19
September 2021 - 7:25 pm IST

Download Our Mobile App

Flash News
Archives

Cricket

Chris Gayle

ബോ​സ് @14000

Published:13 July 2021

യൂ​നി​വേ​ഴ്സ​ല്‍ ബോ​സെ​ന്നു സ്വ​യം വി​ശേ​ഷി​പ്പി​ക്കു​ന്ന വെ​സ്റ്റ് ഇ​ന്‍ഡീ​സ് ഇ​തി​ഹാ​സം ക്രി​സ് ഗെ​യ്ലി​ന്‍റെ പേ​രി​ലേ​ക്കു മ​റ്റൊ​രു പൊ​ന്‍തൂ​വ​ല്‍ കൂ​ടി. ഓ​സ്ട്രേ​ലി​യ​ക്കെ​തി​രേ സെ​ന്‍റ് ലൂ​സി​യ​യി​ല്‍ ന​ട​ന്ന മൂ​ന്നാം ടി20​യി​ല്‍ ഫി​ഫ്റ്റി നേ​ടി​യ​തോ​ടെ​യാ​ണ് ഗെ​യ്ല്‍ ച​രി​ത്ര​നേ​ട്ടം കു​റി​ച്ച​ത്.

സെ​ന്‍റ് ലൂ​സി​യ: യൂ​നി​വേ​ഴ്സ​ല്‍ ബോ​സെ​ന്നു സ്വ​യം വി​ശേ​ഷി​പ്പി​ക്കു​ന്ന വെ​സ്റ്റ് ഇ​ന്‍ഡീ​സ് ഇ​തി​ഹാ​സം ക്രി​സ് ഗെ​യ്ലി​ന്‍റെ പേ​രി​ലേ​ക്കു മ​റ്റൊ​രു പൊ​ന്‍തൂ​വ​ല്‍ കൂ​ടി. ഈ ​ഫോ​ര്‍മാ​റ്റി​ല്‍ 14,000 റ​ണ്‍സ് തി​ക​ച്ച ലോ​ക​ത്തി​ലെ ആ​ദ്യ ക്രി​ക്ക​റ്റ​റാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് അ​ദ്ദേ​ഹം. ഓ​സ്ട്രേ​ലി​യ​ക്കെ​തി​രേ സെ​ന്‍റ് ലൂ​സി​യ​യി​ല്‍ ന​ട​ന്ന മൂ​ന്നാം ടി20​യി​ല്‍ ഫി​ഫ്റ്റി നേ​ടി​യ​തോ​ടെ​യാ​ണ് ഗെ​യ്ല്‍ ച​രി​ത്ര​നേ​ട്ടം കു​റി​ച്ച​ത്.
 
ഓ​സീ​സ് ലെ​ഗ് സ്പി​ന്ന​ര്‍ ആ​ദം സാം​പ​യ്ക്കെ​തി​രേ ലോ​ങ് ഓ​ണി​ലൂ​ടെ സി​ക്സ​റ​ടി​ച്ചാ​യി​രു​ന്നു ഗെ​യ്ല്‍ 14,000 റ​ണ്‍സെ​ന്ന നാ​ഴി​ക​ക്ക​ല്ല് പി​ന്നി​ട്ട​ത്. ഒ​മ്പ​താം ഓ​വ​റി​ല്‍ വ്യ​ക്തി​ഗ​ത സ്കോ​ര്‍ 24ല്‍ ​നി​ല്‍ക്കെ​യാ​യി​രു​ന്നു ഈ ​സി​ക്സ​ര്‍. 431 ടി20 ​മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്നാ​ണ് ഗെ​യ്ല്‍ ലോ​കം കാ​ത്തി​രു​ന്ന ഈ ​നേ​ട്ട​ത്തി​ലെ​ത്തി​യ​ത്. 146 സ്ട്രൈ​ക്ക് റേ​റ്റി​ല്‍ 22 സെ​ഞ്ച്വ​റി​ക​ളും 86 ഫി​ഫ്റ്റി​ക​ളു​മ​ട​ക്ക​മാ​ണ് അ​ദ്ദേ​ഹം 14,000 എ​ന്ന മാ​ന്ത്രി​ക​സം​ഖ്യ ക​ട​ന്ന​ത്. 14,000 റ​ണ്‍സെ​ന്ന അ​പൂ​ര്‍വ്വ​നേ​ട്ട​ത്തി​നൊ​പ്പം ഐ​സി​സി​യു​ടെ ഫു​ള്‍ടൈം മെ​മ്പ​ര്‍മാ​രാ​യ ടീ​മു​ക​ളി​ല്‍ നി​ന്നും ടി20 ​ഫി​ഫ്റ്റി​യ​ടി​ച്ച പ്രാ​യം കൂ​ടി​യ താ​ര​മാ​യും 41കാ​ര​നാ​യ ഗെ​യ്ല്‍ മാ​റി.

2016നു ​ശേ​ഷം ടി20​യി​ല്‍ വി​ന്‍ഡീ​സി​നു വേ​ണ്ടി ആ​ദ്യ​ത്തെ ഫി​ഫ്റ്റി കൂ​ടി​യാ​ണ് ഓ​സീ​സി​നെ​തി​രേ ഗെ​യ്ല്‍ നേ​ടി​യ​ത്. മൂ​ന്നാ​മ​നാ​യി ക്രീ​സി​ലെ​ത്തി​യ അ​ദ്ദേ​ഹം 38 ബോ​ളി​ല്‍ ഏ​ഴു സി​ക്സ​റു​ക​ളും നാ​ലു ബൗ​ണ്ട​റി​ക​ളു​മ​ട​ക്കം 67 റ​ണ്‍സ് അ​ടി​ച്ചെ​ടു​ത്ത് പു​റ​ത്താ​വു​ക​യാ​യി​രു​ന്നു. തു​ട​ര്‍ച്ച​യാ​യ മോ​ശം ഇ​ന്നി​ങ്സു​ക​ള്‍ക്കു ശേ​ഷ​മാ​ണ് ഗെ​യ്ല്‍ മൂ​ന്നാം ടി20​യി​ല്‍ പ​ഴ​യ താ​ളം വീ​ണ്ടെ​ടു​ത്ത​ത്. ആ​ദ്യ ര​ണ്ടു ടി20​ക​ളി​ല്‍ 4, 13 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്കോ​റു​ക​ള്‍. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രേ ന​ട​ന്ന തൊ​ട്ടു​മു​മ്പ​ത്തെ മൂ​ന്നു ടി20​ക​ളി​ല്‍ 8, 5, 11 എ​ന്നി​ങ്ങ​നെ സ്കോ​റു​ക​ളു​മാ​യി ഗെ​യ്ല്‍ നി​രാ​ശ​പ്പെ​ടു​ത്തി​യി​രു​ന്നു.

ഓ​സ്ട്രേ​ലി​യ​ക്കെ​തി​രാ​യ ഫി​ഫ്റ്റി വി​ന്‍ഡീ​സ് നാ​യ​ക​ന്‍ ക​രെ​ണ്‍ പൊ​ള്ളാ​ര്‍ഡി​നാ​ണ് ഗെ​യ്ല്‍ സ​മ​ര്‍പ്പി​ച്ച​ത്. മോ​ശം ഫോ​മി​ലും പൊ​ള്ളാ​ര്‍ഡ് ത​ന്നി​ല​ര്‍പ്പി​ച്ച വി​ശ്വാ​സ​ത്തി​നു അ​ദ്ദേ​ഹം ന​ന്ദി പ​റ​ഞ്ഞു. ബാ​റ്റി​ങി​ല്‍ ഞാ​ന്‍ റ​ണ്ണെ​ടു​ക്കാ​നാ​വാ​തെ വി​ഷ​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് നി​ങ്ങ​ള്‍ക്കെ​ല്ലാം അ​റി​യാം.  എ​നി​ക്കു കു​റ​ച്ചു റ​ണ്‍സെ​ടു​ക്കാ​നാ​യ​ത് ഏ​റെ സ​ന്തോ​ഷം ന​ല്‍കു​ന്നു. ഈ ​ഫി​ഫ്റ്റി​യും നാ​ഴി​ക​ക്ക​ല്ലു​മെ​ല്ലാം പൊ​ള്ളാ​ര്‍ഡി​നും ടീ​മം​ഗ​ങ്ങ​ള്‍ക്കു​മാ​ണ് ഞാ​ന്‍ സ​മ​ര്‍പ്പി​ക്കു​ന്ന​ത്. പൊ​ള്ളാ​ര്‍ഡ് മോ​ശം സ​മ​യ​ത്തും എ​നി​ക്കൊ​പ്പം ഉ​റ​ച്ചു​നി​ന്നു. ഈ ​ടീ​മി​ല്‍ എ​ന്‍റെ സ്ഥാ​നം എ​വി​ടെ​യാ​ണെ​ന്നു അ​ദ്ദേ​ഹം മ​ന​സ്സി​ലാ​ക്കി​ത്ത​ന്ന​താ​യും ഗെ​യ്ല്‍ കൂ​ട്ടി​ച്ചേ​ര്‍ത്തു.


വാർത്തകൾ

Sign up for Newsletter



top