19
September 2021 - 7:35 pm IST

Download Our Mobile App

Flash News
Archives

Wellness

ayurveda

ആയുര്‍വേദ കോണ്‍ഫറന്‍സ്: കൊവിഡ് മൂന്നാം തരംഗത്തിനെ പ്രതിരോധിക്കാന്‍ ആധുനിക വൈദ്യശാസ്ത്രത്തിനൊപ്പം ആയുര്‍വേദവും

Published:14 July 2021

പ്രതിരോധത്തിലൂടെ നമ്മുടെ ഏറ്റവും പ്രായം കുറഞ്ഞ തലമുറയെ കോവിഡ് ബാധിക്കുന്നത് തടയാന്‍ കഴിഞ്ഞാല്‍ അതൊരു വലിയ നേട്ടമാണ്. പാരമ്പര്യരീതികളും അതിനെ പിന്തുണയ്ക്കുന്ന സാങ്കേതികവിദ്യയും തമ്മിലുള്ള പാരസ്പര്യമാണ് പുതിയ നോര്‍മല്‍ രീതിയെന്നും ഡോ. തനുജ നെസാരി പറഞ്ഞു.

തൃശ്ശൂര്‍ : പരമ്പരാഗത ആരോഗ്യ വൈദ്യശാസ്ത്രമായ ആയുര്‍വേദം അതിന്റെ ചികിത്സാ സിദ്ധാന്തങ്ങളുടെയും ചികിത്സാരീകളോടുമൊപ്പം  ആധുനിക ചികിത്സാ ഉപകരണങ്ങളും മെഡിക്കല്‍ സാങ്കേതികവിദ്യകളും സ്വീകരിക്കുന്നുവെന്ന് ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ (എഐഐഎ) ഡയറക്ടര്‍ ഡോ. തനുജ നെസാരി പറഞ്ഞു. വൈദ്യരത്നം ഗ്രൂപ്പ് സംഘടിപ്പിച്ച വെര്‍ച്വല്‍ ദ്വിദിന സമ്മേളനത്തില്‍സംസാരിക്കുകയായിരുന്നു തനുജ നെസാരി.

എംആര്‍ഐ, സിടി സ്‌കാന്‍, വെന്റിലേറ്ററുകള്‍, ആര്‍ടി-പിസിആര്‍ ടെസ്റ്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകള്‍ പരമ്പരാഗത ആരോഗ്യ സംരക്ഷണരീതിയോടൊപ്പം ഉപയോഗിക്കുന്നു. കോവിഡ് മൂന്നാം തരംഗം കൂടുതലും കുട്ടികളെ ബാധിക്കാനാണ് സാധ്യത. പ്രതിരോധത്തിലൂടെ നമ്മുടെ ഏറ്റവും പ്രായം കുറഞ്ഞ തലമുറയെ കോവിഡ് ബാധിക്കുന്നത് തടയാന്‍ കഴിഞ്ഞാല്‍ അതൊരു വലിയ നേട്ടമാണ്. പാരമ്പര്യരീതികളും അതിനെ പിന്തുണയ്ക്കുന്ന സാങ്കേതികവിദ്യയും തമ്മിലുള്ള പാരസ്പര്യമാണ് പുതിയ നോര്‍മല്‍ രീതിയെന്നും ഡോ. തനുജ നെസാരി പറഞ്ഞു. ആയുര്‍വേദ വിദഗ്ധരുടെ അഭിപ്രായത്തില്‍, ഒരു കുടുംബത്തിലെ ഒരാള്‍ കോവിഡ്  പോസിറ്റീവായാലുടന്‍ മറ്റുള്ളവര്‍ പ്രതിരോധ മരുന്നുകള്‍ ഉപയോഗിക്കണം.

കോവിഡിന് ചികിത്സ തേടിയ 99.99 ശതമാനം രോഗികളും എഐഐഎയുടെ കോവിഡ് കെയര്‍ സെന്ററില്‍ സുഖം പ്രാപിച്ചിരുന്നു. സാങ്കേതികവിദ്യയുടെ പിന്തുണയ്ക്കൊപ്പം യോഗ, ഡയറ്റ്, ജീവിതശൈലി, വിനോദം എന്നിവയും രോഗികള്‍ക്ക് ചികിത്സയുടെ ഭാഗമായി ലഭ്യമാക്കിയിരുന്നു. വൈദ്യരത്നം ഗ്രൂപ്പ് സ്ഥാപകന്റെ അനുസ്മരണ ദിനത്തിന്റെ ഭാഗമായാണ് വെര്‍ച്വല്‍ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്.

പരമ്പരാഗത വൈദ്യശാസ്ത്രം എന്ന ടാഗിന് പകരം തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള വൈദ്യശാസ്ത്രം എന്ന മാറ്റത്തിലേക്ക് ആഗോള വേദിയില്‍ ആയുര്‍വേദത്തെ സാധൂകരിക്കാന്‍ ശാസ്ത്രത്തിന്റെ മറ്റ് മേഖലകളുടെ നീതിപൂര്‍വകമായ ഉപയോഗം സഹായിച്ചിട്ടുണ്ടെന്ന് വൈദ്യരത്നം ഗ്രൂപ്പ് ഡയറക്ടര്‍ അഷ്ടവൈദ്യന്‍ ഡോ. ഇ.ടി. നീലകണ്ഠന്‍ മൂസ് പറഞ്ഞു. ആയുര്‍വേദത്തിന്റെയും ഏറ്റവും പുതിയ സാങ്കേതികവിദ്യകളുടയും സംയോജനം നടക്കുന്ന സ്ഥലമാണ് വൈദ്യരത്നം ആയുര്‍വേദ ഗവേഷണ സ്ഥാപനം.

 മിയാവാകി പോലുള്ള ഏറ്റവും പുതിയ ട്രെന്‍ഡുകള്‍ മരുന്ന് ഡെലിവറി സംവിധാനങ്ങളെ സപ്പോര്‍ട്ട് ചെയ്യുന്നു. കൃഷി, മരുന്നുനിര്‍മ്മാണം, പ്രക്രിയ വിലയിരുത്തല്‍, മരുന്ന് കണ്ടെത്തല്‍, ആരോഗ്യ സംരക്ഷണം തുടങ്ങിയവ ഗുണനിലവാരം നഷ്ടപ്പെടാതെ ശാസ്ത്രീയമായി അപ്‌ഡേറ്റ് ചെയ്യാന്‍ വൈദ്യരത്നം ഗ്രൂപ്പ് എല്ലായ്പ്പോഴും ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലാന്‍സെറ്റ് പ്രസിദ്ധീകരിച്ച ആഗോള പഠനമനുസരിച്ച്, കോവിഡ് പോസിറ്റീവ് കുട്ടികളില്‍ 20 ശതമാനവും രോഗലക്ഷണങ്ങളില്ലാതെ തുടര്‍ന്നു. എന്നാല്‍ ഇന്ത്യയില്‍ . 60-70 ശതമാനം കുട്ടികളില്‍ ലക്ഷണങ്ങളില്ലായിരുന്നു.


വാർത്തകൾ

Sign up for Newsletter



top