19
September 2021 - 7:23 pm IST

Download Our Mobile App

Flash News
Archives

Hollywood

cann

കാൻ ഫിലിം ഫെസ്റ്റിവലിനിടെ നടിയുടെ ആഭരണം മോഷണം പോയി

Published:13 July 2021

കാനിലെ തന്‍റെ അവസാന ദിവസം രണ്ടര മണിക്കൂര്‍ പൊലീസ് സ്റ്റേഷനില്‍ ചെലവഴിക്കേണ്ടി വരുമെന്ന് രുതിയില്ല, പക്ഷെ ഇവിടെയാണ് നമ്മള്‍ എന്നാണ് നടി ട്വീറ്റ് ചെയ്തത്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്.

കാന്‍ ഫിലിം ഫെസ്റ്റിവലിനിടെ ഹോളിവുഡ് നടി ജൊഡി ടര്‍ണർ സ്മിത്തിന്‍റെ ആഭരണം മോഷണം പോയി. ഫെസ്റ്റിവലിലെ റെഡ് കാര്‍പറ്റില്‍ അണിഞ്ഞ സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയത്. തന്‍റെ പുതിയ സിനിമയായ ആഫ്റ്റര്‍ യാങ്കോണ്‍ എന്ന സിനിമയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ടാണ് നടി കാന്‍ ഫിലിം ഫെസ്റ്റിവലിന് എത്തിയത്. ഷോയ്ക്ക് ശേഷം നടി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. ഹോട്ടലില്‍ വെച്ച് ഒരു വയസുള്ള മകള്‍ക്ക് ഭക്ഷണം കൊടുക്കവെയാണ് മോഷണം നടന്നത്.

കാനിലെ തന്‍റെ അവസാന ദിവസം രണ്ടര മണിക്കൂര്‍ പൊലീസ് സ്റ്റേഷനില്‍ ചെലവഴിക്കേണ്ടി വരുമെന്ന് രുതിയില്ല, പക്ഷെ ഇവിടെയാണ് നമ്മള്‍ എന്നാണ് നടി ട്വീറ്റ് ചെയ്തത്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്. ഇതിന് മുൻപ് 2013 ല്‍ കാര്‍ട്‌ലെന്‍ ഹോട്ടലില്‍ വെച്ച് 103 മില്യണ്‍ യൂറോസിന്‍റെ രത്നങ്ങൾ കവര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

കുപ്രസിദ്ധ മോഷണ ഗ്യാങായ പിങ്ക് പാന്തേഴ്സ് ആണ് ഈ മോഷണത്തിന് പിന്നില്‍ എന്നാണ് അന്ന് ഉണ്ടായിരുന്ന അഭ്യൂഹങ്ങള്‍. അതേവര്‍ഷം തന്നെ 1.6 മില്യണ്‍ യൂറോ വരുന്ന നെക്‌ലേസും മോഷണം പോയിരുന്നു. 2015-ലും 17.5 മില്യണ്‍ യൂറോ വില വരുന്ന ആഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടു. 

 


വാർത്തകൾ

Sign up for Newsletter



top