19
September 2021 - 8:05 pm IST

Download Our Mobile App

Gossip

priyanka.jpg

പ്രിയങ്കയും നിക്കും വൈകാതെ വേർപിരിയുമെന്ന് നടന്‍റെ പ്രവചനം; വിമർശിച്ച് സോഷ്യൽ മീഡിയ

Published:12 July 2021

നടനും നിര്‍മാതാവുമായ കമാല്‍ റാഷിദ് ഖാന്‍ ആണ് വിവാദ പ്രവചനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് വലിയ വാക്‌പോരാണ് ഇപ്പോള്‍ ട്വിറ്ററില്‍ നടന്നു കൊണ്ടിരിക്കുന്നത്.

നടി പ്രിയങ്ക ചോപ്രയും ഭർത്താവ് നിക്ക് ജൊനാസും വൈകാതെ തന്നെ വേര്‍പിരിയുമെന്ന് പ്രവചനം. നടനും നിര്‍മാതാവുമായ കമാല്‍ റാഷിദ് ഖാന്‍ ആണ് വിവാദ പ്രവചനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് വലിയ വാക്‌പോരാണ് ഇപ്പോള്‍ ട്വിറ്ററില്‍ നടന്നു കൊണ്ടിരിക്കുന്നത്. പത്ത് വര്‍ഷത്തിനകം നിക് പ്രിയങ്കയെ ഉപേക്ഷിക്കും എന്നാണ് കമാല്‍ റാഷിദ് ഖാന്‍റെ പ്രവചനം. ഇതേത്തുടർന്ന് നടനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ട്വിറ്ററല്‍ ഉയരുന്നത്.

സ്വന്തം കാര്യം നോക്കിയാല്‍ മതി മറ്റുള്ളവരുടെ സ്വകാര്യതയില്‍ ഇടപെടേണ്ടെന്നും പ്രിയങ്കയുടെ ആരാധകര്‍ പറയുന്നു. 2018 ഡിസംബര്‍ 1നാണ് പ്രിയങ്കയും നിക്കും വിവാഹിതരായത്. വിവാഹസമയത്ത് പ്രായ വ്യത്യാസത്തെ അടക്കം ചൂണ്ടിക്കാട്ടി പരിഹാസങ്ങളും അധിക്ഷേപങ്ങളും ഇവര്‍ക്ക് നേരെ എത്തിയിരുന്നു. ഇരുവരും വേഗം വിവാഹമോചിതരാവും എന്ന പ്രചാരണവും സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു. എന്നാല്‍ താരങ്ങള്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല.


വാർത്തകൾ

Sign up for Newsletter



top