19
September 2021 - 8:26 pm IST

Download Our Mobile App

Fashion

butterfly

15 മിനിറ്റ് എവിടെയെങ്കിലും നിന്ന് പൂമ്പാറ്റകളെ നോക്കൂ; ജനങ്ങളോട് യുകെയിലെ സംഘടന

Published:17 July 2021

ജനങ്ങള്‍ 15 മിനിറ്റ് വീടിന് പുറത്തിറങ്ങി നില്‍ക്കുകയും അവിടെ കാണുന്ന ചിത്രശലഭങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുകയുമാണ് ചെയ്യേണ്ടത്.ജൂലൈ 16 ന് ആരംഭിച്ച സർവേയിലേക്ക് ഓഗസ്റ്റ് 8 വരെ വിവരങ്ങൾ നൽകാം.

ജനങ്ങളോട്  ചിത്രശലഭങ്ങളുടെ എണ്ണമെടുക്കുന്നതിൽ പങ്കുചേരണമെന്ന് അഭ്യർഥിച്ചിരിക്കുകയാണ് യുകെയിൽ ഒരു സംഘടന. കാലാവസ്ഥാ വ്യതിയാനവും അതേ തുടര്‍ന്നുള്ള പ്രശ്നങ്ങളുമാണ് ഈ കണക്കെടുപ്പിന് പിന്നിൽ. ലോകത്തിലെ തന്നെ വലിയ ബട്ടര്‍ഫ്ലൈ സര്‍വേ ആയ ബിഗ് ബട്ടര്‍ഫ്ലൈ കൗണ്ടിന്‍റെ ഭാഗമായിട്ടാണ് ജനങ്ങളോട് പൂമ്പാറ്റകളുടെ വിവരം ശേഖരിക്കാനാവശ്യപ്പെട്ടിരിക്കുന്നത്.  ഈ കണക്കെടുപ്പ് ചിത്രശലഭങ്ങളില്‍ കാലാവസ്ഥാ വ്യതിയാനമുണ്ടാക്കിയ മാറ്റങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുമെന്ന് ടിവി നാച്ചുറലിസ്റ്റായ പാക്കം പറയുന്നു.

ജനങ്ങള്‍ 15 മിനിറ്റ് വീടിന് പുറത്തിറങ്ങി നില്‍ക്കുകയും അവിടെ കാണുന്ന ചിത്രശലഭങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുകയുമാണ് ചെയ്യേണ്ടത്. ഈ വാര്‍ഷിക കണക്കെടുപ്പ് അടുത്ത മൂന്നാഴ്ച നീണ്ട് നില്‍ക്കും. ജൂലൈ 16 ന് ആരംഭിച്ച സർവേയിലേക്ക് ഓഗസ്റ്റ് 8 വരെ വിവരങ്ങൾ നൽകാം.  നനഞ്ഞതും തണുത്തതുമായ ഈ വസന്തകാലം ചിത്രശലഭങ്ങളെ ബാധിച്ചിട്ടുണ്ട് എന്ന് കണക്കെടുപ്പ് നടത്തുന്ന ചാരിറ്റിയായ ബട്ടര്‍ഫ്ലൈ കണ്‍സര്‍‌വേഷന്‍ പറയുന്നു. സാധാരണയായി കണ്ടുവരുന്ന ചിത്രശലഭങ്ങളില്‍ 10 വര്‍ഷത്തെ ശരാശരി നോക്കുമ്പോള്‍ വലിയ കുറവുണ്ടായതായും ചാരിറ്റി പറയുന്നു.

ഏപ്രിൽ മാസത്തിലെ ഏറ്റവും സൂര്യപ്രകാശം ഉണ്ടായിരുന്ന സമയത്തുപോലും മഞ്ഞ് ഉണ്ടായിരുന്നു. മെയ് മാസത്തിലാകട്ടെ 50 വര്‍ഷത്തിനിടയിലെ ഏറ്റവും ഈര്‍പ്പമുള്ള കാലാവസ്ഥ ആയിരുന്നു. നിങ്ങളുടെ പൂന്തോട്ടത്തിലോ പ്രാദേശിക പാർക്കിലോ വിൻഡോ ബോക്സിലോ ഒരു ചിത്രശലഭത്തെ കാണുകയാണ് എങ്കില്‍ അവയെ കുറിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുത്തി വയ്ക്കുന്നത് ഗുണം ചെയ്യും. ഈ ചെറിയതെന്ന് തോന്നുന്ന കാര്യം ഒരു വലിയ ആഗോള പ്രശ്‌നത്തെക്കുറിച്ചുള്ള സുപ്രധാന ഗവേഷണങ്ങളിൽ ഒരു പങ്കു വഹിക്കലാകും.

ഇത് നിങ്ങള്‍ക്കേവര്‍ക്കും നല്‍കാനാവുന്ന വിലപ്പെട്ട സംഭാവനയാണ് എന്നാണ് ബട്ടര്‍ഫ്ലൈ കണ്‍സര്‍വേഷന്‍ സീനിയര്‍ സര്‍‌വേയ്സ് ഓഫീസര്‍ ഡോ. സോ റാന്‍ഡില്‍ പറഞ്ഞത്. ഇതിനോടകം നടന്ന പല സര്‍വേകളും വ്യക്തമാക്കുന്നത് ചിത്രശലഭങ്ങളുടെ എണ്ണത്തില്‍ ഇതിനോടകം തന്നെ കുറവ് വന്നിട്ടുണ്ട് എന്നാണ്. കാലാവസ്ഥാ വ്യതിയാനവും മനുഷ്യരുടെ പ്രവര്‍ത്തനങ്ങളുമെല്ലാം അതിന് കാരണമായിട്ടുണ്ട് എന്നും അവര്‍ പറയുന്നു.

 


വാർത്തകൾ

Sign up for Newsletter



top