19
September 2021 - 6:55 pm IST

Download Our Mobile App

Flash News
Archives

Food

icecream

ഒരു സ്കൂപ്പ് ഐസ്ക്രീമിന് വെറും 60,000 രൂപ മാത്രം; ലോകത്തെ ഏറ്റവും വില കൂടിയ ഐസ്ക്രീം

Published:25 July 2021

സ്വർണം കൊണ്ട് മനോഹരമാക്കിയ ഈ ഐസ്‌ക്രീമിന്‍റെ ഒരു സ്കൂപ്പിന് വില 60,000 രൂപയാണ്.  ലോകത്തിലെ ഏറ്റവും ചെലവേറിയ ഈ ഐസ്ക്രീം  ദുബായിലെ സ്കൂപ്പി കഫേയാണ് പുറത്തിറക്കിയത്.

ഐസ്ക്രീം ഇഷ്ടമില്ലാത്തവര്‍ ചുരുക്കമായിരിക്കും. പല നിറത്തിലും രുചിയിലുമുള്ള  ഐസ്ക്രീം ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇപ്പോഴിത ഒരു സ്പെഷ്യൽ ഐസ്ക്രീമാണ് സൈബർ ഇടങ്ങളിൽ താരമായിരിക്കുന്നത്. സ്വർണം ചേർ‌ത്താണ് ഈ ഐസ്ക്രീം ഉണ്ടാക്കിയിരിക്കുന്നത്. സ്വർണം കൊണ്ട് മനോഹരമാക്കിയ ഈ ഐസ്‌ക്രീമിന്‍റെ ഒരു സ്കൂപ്പിന് വില 60,000 രൂപയാണ്.  ലോകത്തിലെ ഏറ്റവും ചെലവേറിയ ഈ ഐസ്ക്രീം  ദുബായിലെ സ്കൂപ്പി കഫേയാണ് പുറത്തിറക്കിയത്.

അടുത്തിടെ, നടിയും ട്രാവൽ ഈ വ്ളോഗറുമായ ഷെനാസ് ട്രജറി ദുബായി സന്ദർ‌ശനത്തിനിടെയാണ് ഈ ഐസ്ക്രീമിനെ പരിചയപ്പെടുത്തിയത്. ബ്ലാക്ക് ഡയമണ്ട് ഐസ്ക്രീം കഴിക്കുന്ന വിഡിയോ അവര്‍ ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുകയും ചെയ്തു. പണം കൊണ്ട് വാങ്ങാന്‍ കഴിയാത്തത് എന്താണ് ഉള്ളത്?  ഒരു ഐസ്ക്രീമിന്  വില 60,000 രൂപ..! ഞാൻ ദുബായിൽ സ്വർണം കഴിക്കുകയാണ്...  ലോകത്തിലെ ഏറ്റവും ചെലവേറിയ ഐസ്ക്രീം ഇതാണ്. ഈ രുചിയുള്ള ഐസ്ക്രീം കഴിക്കുന്നത് വളരെ രസകരമായ അനുഭവമായിരുന്നു.

ഇവരെനിക്ക് സൗജന്യമായി നല്‍കിയതാണ്. സ്കൂപ്പി കഫെ ആരംഭിച്ച ഈ ബ്ലാക്ക് ഡയമണ്ട് ഐസ്‌ക്രീമിൽ 23 ക്യാരറ്റ്   ഭക്ഷ്യയോഗ്യമായ സ്വർണം,  ഇറാനിയൻ കുങ്കുമം എന്നിവയാണ് വിതറിയിരിയ്ക്കുന്നത്- ഷെനാസ് ട്രജറി കുറിച്ചു. ഇത്രയും വിലയേറിയ ഐസ്ക്രീം വിളമ്പുന്ന രീതിയും രാജകീയമാണ്. വളരെ മനോഹരമായ കറുപ്പും സ്വർണ നിറവുമുള്ള കപ്പുകളിലാണ് ഈ ഐസ്ക്രീം നല്‍കുന്നത്. സ്പെഷ്യല്‍ വിഭവങ്ങള്‍ നല്‍കുന്നതിന് പ്രശസ്തമാണ് ദുബായിലെ ഈ സ്കൂപ്പി കഫെ.

 


വാർത്തകൾ

Sign up for Newsletter



top