19
September 2021 - 8:10 pm IST

Download Our Mobile App

Comment

അന്നംമുടക്കി ചാണ്ടിയേക്കാള്‍ ഒരുപാട് ഉയരത്തിലാണ് പച്ചരി വിജയന്‍ ; ബല്‍റാമിന് മറുപടിയുമായി പി.വി അന്‍വര്‍

Published:24 July 2021

മലപ്പുറം വളാഞ്ചേരിക്കടുത്ത് പച്ചീരിയിലാണ് മുഖ്യമന്ത്രി ദൈവമായി വിശേഷിപ്പിച്ച് ബോർഡ് സ്ഥാപിച്ചത്. പച്ചീരി വിഷ്ണു ക്ഷേത്രത്തിനു മുന്നിലെ ടെലിഫോൺ പോസ്റ്റിലായിരുന്നു ബോര്‍ഡ് വച്ചത്. “ആരാണ് ദൈവമെന്ന് നിങ്ങള്‍ ചോദിച്ചു. അന്നം തരുന്നവനെന്ന് ജനം പറഞ്ഞു. കേരളത്തിന്‍റെ ദൈവം” എന്നു പറഞ്ഞാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രത്തോടെയുള്ള ഫ്ലക്സ് ബോര്‍ഡ്.

മുഖ്യമന്ത്രി പിണറായി വിജയനെ കേരളത്തിന്റെ ദൈവമായി വിശേഷിപ്പിച്ച് ക്ഷേത്ര കവാടത്തിന് മുന്നിൽ ഫ്ലക്സ് ബോർഡ് വച്ചതിനെ വിമർശിച്ച്‌ കോൺഗ്രസ് നേതാവ് വി.​ടി ബല്‍റാം രംഗത്തെത്തിയിരുന്നു. ഫ്ലക്സ് ബോർഡിന്റെ ചിത്രം പോസ്റ്റ് ചെയ്ത് പച്ചരി വിജയനെന്ന് പരിഹസിച്ചുകൊണ്ടായിരുന്നു വി.​ടി ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഇതിനു മറുപടി നൽകിയിരിക്കുകയാണ് പി.വി അന്‍വര്‍ എം.എല്‍.എ

. ക്ഷേമപെൻഷനുകൾ നൽകാതെ മാസങ്ങളോളം പതിനായിരങ്ങളുടെ അന്നം മുടക്കിയ ഉമ്മൻ ചാണ്ടിയേക്കാൾ മലയാളികളുടെ മനസ്സിൽ ഒരുപാട്‌ ഉയരത്തിൽ തന്നെയാണെടാ നീയൊക്കെ പറയുന്ന ഈ പച്ചരി വിജയൻ എന്ന് പി.വി അന്‍വര്‍ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

മലപ്പുറം വളാഞ്ചേരിക്കടുത്ത് പച്ചീരിയിലാണ് മുഖ്യമന്ത്രി ദൈവമായി വിശേഷിപ്പിച്ച് ബോർഡ് സ്ഥാപിച്ചത്. പച്ചീരി വിഷ്ണു ക്ഷേത്രത്തിനു മുന്നിലെ ടെലിഫോൺ പോസ്റ്റിലായിരുന്നു ബോര്‍ഡ് വച്ചത്. “ആരാണ് ദൈവമെന്ന് നിങ്ങള്‍ ചോദിച്ചു. അന്നം തരുന്നവനെന്ന് ജനം പറഞ്ഞു. കേരളത്തിന്‍റെ ദൈവം” എന്നു പറഞ്ഞാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രത്തോടെയുള്ള ഫ്ലക്സ് ബോര്‍ഡ്.


വാർത്തകൾ

Sign up for Newsletter



top