19
September 2021 - 7:52 pm IST

Download Our Mobile App

Flash News
Archives

Football

neymar.jpg

കണ്ണീരണിഞ്ഞ് നെയ്മർ, ചേർത്തുനിർത്തി മെസി; ഹൃദ്യം ഈ വിഡിയോ

Published:11 July 2021

മത്സരാവേശത്തിനിടെയിലും ശ്രദ്ധ നേടിയ മറ്റൊരു ദൃശ്യമാണിപ്പോൾ ഏവരുടെയും മനം കവരുന്നത്. മിഴി നിറഞ്ഞു നില്‍ക്കുന്ന നെയ്മറെ സ്‌നേഹത്തോടെ ആശ്ലേഷിക്കുന്ന ലയണല്‍ മെസിയുടെ ചിത്രം.

സ്വപ്ന ഫൈനലിനൊടുവില്‍ ബ്രസീലിനെ പരാജയപ്പെടുത്തി അര്‍ജന്‍റീന കോപ്പ അമെരിക്ക സ്വന്തമാക്കി. ലോകത്തെ സാക്ഷിയാക്കി മെസിയും  കൂട്ടരും കപ്പില്‍ മുത്തമിട്ടു. മത്സരാവേശത്തിനിടെയിലും ശ്രദ്ധ നേടിയ മറ്റൊരു ദൃശ്യമാണിപ്പോൾ ഏവരുടെയും മനം കവരുന്നത്. മിഴി നിറഞ്ഞു നില്‍ക്കുന്ന നെയ്മറെ സ്‌നേഹത്തോടെ ആശ്ലേഷിക്കുന്ന ലയണല്‍ മെസിയുടെ ചിത്രം. മനോഹരമാണ് ഈ ചേര്‍ത്തു നിര്‍ത്തല്‍.

അതുകൊണ്ടുതന്നെയാണ് ഫുട്‌ബോള്‍ എന്നത് സൗഹൃദത്തിന്‍റെ പ്രതീകം കൂടിയാകുന്നത്. ഒരു ഗോളിനാണ് അര്‍ജന്‍റീനയുടെ വിജയം. എയ്ഞ്ചല്‍ ഡി മരിയ ആണ് ഗോള്‍ നേടിയെടുത്തത്. മറുവശത്ത് ഒരു തവണ പോലും പന്ത് വലയ്ക്കുള്ളിലാക്കാന്‍ നെയ്മറിനും സംഘത്തിനും സാധിച്ചില്ല. ആ വേദന നെയ്മറിന്‍റെ മുഖത്ത് വല്ലാതെ നിഴലിച്ചിരുന്നു. ആ കണ്ണുനീര്‍ കണ്ട് ബ്രസീല്‍ ആരാധകരും മിഴിനിറച്ചു.

എന്നാല്‍ സ്‌നേഹത്തോടെ തന്‍റെ പ്രിയകൂട്ടുകാരനെ മെസി ചേര്‍ത്തു നിര്‍ത്തിയപ്പോള്‍ വലിയ ആശ്വാസമാവുകയായിരുന്നു ആ ചേര്‍ത്തു നിര്‍ത്തല്‍. അര്‍ജന്‍റീനയെ തങ്ങള്‍ക്ക് ഫൈനലില്‍ എതിരാളിയായി വേണമെന്നും, ഫൈനലില്‍ അവരെ തോല്‍പ്പിച്ച് തങ്ങള്‍ക്ക് കിരീടം നേടണമെന്നും നെയ്മര്‍ പറഞ്ഞിരുന്നു. ബ്രസീലിന്‍റെ ഫൈനല്‍ പ്രവേശനത്തിന് പിന്നാലെയായിരുന്നു ഇത്. നെയ്മര്‍ നല്ല കുട്ടിയാണെന്നും എല്ലാവരും ജയിക്കാന്‍ വേണ്ടിയാണ് കളിക്കുന്നതെന്നായിരുന്നു ഇതിന് മെസി നല്‍കിയ മറുപടി.

 


വാർത്തകൾ

Sign up for Newsletter



top