീയൺ കോർഡിനേറ്ററായിരുന്ന വർഗീസ് ഫിലിപ്പോസ് സ്തുത്യർഹ സേവനത്തിലൂടെ ആഫ്രിക്കയിൽ WMF സംഘടന പടത്തുയർത്തുന്നതിൽ നിസ്തുലമായ പങ്കാണ് വഹിച്ചത്. 2020 മുതൽ അദ്ദേഹം WMF ൻറെ ക്യാബിനറ്റിൽ ഗ്ലോബൽ ജോയിൻറ് സെക്രട്ടറിയായ് സജീവമായി പ്രവർത്തിച്ചു വരികയായിരുന്നു.

വാത്തികുടി സ്വദേശിയായ അദ്ദേഹം 1991 ൽ കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ നിന്നും കോമേഴ്സിൽ ബിരുദാനന്തര ബിരുദമെടുത്ത്, 1998 ൽ ഈസ്റ്റേൺ ഗ്രൂപ്പിൽ ഓഡിറ്ററായും തുടർന്ന് ഫിനാൻസ് മാനേജരായും  ജോലി ചെയ്യുകയുണ്ടായി. 2004 ൽ അദ്ദേഹം ഉഗാണ്ടയിലെ കമ്പാലയിൽ കുടുംബ സമേതം താമസമാക്കിയിരുന്നു.  ഉഗാണ്ടയിലെ പ്രശസ്തമായ പുഷ്പ കയറ്റുമതി കമ്പനിയിൽ ജനറൽ മാനേജരായി ജോലി ചെയ്തു വരികയായിരുന്നു. അദ്ദേഹത്തിൻറെ സഹധർമ്മിണി ഹണി വർഗീസ്, മകൻ ഉഗാണ്ടയിൽ മെഡിക്കൽ വിദ്യാർത്ഥിയായ അലൻ വർഗീസ്, മകൾ വിദ്യാർത്ഥിനിയായ ലവീന വർഗീസ്.


വാർത്തകൾ

Sign up for Newsletter



top