19
September 2021 - 8:09 pm IST

Download Our Mobile App

Football

Euro cup

ബു​ഫ​ണി​ന്‍റെ ക​ണ്ണീ​രി​ന് ഡൊ​ണാ​രു​മ​യു​ടെ മ​റു​പ​ടി

Published:12 July 2021

# പീ​റ്റ​ര്‍ ജ​യിം​സ്

ക്രോ​സ് ബാ​റി​നു താ​ഴെ എ​തി​രാ​ളി​ക​ള്‍ക്കു മു​ന്നി​ല്‍ അ​ക്ഷോ​ഭ്യ​നാ​യി മാ​ത്രം ക​ണ്ടി​ട്ടു​ള്ള ഇ​റ്റാ​ലി​യ​ന്‍ ഇ​തി​ഹാ​സം ഗി​യാ​ന്‍ ലൂ​യി​ജി ബ​ഫ​ണ്‍ അ​വ​സാ​ന​മാ​യി ക​ളം വി​ടു​മ്പോ​ള്‍ ആ ​ക​ണ്ണു​ക​ള്‍ നി​റ​ഞ്ഞി​രു​ന്നു. നെ​യ്തു തീ​രാ​ത്ത സ്വ​പ്ന​ങ്ങ​ളു​ടെ വി​സ്മ​യ വ​ല​ക​ളോ​ടു വി​ട​പ​റ​യു​ന്ന​തി​ന്‍റെ തീ​വ്ര വേ​ദ​ന​യാ​യി​രു​ന്നി​ല്ല ബ​ഫ​ണി​ന്‍റെ ക​ണ്ണു​ക​ള്‍ നി​റ​ഞ്ഞൊ​ഴു​കി​യ​ത്.

ക്രോ​സ് ബാ​റി​നു താ​ഴെ എ​തി​രാ​ളി​ക​ള്‍ക്കു മു​ന്നി​ല്‍ അ​ക്ഷോ​ഭ്യ​നാ​യി മാ​ത്രം ക​ണ്ടി​ട്ടു​ള്ള ഇ​റ്റാ​ലി​യ​ന്‍ ഇ​തി​ഹാ​സം ഗി​യാ​ന്‍ ലൂ​യി​ജി ബ​ഫ​ണ്‍ അ​വ​സാ​ന​മാ​യി ക​ളം വി​ടു​മ്പോ​ള്‍ ആ ​ക​ണ്ണു​ക​ള്‍ നി​റ​ഞ്ഞി​രു​ന്നു. നെ​യ്തു തീ​രാ​ത്ത സ്വ​പ്ന​ങ്ങ​ളു​ടെ വി​സ്മ​യ വ​ല​ക​ളോ​ടു വി​ട​പ​റ​യു​ന്ന​തി​ന്‍റെ തീ​വ്ര വേ​ദ​ന​യാ​യി​രു​ന്നി​ല്ല ബ​ഫ​ണി​ന്‍റെ ക​ണ്ണു​ക​ള്‍ നി​റ​ഞ്ഞൊ​ഴു​കി​യ​ത്. ഒ​രു വീ​ര യോ​ദ്ധാ​വി​നെ​പ്പോ​ലെ വി​ജ​യ​കി​രീ​ട​വു​മാ​യി വി​ട​പ​റ​യാ​ന്‍ സാ​ധി​ക്കാ​ത്ത​തി​ലു​മു​ണ്ടാ​വി​ല്ല അ​ത്ര​യും സ​ങ്ക​ടം. മ​റി​ച്ച്, ഇ​റ്റ​ലി ലോ​ക​ക​പ്പ് യോ​ഗ്യ​ത നേ​ടാ​തി​രി​ക്കു​ക എ​ന്ന ആ​ധു​നി​ക ഫു​ട്ബോ​ളി​ലെ അ​വി​ശ്വ​സ​നീ​യ​ത​യാ​ണ്, അ​ട​ക്കാ​നാ​വാ​ത്ത നി​രാ​ശ​യാ​ണ് ആ ​ക​ണ്ണു​ക​ളി​ലൂ​ടെ ക​വി​ഞ്ഞൊ​ഴു​കി​യ​ത്.

സ്വീ​ഡ​നു മു​ന്നി​ല്‍ ലോ​ക​ക​പ്പ് മോ​ഹ​ങ്ങ​ള്‍ അ​ടി​യ​റ വ​ച്ച​തി​ന്‍റെ നി​രാ​ശ​യാ​ണ് ഇ​റ്റ​ലി​യു​ടെ ക​ണ്ണീ​രാ​യി ബ​ഫ​ണ്‍ ക​ര​ഞ്ഞു​തീ​ര്‍ത്ത​ത്. അ​തു വ​രെ ബ​ഫ​ണ്‍ എ​ന്ന​ത് ഒ​രു ഫു​ട്ബോ​ള്‍ താ​ര​ത്തി​ന്‍റെ പേ​രാ​യി​രു​ന്നി​ല്ല, അ​ത് ഇ​റ്റ​ലി​യു​ടെ ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ പേ​രാ​യി​രു​ന്നു.

ഒ​ടു​വി​ല്‍ ബ​ഫ​ണ്‍ ഇ​റ്റ​ലി​യോ​ട് മാ​പ്പു പ​റ​ഞ്ഞു, ' ഇ​റ്റാ​ലി​യ​ന്‍ ഫു​ട്ബോ​ളി​നും, എ​ല്ലാ​വ​ര്‍ക്കും മാ​പ്പ്, എ​ന്‍റെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ ടീ​മി​ന് ലോ​ക​ക​പ്പി​ന് യോ​ഗ്യ​ത നേ​ടാ​ന്‍ ക​ഴി​യാ​തെ പോ​യ​ത് നാ​ണ​ക്കേ​ടാ​ണ്. ഇ​ങ്ങ​നെ ക​രി​യ​ര്‍ അ​വ​സാ​നി​പ്പി​ക്ക​ണം എ​ന്ന​ല്ല വി​ചാ​രി​ച്ചി​രു​ന്ന​ത്. എ​നി​ക്കൊ​പ്പം ക​ഴി​ഞ്ഞ പ​ത്ത് വ​ര്‍ഷ​മാ​യി ക​ളി​ക്കു​ന്ന ചെ​ല്ലി​നി​യെ​യും ബാ​ര്‍സ​യെ​യും ലി​യോ​യെ​യും ഒ​രി​യാ​ലി​യെ​യു​മെ​ല്ലാം ആ​ലിം​ഗ​നം ചെ​യ്യ​ണ​മെ​ന്നു​ണ്ട് എ​നി​ക്ക്. പ്ര​തി​ഭ​ക​ളു​ള്ള ഒ​രു ടീ​മി​നെ പി​ന്നി​ല്‍ ഉ​പേ​ക്ഷി​ച്ചാ​ണ് ഞാ​ന്‍ വി​ട​പ​റ​യു​ന്ന​ത്. വി​മ​ര്‍ശ​ന​ങ്ങ​ളെ ഞ​ങ്ങ​ള്‍ ഒ​രു​മി​ച്ച് ത​ന്നെ​യാ​ണ് നേ​രി​ട്ടി​രി​ക്കു​ന്ന​ത്. ഒ​രു മ​ത്സ​ര​ത്തി​ലും ബ​ലി​യാ​ടു​ക​ളി​ല്ല. വി​ജ​യാ​ഹ്ലാ​ദം ഞ​ങ്ങ​ള്‍ ഒ​രു​മി​ച്ച് പ​ങ്കി​ട്ടു, അ​തു​പോ​ലെ തോ​ല്‍വി​യു​ടെ തീ​വ്ര​ദുഃ​ഖ​വും ഞ​ങ്ങ​ള്‍ ഒ​രു​മി​ച്ച് പ​ങ്കി​ട്ടെ​ടു​ക്കു​ന്നു'.

എ​ന്നാ​ല്‍, ആ ​നി​മി​ഷം ബ​ഫ​ണ്‍ പോ​ലും ഓ​ര്‍ത്തു​കാ​ണി​ല്ല, ത​നി​ക്കൊ​പ്പം ക​ളി​ച്ച ചെ​ല്ലി​നി നാ​ല് വ​ര്‍ഷ​ങ്ങ​ള്‍ക്കി​പ്പു​റം യൂ​റോ കി​രീ​ടം കൈ​ക​ളി​ലെ​ടു​ത്ത് ആ​ന​ന്ദ നൃ​ത്ത​മാ​ടു​മെ​ന്ന്.

അ​യാ​ളു​ടെ കാ​ല​ത്ത് പേ​രു​കേ​ട്ട ഇ​റ്റാ​ലി​യ​ന്‍ പ്ര​തി​രോ​ധം നോ​ക്കൗ​ട്ട് മ​ത്സ​ര​ങ്ങ​ള്‍ പെ​ന​ല്‍റ്റി ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് നീ​ട്ടു​മ്പോ​ള്‍ ത​ന്നെ വി​ജ​യം ഉ​റ​പ്പി​ക്കാ​റു​ണ്ടാ​യി​രു​ന്നു. അ​തി​നു​ള്ള പ്ര​ധാ​ന​കാ​ര​ണ​വും അ​യാ​ള്‍ ത​ന്നെ​യാ​യി​രു​ന്നു. ബ​ഫ​ണ് ശേ​ഷം ആ​ര് എ​ന്ന ചോ​ദ്യം ആ ​ദി​വ​സ​ങ്ങ​ളി​ല്‍ ഉ​യ​ര്‍ന്നു കേ​ട്ടി​രു​ന്നു. ഇ​ന്ന് ലോ​കം അ​തി​നൊ​രു ഉ​ത്ത​രം ക​ണ്ടെ​ത്തി​യി​രി​ക്കു​ന്നു- ജി​യാ​ന്‍ലൂ​ജി ഡൊ​ണാ​രു​മ.

15 വ​ര്‍ഷ​ങ്ങ​ള്‍ക്ക് മു​ന്‍പ് ഫ്ര​ഞ്ച് പ​ട​യെ പെ​നാ​ല്‍റ്റി ഷൂ​ട്ടൗ​ട്ടി​ല്‍ ത​ടു​ത്തി​ട്ട് ബു​ഫ​ണ്‍ ഇ​റ്റ​ലി​ക്ക് ലോ​ക​ക​പ്പ് സ​മ്മാ​നി​ച്ചു. ഇ​പ്പോ​ഴി​താ ഇം​ഗ്ല​ണ്ടി​നെ ഷൂ​ട്ടൗ​ട്ടി​ല്‍ ത​ക​ര്‍ത്ത് ഡോ​ണാ​റു​മ ഇ​റ്റ​ലി​ക്ക് യൂ​റോ​പ്യ​ന്‍ കി​രീ​ടം സ​മ്മാ​നി​ച്ചി​രി​ക്കു​ന്നു. ടൂ​ര്‍ണ​മെ​ന്‍റി​ലു​ടെ​നീ​ളം ഗോ​ള്‍വ​ല​യ്ക്കു മു​ന്നി​ല്‍ കോ​ട്ട കെ​ട്ടി​യ ഡോ​ണാ​റു​മ​യെ ത​ന്നെ​യാ​ണ് ടൂ​ര്‍ണ​മെ​ന്‍റി​ന്‍റെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത​തും. ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കു​ന്ന ആ​ദ്യ ഗോ​ള്‍കീ​പ്പ​റെ​ന്ന ബ​ഹു​മ​തി​യും സ്വ​ന്തം പേ​രി​ലെ​ഴു​തി ചേ​ര്‍ത്താ​ണ് ഡൊ​ണാ​റു​മ വെം​ബ്ലി വി​ട്ട​ത്.

'ഇ​ത് അ​വി​ശ്വ​സി​നീ​യ​മാ​യ ഒ​രു രാ​ത്രി​യാ​ണ്. ഞാ​ന്‍ ടൂ​ര്‍ണ​മെ​ന്‍റി​ലെ താ​ര​മാ​യി മാ​റി​യി​രി​ക്കു​ന്നു. ഈ ​നേ​ട്ട​ത്തി​ന് ഞാ​ന്‍ ന​ന്ദി പ​റ​യേ​ണ്ട​ത് നാ​യ​ക​ന്‍ ചെ​ല്ലി​നി അ​ട​ങ്ങു​ന്ന ഇ​റ്റാ​ലി​യ​ന്‍ പ്ര​തി​രോ​ധ​ന നി​ര​യോ​ടാ​ണ്. ഞ​ങ്ങ​ള്‍ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി. ഞ​ങ്ങ​ള്‍ അ​തീ​വ സ​ന്തോ​ഷ​വാ​ന്മാ​രാ​ണ്', ഡൊ​ണാ​രു​മ പ​റ​യു​ന്നു.

ടൂ​ര്‍ണ​മെ​ന്‍റി​ലു​ട​നീ​ളം നാ​ല് ഗോ​ളു​ക​ള്‍ മാ​ത്ര​മാ​ണ് ഡൊ​ണാ​രു​മ വ​ഴ​ങ്ങി​യി​ട്ടു​ള്ള​ത്. ഇ​റ്റ​ലി​യി​ക്കാ​യി 30 മ​ത്സ​ര​ങ്ങ​ളി​ല്‍ ഗ്ലൗ​സ് അ​ണി​ഞ്ഞ താ​രം ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ത്സ​ര​ങ്ങ​ള്‍ ഗോ​ള്‍ വ​ഴ​ങ്ങാ​ത്ത​തി​ന്‍റെ റെ​ക്കോ​ഡും സ്വ​ന്തം പേ​രി​ല്‍ എ​ഴു​തി​ച്ചേ​ര്‍ത്തു. 1,168 മി​നി​റ്റു​ക​ളാ​ണ് ഡോ​ണാ​രു​മ കാ​ത്ത ഗോ​ള്‍ വ​ല കു​ലു​ങ്ങാ​തെ കി​ട​ന്ന​ത്. മു​പ്പ​ത്ത​ഞ്ചു ക​ട​ക്കു​മ്പോ​ള്‍ മാ​ത്രം മ​ഹ​ത്വ​ത്തി​ലേ​ക്കു​യ​രു​ന്ന ഗോ​ള്‍കീ​പ്പ​ര്‍മാ​രു​ടെ ശ്രേ​ണി​യി​ല്‍ ഇ​രു​പ​ത്തി​ര​ണ്ടു​കാ​ര​ന്‍റെ ക​രി​യ​റി​ലെ സ്വ​പ്ന​തു​ല്യ​മാ​യ നേ​ട്ട​ങ്ങ​ളി​ല്‍ ഒ​ന്നു​മാ​ത്ര​മാ​ണ​ത്.

പ​തി​നേ​ഴാം വ​യ​സി​ല്‍ 2015 ല്‍ ​ആ​ദ്യ​മാ​യി എ.​സി. മി​ലാ​നി​ലെ​ത്തു​ന്നു. അ​വി​ടെ 176 മ​ത്സ​ര​ങ്ങ​ള്‍. 2016 ലെ ​ഫ്രാ​ന്‍സി​നെ​തി​രാ​യ സൗ​ഹൃ​ദ​മ​ത്സ​ര​ത്തി​ല്‍ ബു​ഫ​ണി​ന് പ​ക​ര​ക്കാ​ര​നാ​യാ​ണ് ആ​ദ്യ​മാ​യി ഇ​റ്റാ​ലി​യ​ന്‍ ജ​ഴ്സി​യ​ണി​യു​ന്ന​ത്. ആ ​മ​ത്സ​ര​ത്തി​ല്‍ ഡൊ​ണ​രു​മ ഒ​രു ഗോ​ള്‍ വ​ഴ​ങ്ങി​യെ​ങ്കി​ലും 3-1 ന് ​മ​ത്സ​രം ഇ​റ്റ​ലി സ്വ​ന്ത​മാ​ക്കി. എ​ന്നാ​ല്‍, ത​ന്‍റെ ര​ണ്ടാം മ​ത്സ​രം അ​ദ്ദേ​ഹം അ​വ​സാ​നി​പ്പി​ക്കു​ന്ന​ത് ഒ​രു ഗോ​ളും വ​ഴ​ങ്ങാ​തെ​യാ​ണ്. ജ​ര്‍മ​നി​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ ര​ണ്ടാം പ​കു​തി​യി​ല്‍ ബു​ഫ​ണി​ന് പ​ക​ര​ക്കാ​ര​നാ​യാ​ണ് ഡൊ​ണാ​രു​മ ക​ള​ത്തി​ലെ​ത്തി​യ​ത്.

ബു​ഫ​ണ്‍ ക​ള​മൊ​ഴി​ഞ്ഞ​പ്പോ​ള്‍ ഇ​റ്റി​ലി​യു​ടെ വി​ശ്വ​സ്ത​ന്‍. ഒ​ടു​വി​ലി​താ അ​ന്താ​രാ​ഷ്ട്ര ഫു​ട്ബോ​ളി​ല്‍ തോ​ല്‍വി​യ​റി​യാ​തെ 34 മ​ത്സ​ര​ങ്ങ​ള്‍ പി​ന്നി​ട്ട് യൂ​റോ​പ്പും കീ​ഴ​ട​ക്കി കി​രീ​ട​വു​മാ​യി തി​ള​ങ്ങി നി​ല്‍ക്കു​ന്നു. 2018 ലെ ​യു​വേ​ഫ നേ​ഷ​ന്‍സ് ലീ​ഗി​ല്‍ പോ​ര്‍ച്ചു​ഗ​ലി​നെ​തി​രേ​യാ​യി​രു​ന്നു ഇ​റ്റ​ലി​യു​ടെ അ​വ​സാ​ന തോ​ല്‍വി. അ​ന്താ​രാ​ഷ്ട്ര ഫു​ട്ബോ​ളി​ല്‍ തോ​ല്‍വി​യ​റി​യാ​തെ ഇ​ത്ര​യേ​റെ മ​ത്സ​ര​ങ്ങ​ള്‍ എ​ന്ന് പ​റ​യു​മ്പോ​ള്‍ ത​ന്നെ മ​ന​സി​ലാ​കും ഡൊ​ണാ​രു​മ​യു​ടെ റേ​ഞ്ച്.

ഒ​ടു​വി​ല്‍ ഇ​റ്റ​ലി കി​രീ​ട​ത്തി​ല്‍ മു​ത്ത​മി​ടു​മ്പോ​ള്‍ പ​രി​ശീ​ല​ക​ന്‍ റോ​ബ​ര്‍ട്ടോ മ​ന്‍സീ​നി പ​റ​ഞ്ഞു, ''ഡൊ​ണാ​രു​മ​യെ പോ​ലൊ​രു ഗോ​ള്‍ കീ​പ്പ​ര്‍ ഞ​ങ്ങ​ള്‍ക്കു​ണ്ടെ​ന്ന​താ​ണ് മ​റ്റ് ടീ​മു​ക​ളി​ല്‍ നി​ന്ന് ഞ​ങ്ങ​ളെ വ്യ​ത്യ​സ്ത​രാ​ക്കു​ന്ന​ത്. ്അ​വ​ന്‍ ര​ണ്ട് പെ​നാ​ല്‍റ്റി കി​ക്കു​ക​ളെ​ങ്കി​ലും ത​ടു​ത്തി​ടു​മെ​ന്ന് എ​നി​ക്കു​റ​പ്പാ​യി​രു​ന്നു. കാ​ര​ണം അ​വ​ന്‍ ഇ​ന്ന് ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ഗോ​ള്‍കീ​പ്പ​റാ​ണ്''.

ബ​ഫ​ണ്‍ അ​ഴി​ച്ചു​വ​ച്ച ഗ്ലൗ​സു​മ​ണി​ഞ്ഞ് ഡൊ​ണ​രു​മ യൂ​റോ​പ്യ​ന്‍ കി​രീ​ട​വു​മാ​യി ഖ​ത്ത​റി​ലേ​ക്ക് മാ​ര്‍ച്ച് ചെ​യ്യു​ക​യാ​ണ്. 16 വ​ര്‍ഷ​ങ്ങ​ള്‍ക്ക് മു​ന്‍പ് ഫ്ര​ഞ്ച് പ​ട​യെ അ​ട​ക്കി​നി​ര്‍ത്തി ലോ​കം കീ​ഴ​ട​ക്കി​യ ഓ​ര്‍മ​ക​ള്‍ പു​ന​രു​ജ്ജീ​വി​ക്കു​മോ കാ​ത്തി​രു​ന്ന കാ​ണാം...


വാർത്തകൾ

Sign up for Newsletter



top